Jump to content

സമേഗ്രെലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമേഗ്രെലോ

სამეგრელო
Map highlighting the historical region of Samegrelo in Georgia
Map highlighting the historical region of Samegrelo in Georgia
Country Georgia
MkhareSamegrelo-Zemo Svaneti
Abkhazia
CapitalZugdidi

ജോർജിയയുടെ പശ്ചിമ ഭാഗത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ ഒരു പ്രവിശ്യയാണ് സമേഗ്രെലോ - Samegrelo (Georgian: სამეგრელო Samegrelo; Mingrelian: სამარგალო Samargalo; Laz: მარგალონა Margalona). നേരത്തെ ഇത് ഒഡിഷി - Odishi എന്നും അറിയപ്പെട്ടിരുന്നു. ദക്ഷിണ കൊക്കേഷ്യയിലെ ആദിമ ജനവിഭാഗമായ മെഗ്രേലിയൻസ് ജനങ്ങളാണ് ഇവിടെ പ്രധാനമായും വസിക്കുന്നത്.

ഭൂമിശാസ്ത്രം, കാലാവസ്ഥ

[തിരുത്തുക]

സമേഗ്രെലിയോയുടെ വടക്ക് പടിഞ്ഞാർ ഭാഗത്ത്, കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന തർക്ക പ്രദേശമായ അബ്ഖാസിയയുമായും വടക്ക് ഭാഗത്ത് ജോർജിയയിലെ സ്വാനേതി പ്രവിശ്യയും കിഴക്ക് വശത്ത് ഇമെറേത്തി മേഖലയും തെക്ക് വശത്ത് ഗുറിയ മേഖലയും പടിഞ്ഞാറ് വശത്ത് കരിങ്കടലുമായും അതിർത്തി പങ്കിടുന്നു.

തലസ്ഥാനം

[തിരുത്തുക]

പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ സുഗ്ദിദിയാണ് സമേഗ്രെലോയുടെ തലസ്ഥാനം. സമുദ്ര നിരപ്പിൽ നിന്ന് 111 മീറ്റർ ഉയരത്തിലാണ് സുഗ്ദിദി സ്ഥിതിചെയ്യുന്നത്. 73,006 ആണ് സുഗ്ദിദിയിലെ ജനസംഖ്യ. [1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സമേഗ്രെലോ&oldid=3941731" എന്ന താളിൽനിന്ന് ശേഖരിച്ചത്