Jump to content

സന്തോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സന്തോൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
പുഷ്പിതസസ്യങ്ങൾ
Class:
മാഗ്നോലിയോപ്സിഡ
Order:
സാപ്പിയിന്റേലുകൾ
Family:
മീലിയേസേ
Genus:
സന്തോറിക്കം
Species:
സ. കോട്ട്ജേപെ
Binomial name
സന്തോരിക്കം കോട്ട്ജേപെ
Synonyms[1][2]
  • Melia koetjape Burm. f. (basionym)
  • Sandoricum indicum Cav.
  • Sandoricum nervosum Blume
വന്യമായി വളരുന്ന ഒരു സന്തോൾ വൃക്ഷത്തിന്റെ ഇലച്ചാർത്ത്
സന്തോൾ പഴങ്ങൾ. ഒരെണ്ണം മുറിച്ചുവച്ചിരുന്നു.
സന്തോളിൽ നിന്നുണ്ടാക്കുന്ന തായ് വിഭവമായ 'സോം-ടാം'

തെക്കുകിഴക്കേ ഏഷ്യയിൽ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് സന്തോൾ. പഴയ ഇന്തോചൈന, മലയൻ ഉപദ്വീപ് എന്നിവിടങ്ങളിൽ ഉത്ഭവിച്ച സന്തോൾ പിന്നീട് ഇന്തോനേഷ്യ, മൗറീഷ്യസ്, ഫിലിപ്പീൻസ് എന്നീ നാടുകളിൽ എത്തി വ്യാപിച്ചതാണെന്നു കരുതപ്പെടുന്നു. "പുളിയൻ ആപ്പിൾ" (Sour Apple) കാട്ടുമാംഗോസ്റ്റീൻ എന്നീ പേരുകളും ഇതിനുണ്ട്.

രൂപപ്രകൃതി

[തിരുത്തുക]

സന്തോൾ മരം, മഞ്ഞയും ചുവപ്പും പഴങ്ങൾ ഉണ്ടാകുന്ന രണ്ടിനങ്ങളിലുണ്ട്. അവ രണ്ടു ജാതികളിൽ പെടുന്നതായി നേരത്തേ കരുതപ്പെട്ടിരുന്നു. പഴത്തിന്റെ കട്ടികൂടിയ തൊലിക്കുള്ളിലെ രസം നിറഞ്ഞതും മാംസളഭാഗം ഭക്ഷണയോഗ്യമാണ്. അതിന് മധുരമോ പുളിയോ ആകാം രുചി. അതിനുള്ളിൽ ഭക്ഷണയോഗ്യമല്ലാത്ത കുരു കാണാം.

വളരെ വേഗം വളരുന്ന മരത്തിനു് 150 അടി വരെ ഉയരം ഉണ്ടാകാം. അതിൽ സിരകൾ നിറഞ്ഞ ഇലകളും ഒരു സെന്റീമീറ്ററോളം നീളത്തിൽ, ചുവന്നതോ മഞ്ഞയും പച്ചയും കലർന്നതോ ആയ പൂക്കളും കാണപ്പെടുന്നു.

ഉപയോഗം

[തിരുത്തുക]

മൂപ്പെത്തിയ കായ, മരത്തിൽ കയറി കൈകൊണ്ടോ താഴെ നിന്ന് തോട്ടികൊണ്ടോ പറിച്ചെടുക്കുകയാണു പതിവ്. പഴത്തിനുള്ളിലെ മാംസളഭാഗം തന്നെയോ, മസാലകൾ ചേർത്തോ കഴിക്കാം. പാകം ചെയ്തും പഞ്ചസാരയിലിട്ടും പഴരസമാക്കി മാറ്റിയും കഴിക്കാറുണ്ട്. ചീന്തിയെടുത്ത മാംസളഭാഗം തേങ്ങാപ്പാലിൽ പന്നിയിറച്ചിയും കുരുമുളകും ചേർത്ത് പാകം ചെയ്തു ഫിലിപ്പീൻസിലെ ബിക്കോൾ പ്രവിശ്യയിൽ വിളമ്പാറുണ്ട്. സന്തോൾ കുരു ഭക്ഷണയോഗ്യമല്ല. അറിയാതെ വിഴുങ്ങുന്ന കുരു കുടലിനു കേടുവരുത്താനും സാദ്ധ്യതയുണ്ട്.[3] ഏറെ മൂക്കാത്ത കായ ഉപയോഗിച്ച് തായ്‌ലണ്ടിൽ സോം ടോം എന്ന വിഭവം ഉണ്ടാക്കാറുണ്ട്.

സന്തോളിന്റെ തടി വലിപ്പമുള്ളതും മിനുക്കാൻ എളുപ്പവും ആയതിനാൽ നിർമ്മാണാവശ്യങ്ങളിൽ പ്രയോജനപ്പെടുന്നു. സന്തോൾ നല്ലൊരു തണൽ വൃക്ഷമാണ്. ഇലകളും മരത്തൊലിയും ലേപനൗഷധമായി ഉപയോഗിക്കാറുണ്ട്. മരത്തിന്റെ പല ഭാഗങ്ങളും നീരു വലിയാനുള്ള ഔക്ഷധമായും ഉപയോഗപ്പെടുന്നു.[4] സന്തോൾ കാണ്ഡത്തിൽ നിന്നെടുത്ത ചില രാസച്ചേരുവകളിൽ അർബുദ ശമന ഗുണം കണ്ടെത്തിയതായി അവകാശവാദമുണ്ട്.[5] സാന്തോൾ വിത്തിന്റെ സത്തിന് കീടനാശനക്ഷമത ഉള്ളതായും പറയപ്പെടുന്നു.[6]

ഈർപ്പമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ മരം നന്നായി വളരുന്നത്. സമുദ്രസമനിരപ്പിൽ മുതൽ മൂവായിരം അടി ഉന്നതിയോളം അതു കൃഷി ചെയ്യാനാകും. ആഴവും വളക്കൂറുമുള്ള മണ്ണിലും ഇടക്കിടെ മഴ കിട്ടുന്ന കാലാവസ്ഥയിലും വളർച്ച പെട്ടെന്നാകും. എങ്കിലും നീണ്ട വരൾച്ചയെ അതിന് അതിജീവിക്കാൻ കഴിയും.

ചെടികൾക്കിടയിൽ 20 മുതൽ 25 അടി വരെ അകലം ഉണ്ടാകണം. നന്നായി വളരാൻ ആണ്ടിൽ രണ്ടുവട്ടം വളം നൽകേണ്ടി വരും. സാധാരണ ആറേഴു വർഷം പ്രായമാകുമ്പോൾ മരം കായ്ക്കാൻ തുടങ്ങും. ഫലസമൃദ്ധിയുള്ള മരമാണ് സന്തോൾ. ഒരാണ്ടിൽ തന്നെ ആയിരക്കണക്കിനു ഫലങ്ങൾ ഒരുമരത്തിൽ ഉണ്ടാകാം.

അവലംബം

[തിരുത്തുക]
  1. Sandoricum koetjape (Burm. f.) Merr. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on June 19, 2011.
  2. Julia F. Morton. "Santol". Center for New Crops & Plant Products,Purdue University. Retrieved June 19, 2011.
  3. Manomaipiboon, Anan; Ngamsirimas, Boonchai; echapongstorn, Suphakarn; Suppawattanabodee, Busaba (2004). [Gastrointestinal Complications from Ingested Santol Seeds]. Vajira Medical Journal (in തായ്). 48 (1): 1–10 https://web.archive.org/web/20131203012610/http://thailand.digitaljournals.org/index.php/VMJ/article/view/2713. Archived from the original on 2013-12-03. Retrieved 2012-05-10. {{cite journal}}: |archive-url= missing title (help); |trans-title= requires |title= or |script-title= (help)
  4. Rasadah, M.A.; Khozirah, S.; Aznie, A.A.; Nik, M.M. (2004). "Anti-inflammatory agents from Sandoricum koetjape Merr". Phytomedicine. 11 (2–3): 261–3. doi:10.1078/0944-7113-00339. PMID 15070182.
  5. Kaneda, N; Pezzuto, JM; Kinghorn, AD; Farnsworth, NR; Santisuk, T; Tuchinda, P; Udchachon, J; Reutrakul, V (1992). "Plant anticancer agents, L. Cytotoxic triterpenes from Sandoricum koetjape stems". Journal of natural products. 55 (5): 654–9. PMID 1517737.
  6. "Limonoid antifeedants from seed of Sandoricum koetjape". Archived from the original on 2008-08-07. Retrieved 2012-05-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സന്തോൾ&oldid=3798383" എന്ന താളിൽനിന്ന് ശേഖരിച്ചത്