സമീറ മുബാറെക്ക
സമീറ മുബാറെക്ക | |
---|---|
കലാലയം | ഡൽഹൗസി യൂണിവേഴ്സിറ്റി (MD) മക്ഗിൽ യൂണിവേഴ്സിറ്റി (Residency) മൗണ്ട് സീനായിയിലെ ഇക്കാഹ്ൻ സ്കൂൾ ഓഫ് മെഡിസിൻ |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | സണ്ണിബ്രൂക്ക് ഹെൽത്ത് സയൻസസ് സെന്റർ ടൊറന്റോ സർവകലാശാല |
വെബ്സൈറ്റ് | Lab Website |
സമീറ മുബാറെക്ക (ജനനം 1972) ഒണ്ടാറിയോയിലെ ടോറോണ്ടോയിലുള്ള സണ്ണിബ്രൂക്ക് ഹെൽത്ത് സയൻസസ് സെന്ററിലെ ക്ലിനിക്കൽ സയന്റിസ്റ്റും മൈക്രോബയോളജിസ്റ്റുമാണ്. അവളുടെ ഗവേഷണം ഇൻഫ്ലുവൻസ വൈറസ്, രോഗാണു പടർച്ച, എയറോബയോളജി എന്നീ മേഖലകളിലാണ്. കോവിഡ്-19 ആഗോള മഹാമാരി സമയത്ത്, രോഗം കണ്ടെത്തലും രോഗനിർണ്ണയവും മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 ന്റെ ജീനോം മുബാറേക്ക വേർതിരിച്ചിരുന്നു. അവർ ഒണ്ടാറിയോ കോവിഡ്-19 ശാസ്ത്ര ഉപദേശക സമിതിയിലെ അംഗമായും സേവനമനുഷ്ഠിച്ചു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ജർമ്മനിയിലെ ഗോട്ടിംഗനിൽ കാത്തി എലിസബത്ത് കാനൻ, അബൗദ് മുബാറെക്ക ദമ്പതികളുടെ മകളായാണ് സമീറ മുബാറേക്ക ജനിച്ചത്.[1] പിതാവ് ഇറാഖിൽ ജനിച്ച് ബാഗ്ദാദ് സർവകലാശാലയിലും ഗോട്ടിംഗൻ സർവകലാശാലയിലും വിദ്യാഭ്യാസം ചെയ്ത വ്യക്തിയായിരുന്നു.[2] മാതാവ് മെയിൻസ് സർവ്വകലാശാലയിലാണ് പഠിച്ചത്.[3] അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ കുടുംത്തോടൊപ്പം വടക്കുപടിഞ്ഞാറൻ ന്യൂ ബ്രൺസ്‌വിക്കിലേക്ക് കുടിയേറി.[4] ന്യൂ ബ്രൺസ്‌വിക്ക് സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു മുബാറേക്ക. ഒടുവിൽ ഡൽഹൗസി യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്രം പഠിച്ച അവൾ 1999-ൽ അവിടെനിന്ന് ബിരുദം നേടി.[5] സാംക്രമിക രോഗ മേഖലയിൽ പരിശീലനത്തിനായി മനിറ്റോബ സർവ്വകലാശാലയിലേക്ക് മാറും മുമ്പ് മക്ഗിൽ സർവ്വകലാശാലയിൽ ഇന്റേണൽ മെഡിസിനിൽ വൈദഗ്ദ്ധ്യം നേടി.[6] രജിസ്ട്രാർ പരിശീലനം പൂർത്തിയാക്കിയ ശേഷം, മുബാറേക്ക മൗണ്ട് സീനായ് ആശുപത്രിയിലേക്ക് മാറുകയും പീറ്റർ പലേസിന്റെ ലബോറട്ടറിയിലെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.[7]
അവലംബം
[തിരുത്തുക]- ↑ Nelson County Virginia Heritage 1807-2000 (in ഇംഗ്ലീഷ്). S. E. Grose.
- ↑ Nelson County Virginia Heritage 1807-2000 (in ഇംഗ്ലീഷ്). S. E. Grose.
- ↑ Nelson County Virginia Heritage 1807-2000 (in ഇംഗ്ലീഷ്). S. E. Grose.
- ↑ "Humans of LMP: Samira Mubareka". University of Toronto (in ഇംഗ്ലീഷ്). 2021-08-03. Archived from the original on 2022-09-11. Retrieved 2022-09-11.
- ↑ "Samira Mubarek - Sunnybrook Research Institute". sunnybrook.ca (in ഇംഗ്ലീഷ്). Retrieved 2020-04-07.
- ↑ "Samira Mubarek - Sunnybrook Research Institute". sunnybrook.ca (in ഇംഗ്ലീഷ്). Retrieved 2020-04-07.
- ↑ "Faculty Research Database". Archived from the original on 2020-10-01. Retrieved 2023-01-23.