സയ്യിദ് ഖാൻ
ദൃശ്യരൂപം
സയ്യിദ് ഖാൻ ज़ैईद ख़ान | |
---|---|
ജനനം | സയ്യിദ് അബ്ബാസ് ഖാൻ |
മറ്റ് പേരുകൾ | സയ്യദ് |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2002-ഇതുവരെ |
ജീവിതപങ്കാളി(കൾ) | മലൈഖ പെരീഖ് ഖാൻ (2005 - ഇതുവരെ) |
വെബ്സൈറ്റ് | http://zayedkhan.net/ |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് സയ്യിദ് ഖാൻ (ഹിന്ദി: ज़ैईद ख़ान). (ജനനം: 27 ഏപ്രിൽ, 1980).
ആദ്യ ജീവിതം
[തിരുത്തുക]പ്രമുഖ ബോളിവുഡ് നടനായിരുന്ന സഞ്ജയ് ഖാന്റെയും, സരിൻ ഖാന്റെയും പുത്രനാണ് സയ്യിദ് ഖാൻ. മൂന്ന് സഹോദരിമാരുണ്ട്. സ്കൂൾ ജീവിതം കഴിഞ്ഞത് കൊടൈക്കനാലിലാണ്.
അഭിനയ ജീവിതം
[തിരുത്തുക]ആദ്യ ചിത്രം ഇഷ ഡിയോൾ നായികയായി അഭിനയിച്ച ചുരാ ലിയ ഹേ തുംനെ എന്ന ചിത്രമാണ്. പക്ഷേ, തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയ ചിത്രം ഷാരൂഖ് ഖാൻ പ്രധാന വേഷത്തിൽ അഭിനയിച്ച് ഫറ ഖാൻ സംവിധാനം ചെയ്ത മേം ഹൂ ന എന്ന ചിത്രമാണ്. പിന്നീട് സഞ്ജയ് ദത്തിനൊപ്പം ദ്സ് എന്ന ചിത്രത്തിലും, 2008 ൽ വിവേകിനൊപ്പം മിഷൻ ഇസ്താംബുൾ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.