Jump to content

സദനം കൃഷ്ണൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സദനം കൃഷ്ണൻകുട്ടി
സദനം കൃഷ്ണൻകുട്ടി
സദനം കൃഷ്ണൻകുട്ടി
ജനനം1942
ചെർപ്പുളശ്ശേരി, പാലക്കാട്, കേരളം, ഇന്ത്യ
തൊഴിൽകഥകളി നടനും പരിശീലകനുമാണ്
ദേശീയതഇന്ത്യൻ
സദനം കൃഷ്ണൻകുട്ടി, നരകാസുരവേഷത്തിൽ

പ്രശസ്തനായ ഒരു കഥകളി നടനാണ് സദനം കൃഷ്ണൻകുട്ടി (ജനനം: 1942). ഇദ്ദേഹത്തിന് കേരള കലാമണ്ഡലം അവാർഡും ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട് [1][2]. 2007 ൽ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു [3].

ആദ്യകാല ജീവിതം

[തിരുത്തുക]

1942-ൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ ജനിച്ചു. പത്മശ്രീ കീഴ്പ്പടം കുമാരൻ നായരുടെ മുൻനിര ശിഷ്യനായിരുന്നു. തേക്കിൻകാട്ടിൽ രാമുണ്ണി നായരുടെ കീഴിൽ കഥകളിയുടെ പ്രാരംഭ പാഠങ്ങൾ അദ്ദേഹം പഠിച്ചു. പിന്നീട് കൂടിയാട്ടം ആചാര്യൻ പത്മശ്രീ ഗുരു മാണി മാധവ ചാക്യാരിൽ നിന്നും നേത്ര, രസാഭിനയത്തിലും വൈദഗ്ദ്ധ്യം നേടി[4].

കലാജീവിതം

[തിരുത്തുക]

ഒറ്റപ്പാലത്തിനു കിഴക്ക് സദനം കഥകളി അക്കാദമിയിലും (ഗാന്ധി സേവാ സദനം) കൃഷ്ണകുട്ടി കഥകളി അഭ്യസിച്ചു. ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മരാക കലാനിലയം, പാറ്റ്നയിലെ കലാ മന്ദിർ എന്നിവിടങ്ങളിൽ കഥകളി അദ്ധ്യാപകനായി പ്രവർത്തിച്ചു. 2006-ൽ സെൻട്രൽ സംഗീത നാടക അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ക്ലാസിക്കൽ കഥകളിലും പുതിയ സൃഷ്ടികളിലുമുള്ള കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കുന്ന ഒരു മികച്ച കഥകളിനടനായി അദ്ദേഹം അറിയപ്പെടുന്നു.

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സദനം കൃഷ്ണൻകുട്ടി താമസിക്കുന്നത്[5].

അവലംബം

[തിരുത്തുക]
  1. "Kalamandalam fellowship for Sadhanam Krishnankutty". The Times of India. Retrieved 2014-08-08.
  2. "Sadanam Krishnankutty selected for the Kerala Kalamandalam Fellowship". The New Indian Express. Archived from the original on 2014-08-14. Retrieved 2014-08-08.
  3. "SNA Awardees' List". Sangeet Natak Akademi. 2016. Archived from the original on 31 മാർച്ച് 2016. Retrieved 5 ഫെബ്രുവരി 2016.
  4. http://www.class.uidaho.edu/asiantheatre/artists.htm
  5. "KATHAKALI – Gurus/Performers – www.artindia.net – Indian classical performing arts". www.artindia.net. Archived from the original on 18 ജൂലൈ 2014. Retrieved 4 ഓഗസ്റ്റ് 2014.
"https://ml.wikipedia.org/w/index.php?title=സദനം_കൃഷ്ണൻകുട്ടി&oldid=4021959" എന്ന താളിൽനിന്ന് ശേഖരിച്ചത്