Jump to content

സരബ്ജിത് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരബ്ജിത് സിങ്
ജനനം
സരബ്ജിത് സിങ്

(1960-12-18)ഡിസംബർ 18, 1960
മരണംമേയ് 2, 2013(2013-05-02) (പ്രായം 52)[1][2]
മരണ കാരണംസഹതടവുകാരുടെ മർദ്ദനം
ദേശീയതഇന്ത്യൻ
ക്രിമിനൽ ശിക്ഷവധശിക്ഷ
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)1990-ൽ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന്

പാകിസ്താനിലെ കോട് ലോക്പഥ് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്നു സരബ്‌ജിത് സിങ് (ഡിസംബർ 18, 1960-മേയ് 2, 2013)[3] 1990ൽ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്.[4][5] പാകിസ്താൻ ഇദ്ദേഹത്തെ മൻജിത് സിങ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.[6]

ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ചാരനായിരുന്ന സരബ്ജിത് സിങ് 1990-ൽ അതിർത്തി മുറിച്ച് പാകിസ്താനിലേക്ക് കടന്നപ്പോൾ പാകിസ്താൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു. പിന്നീടാണ് സ്ഫോടനങ്ങളിലെ പങ്ക് ആരോപിക്കപ്പെട്ട് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. 1991 മുതൽ 2013-ൽ വധിയ്ക്കപ്പെടുന്നതുവരെ അദ്ദേഹം കോട് ലോക്പഥ് ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുഖ്പ്രീത് കൗർ, മക്കളായ സ്വപ്നദീപ് കൗർ, പൂനം കൗർ എന്നിവർ, സഹോദരി ദൽബീർ കൗർ എന്നിവർ അദ്ദേഹത്തിന്റെ മോചനത്തിനായി പലതവണ ഇടപെട്ടിരുന്നു. മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ പാകിസ്താനുമായുള്ള ചർച്ചകളിൽ ഈ വിഷയം ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ, മിക്കപ്പോഴും ഈ വിഷയം തള്ളപ്പെടുകയായിരുന്നു.

2013 ഏപ്രിൽ 26-ന് വൈകീട്ട് 4:30-ന് ജയിലിൽ സഹതടവുകാരുടെ മർദ്ദനത്തിന് വിധേയനായ സരബ്‌ജിത് സിങ് 2013 മേയ് 2-ന് പുലർച്ചെ 1:30-ന് ലാഹോറിലെ ജിന്ന ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3] മൃതദേഹം തുടർന്ന് ഇന്ത്യയിലെത്തിച്ച് ജന്മനാട്ടിൽ വച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

അവലംബം

[തിരുത്തുക]
  1. JOSHUA, ANITA (12 May 2013). "Sarabjit Singh dead". The Hindu. Retrieved 2013-05-02.
  2. "Sarabjit Singh Dies at 1:30 Am Today". Mumbaivoice.com.
  3. 3.0 3.1 "സരബ് ജിത്ത് സിങ് മരിച്ചു". മാതൃഭൂമി. 2 മെയ് 2013. Archived from the original on 2013-05-02. Retrieved 2 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  4. Magnier, Mark (28 June 2012). "Pakistan prisoner release confusion dashes Indian family's hopes". Los Angeles Times. Retrieved 29 June 2012.
  5. "Hanging of Indian 'spy' deferred". BBC News. 29 April 2008. Retrieved 26 June 2012.
  6. "Sarabjit Singh's family returns to India, seeks appointment with Sonia Gandhi". Zee news. May 01, 2013. Retrieved 2013-05-02. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=സരബ്ജിത്_സിങ്&oldid=3646868" എന്ന താളിൽനിന്ന് ശേഖരിച്ചത്