Jump to content

സഹറു നുസൈബ കണ്ണനാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രോണിക്കിൾ ഓഫ് ആൻ ഹവർ ആൻഡ് ഹാഫ് എന്ന ആദ്യ നോവലിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ എഴുത്തുകാരനാണ് സഹറു നുസൈബ കണ്ണനാരി. ഈ നോവൽ ജെസിബി സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുകയും 2024 ൽ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർക്കുള്ള ക്രോസ്സ്വേർഡ് അവാർഡ് നേടുകയും ചെയ്തു.[1] [2]

ജീവചരിത്രം

[തിരുത്തുക]

മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ് കണ്ണനാരി. പിതാവ് കാദർ. മാതാവ് നുസൈബ. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ ദി മേനോൻ ഇൻവെസ്റ്റിഗേഷൻ 2025 ൽ പുറത്തിറങ്ങും.


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഹറു_നുസൈബ_കണ്ണനാരി&oldid=4277067" എന്ന താളിൽനിന്ന് ശേഖരിച്ചത്