സരോജ വൈദ്യനാഥൻ
ദൃശ്യരൂപം
സരോജ വൈദ്യനാഥൻ കോറിയോഗ്രാഫറും, ഭരതനാട്യത്തിന്റെ ഗുരുവും ഉപജ്ഞാതാക്കളിലൊരാളുമാണ്. [1]ഇന്ത്യാഗവൺമെന്റ് ഇവർക്ക് 2002 -ൽ പത്മശ്രീയും, 2013 -ൽ പത്മഭൂഷണും നൽകി ആദരിക്കുകയുണ്ടായി. [2]
മുൻകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1937-ൽ കർണ്ണാടകയിലെ ബെല്ലറിയിലാണ് ജനിച്ചത്. ചെന്നൈയിലെ സരസ്വതി ഗാന നിലയത്തിൽ നിന്നാണ് ഭരതനാട്യം അഭ്യസിച്ചത്. പിന്നീട് തഞ്ചാവൂരിലെ കാട്ടുമാന്നാർ മുതുകുമാരൻപിള്ളൈ ഗുരുവിൽ നിന്ന് ഭരതനാട്യം അഭ്യസിക്കുകയും ചെയ്തു. മദ്രാസ് സർവ്വകലാശാലയിൽ നിന്ന് പ്രൊഫസർ പി.സാമ്പമൂർത്തിയുടെ കീഴിൽ കർണ്ണാടക മ്യൂസിക്കിൽ പ്രാവീണ്യം നേടി. ഛത്തീസ്‌ഗഢിലെ ഖെയിരഗർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇന്ദിര കലാവിശ്വവിദ്യാലയത്തിൽ നിന്ന് നൃത്തത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. [3]
അവലംബം
[തിരുത്തുക]- ↑ "ARTISTE'S PROFILE : Saroja Vaidyanathan". Centre for Cultural Resources and Training. Retrieved 28 January 2013.
- ↑ "Padma for Roddam, Dravid". Deccan Herald. 25 January 2013. Retrieved 28 January 2013.
- ↑ "SAROJA VAIDYANATHAN Akademi Award: Bharatanatyam". Sangeet Natak Akademi. Retrieved 28 January 2013.