Jump to content

സമാൽഗ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമാൽഗ ദ്വീപ് is located in Alaska
സമാൽഗ ദ്വീപ്
Location in Alaska

സമാൽഗ ദ്വീപ് (അല്യൂട്ട്: Samalĝa;[1] റഷ്യൻ‌: Самалга) അലാസ്കയിലെ കിഴക്കൻ അലൂഷ്യൻ ദ്വീപുകളിലെ ഫോക്സ് ദ്വീപസമൂഹത്തിലെ ഏറ്റവും പടിഞ്ഞാറൻ അറ്റത്തുള്ള ദ്വീപാണ് . 5.36 മൈൽ (8.63 കിലോമീറ്റർ) നീളമുള്ള ഇത് ഉംനാക് ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ അറ്റത്തായാണ് സ്ഥിതി ചെയ്യുന്നത്. 1.589 ചതുരശ്ര മൈൽ (4.12 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഇവിടെ ജനവാസമില്ല. പടിഞ്ഞാറ് ഭാഗത്തുള്ള ഫോർ മൌണ്ടൻസ് ദ്വീപുകളിൽ നിന്ന് സമാൽഗ പാസ് വഴി ഇത് വേർതിരിക്കപ്പെട്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
"https://ml.wikipedia.org/w/index.php?title=സമാൽഗ_ദ്വീപ്&oldid=3936751" എന്ന താളിൽനിന്ന് ശേഖരിച്ചത്