സയഫൈഡ്
ദൃശ്യരൂപം
സയനൈഡിന്റെ ഫോസ്ഫറസ് സമാന്തര സദൃശ സംയുക്തമാണ് സയഫൈഡ് (-C≡P) അല്ലെങ്കിൽ ഫോസ്ഫാൽക്കൈൻ. അതായത് ഈ സംയുക്തത്തിൽ ഒരു കാർബൺ ആറ്റവും ഒരു ഫോസ്ഫറസ് ആറ്റവുമായി ത്രിബന്ധനം (Triple Bond) നിലനിൽക്കുന്നു. സയനൈഡുകളെ അപേക്ഷിച്ച് സയഫൈഡുകൾ വളരെ സ്ഥിരത കുറഞ്ഞവയാണ്. ഇവ 153 കെൽവിൻ താപനിലക്കുമുകളിൽ പോളിമറീകരണത്തിന് വിധേയമാകുന്നു. ഇതിന്റെ ആൽക്കൈൽ, അറൈൽ ഡെറിവേറ്റിവുകൾ ലഭ്യമാണെങ്കിലും, ആനയോൺ രൂപത്തിൽ സയഫൈഡിനെ (CP-) വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇൻ സിലിക്കോ പരീക്ഷണങ്ങൾ കാണിക്കുന്നത് സയഫൈഡ് ആനയോണിന്റെ നെഗറ്റീവ് ചാർജ്ജിന്റെ 65 ശതമാനവും കാർബൺ ആറ്റത്തിലായിരിക്കുമെന്നാണ്.
ഏതാനും ആഴ്സനിക് സമാന്തര സദൃശ സംയുക്തങ്ങളും (ആഴ്സാൽക്കൈൻ) നിർമ്മിക്കപ്പെട്ടിട്ടുണ്ട്.