സവോയ് ഹോട്ടൽ
The Savoys itc | |
Hotel facts and statistics | |
---|---|
Location | The Mall, Mussoorie Uttarakhand, India |
Opening date | 1902 |
Owner | Hotel Controls Pvt Ltd |
No. of restaurants | 2 |
No. of rooms | 50 |
Parking | 200 |
ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡ് മസൂരിയിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായ ആഡംബര ഹോട്ടലാണ് ദി സവോയ്. ഐടിസി വെൽകംഗ്രൂപ്പ് ഹോട്ടൽസിൻറെ ഹോട്ടൽ കണ്ട്രോൾസ് പ്രൈവറ്റ് ലിമിറ്റഡിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഹോട്ടൽ. തടി ഉപയോഗിച്ചു ഇംഗ്ലീഷ് ഗോത്തിക്ക് രൂപകൽപ്പന പ്രകാരം നിർമിച്ചിട്ടുള്ള ഹോട്ടൽ സ്ഥാപിക്കപ്പെട്ടത് 1902-ലാണ്. ഇപ്പോൾ 50 മുറികളുള്ള ഹോട്ടൽ ഹിമാലയ പർവത നിരകൾ പശ്ചാത്തലത്തിൽ 11 ഏക്കറിലായി സ്ഥിതിചെയ്യുന്നു. 1900-ൽ റെയിൽ പാത ഡെഹ്റഡൂൺ വരെ നീണ്ടപ്പോൾ മസൂരി ബ്രിട്ടീഷ് അധികാരികളുടെ പ്രിയപ്പെട്ട വേനൽകാല വിശ്രമസ്ഥലമായി. റൈറ്റർസ് ബാർ എന്നറിയപ്പെടുന്ന സവോയ് ഹോട്ടൽ ബാർ 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും വർഷങ്ങളോളം വളരെ പ്രശസ്തമായി തുടർന്നു.
1960-കൾക്കു ശേഷം നഗരത്തിൽ മറ്റു ഹോട്ടലുകൾ വന്നപ്പോൾ സവോയ് ഹോട്ടലിൻറെ പ്രശസ്തി കുറഞ്ഞു വന്നു. എന്നാൽ 2009-ൽ ഐടിസി വെൽകംഗ്രൂപ്പ് ഹോട്ടൽ വാങ്ങിയശേഷം ഹോട്ടലിൻറെ പ്രശസ്തി വീണ്ടും വർധിച്ചു.[1]
ചരിത്രം
[തിരുത്തുക]ഷിംലയിലെ ദി സെസിൽ ഹോട്ടലിനും ലക്നൗവിലെ ദി കാൾട്ടൻ ഹോട്ടലിനും വെല്ലുവിളിയായി, 1902-ലെ വേനൽക്കാലത്ത് ദി സവോയ് ഹോട്ടൽ തുറന്നു. ഷിംലയിലെ കഠിനമായ ഔദ്യോഗിക അന്തരീക്ഷത്തിൽനിന്നും രക്ഷതേടിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും പട്ടാളക്കാർക്കും ഇടയിൽ ദി സവോയ് ഉടൻതന്നെ പ്രശസ്തമായി മാറി. 1909-ൽ മസൂരിയിലേക്ക് വൈദ്യുതി എത്തി, അങ്ങനെ ഹോട്ടലിലെ സൗകര്യങ്ങൾ മെച്ചപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1920-ൽ ഹോട്ടൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി. അനവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഹോട്ടലിൽ അതിഥിയായി എത്തി. മെയ് 1920-ൽ അമ്മയുടേയും, ഭാര്യയുടേയും മകൾ ഇന്ദിരയുടേയും കൂടെ ജവഹർലാൽ നെഹ്‌റു ദി സവോയ് ഹോട്ടലിൽ താമസിച്ചു. പിൽക്കാലത്ത് പ്രധാനമന്ത്രിയായ ശേഷം 1959-ൽ ഹോട്ടലിൽ വെച്ച് ട്രാവൽ എജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയെ അഭിസംബോധന ചെയ്തു സംസാരിച്ചു.[2][3]
സ്വാതന്ത്രത്തിനു ശേഷം, 1959-ൽ, ടിബറ്റിൽ നിന്നും നാടുകടത്തപ്പെട്ട ദലൈ ലാമ താൽകാലികമായി താമസിച്ച സവോയ് ഹോട്ടലിൽവെച്ചു എല്ലാ എല്ലാ വ്യാഴാഴ്ചയും പൊതുജനങ്ങളോട് സംസാരിക്കുമായിരുന്നു.
ഒരു സമയത്ത് ഇറ്റാലിയൻ ഹോട്ടൽ ഉടമസ്ഥരായ മെസ്സ്ർ വിഗ്ലിയേറ്റ ആൻഡ് പലാസി എന്ന കമ്പനി സവോയ് ഹോട്ടലിൻറെ നടത്തിപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മെസ്സ്ർ വിഗ്ലിയേറ്റ ആൻഡ് പലാസി കമ്പനി ലക്നോയിലെ കാൾട്ടൺ ഹോട്ടലും നടത്തിയിരുന്നു, ബോംബെയിലെ മജസ്റ്റിക് ഹോട്ടൽ പാട്ടത്തിനും എടുത്തിരുന്നു.
സ്ഥാനം
[തിരുത്തുക]ഗാന്ധി ചൌക്കിലെ മാൾ റോഡിലെ ലൈബ്രറി എൻഡിലാണ് ദി സവോയ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. കാമെൽസ് ബാക്ക് റോഡ്, ഗൺ ഹിൽ, കെംറ്റി ഫാൾസ്, ടിബറ്റൻ ടെമ്പിൾ, ലാൽ ടിബ്ബ, നാഗ് ദേവദ ടെമ്പിൾ, ജ്വാല ദേവി ടെമ്പിൾ, താപ്കേഷ്വർ മഹാദേവ് ടെമ്പിൾ, മസൂരി ലേക്ക് എന്നിവ ഹോട്ടലിനു സമീപമുള്ള ടൂറിസ്റ്റ് സ്ഥലങ്ങളാണ്.
ഡെഹ്റഡൂൺ റെയിൽവേ സ്റ്റേഷനിൽനിന്ന് ദി സവോയ് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 31 കിലോമീറ്റർ
ജോളി ഗ്രാൻറ് എയർപോർട്ടിൽനിന്ന് ദി സവോയ് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 54 കിലോമീറ്റർ
അവലംബം
[തിരുത്തുക]- ↑ Lost days of the Raj The Guardian, February 8, 2016 page 3.
- ↑ "Fortune The Savoy Historic Overview". cleartrip.com. Retrieved 8 February 2016.
- ↑ "The Adventurous Life". time.com. 4 May 1959. Retrieved 8 February 2016.