Jump to content

സന്ദിഷ്ടവാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ദിഷ്ടവാദി
തരംവർത്തമാന പത്രം
സ്ഥാപിതം1867
ഭാഷമലയാളം
ആസ്ഥാനംകോട്ടയം

1867-ൽ കോട്ടയത്തുനിന്നും ട്രാവങ്കൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിനു് അനുബന്ധമായി പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് സന്ദിഷ്ടവാദി.[1] ഡബ്ല്യു. എച്ച്. മൂർ എന്നയാളായിരുന്നു പ്രസാധകൻ. സി.എം.എസ്സ് പ്രസ്സിൽ നിന്നുമാണ് ഈ പത്രം അച്ചടിച്ചിരുന്നത്. ദിവാൻ മാധവറാവുവിന്റെ ദുർഭരണങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ പത്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടു[2]. കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രമാണ് സന്ദിഷ്ടവാദി.ആയില്യം തിരുനാൾ മഹാ രാജാവിന്റെ കാലത്താണ് ഇത് നിരോധിച്ചത്. [3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-26.
  2. ചുമ്മാർ ചൂണ്ടൽ, സുകുമാരൻ പൊട്ടേക്കാട്, മലയാള പത്രചരിതം 1975 പുറം. 95
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-10. Retrieved 2011-08-26.


"https://ml.wikipedia.org/w/index.php?title=സന്ദിഷ്ടവാദി&oldid=3959390" എന്ന താളിൽനിന്ന് ശേഖരിച്ചത്