സാക്കോൺ നഖോൺ പ്രവിശ്യ
സാക്കോൺ നഖോൺ പ്രവിശ്യ สกลนคร | ||||||||
---|---|---|---|---|---|---|---|---|
(മുകളിൽ ഇടതുവശത്ത് നിന്ന് ഘടികാരദിശയിൽ) നോങ് ഹാൻ, ഫു ഫാ യോൻ ദേശീയോദ്യാനം, ബാൻ താ റേയിലെ ഒരു ഭവനം, ഫു ഫാൻ പർവതനിരകൾ, ബാൻ താ റേയിലെ ചരിത്രപരമായ കെട്ടിടം, നാം ഉൻ ഡാമിൻ്റെ കാഴ്ച എന്നിവ. | ||||||||
| ||||||||
Nickname(s): സക്കോൺ (Thai: สกล) | ||||||||
Motto(s): พระธาตุเชิงชุมคู่บ้าน พระตำหนักภูพานคู่เมือง งามลือเลื่องหนองหาน แลตระการปราสาทผึ้ง สวยสุดซึ้งสาวภูไท ถิ่นมั่นในพุทธธรรม ("Home of Phra That Choeng Chum. Home of Phu Phan Palace. The famous Nong Han lake. Fascinating Prasat Phueng. Beautiful Phu Thai women. The lands strong in Buddhism and Dharma.") | ||||||||
Map of Thailand highlighting Sakon Nakhon province | ||||||||
Country | Thailand | |||||||
Capital | Sakon Nakhon | |||||||
• Governor | Nattawat Wiriyanapaporn (since December 2023) | |||||||
• ആകെ | 9,580 ച.കി.മീ.(3,700 ച മൈ) | |||||||
•റാങ്ക് | Ranked 19th | |||||||
(2019)[2] | ||||||||
• ആകെ | 1,153,390 | |||||||
• റാങ്ക് | Ranked 18th | |||||||
• ജനസാന്ദ്രത | 121/ച.കി.മീ.(310/ച മൈ) | |||||||
• സാന്ദ്രതാ റാങ്ക് | Ranked 40th | |||||||
• HAI (2022) | 0.6292 "somewhat low" Ranked 54th | |||||||
• Total | baht 56 billion (US$1.9 billion) (2019) | |||||||
സമയമേഖല | UTC+7 (ICT) | |||||||
Postal code | 47xxx | |||||||
Calling code | 042 | |||||||
ISO കോഡ് | TH-47 | |||||||
വാഹന റെജിസ്ട്രേഷൻ | สกลนคร | |||||||
വെബ്സൈറ്റ് | www |
സാക്കോൺ നഖോൺ പ്രവിശ്യ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. ഇസാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വടക്കുകിഴക്കൻ തായ്‌ലാൻറെ ഉപരിഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിൻറെ അയൽ പ്രവിശ്യകൾ (വടക്ക് നിന്ന് ഘടികാരദിശയിൽ) നോങ് ഖായി, ബുയെങ് കാൻ, നഖോൺ ഫാനോം, മുക്ദഹാൻ, കലാസിൻ, ഉഡോൺ താനി എന്നിവയാണ്. പ്രവിശ്യാ തലസ്ഥാനം സാകോൺ നഖോൺ നഗരമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]മെകോങ്ങിൽ നിന്ന് അധികം അകലെയല്ലാത്ത ഖൊരാത് പീഠഭൂമിയിലാണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഏറ്റവും വലിയ പ്രകൃതിദത്ത തടാകമായ നോങ് ഹാൻ തടാകം സാകോൺ നഖോൺ നഗരത്തിനടുത്തുള്ള ഒരു ജനപ്രിയ സുഖവാസകേന്ദ്രമാണ്. ഫു ഫാൻ പർവതനിരകൾ തെക്കുനിന്ന് ഈ പ്രവിശ്യയെ വേർതിരിക്കുന്നു. പ്രവിശ്യയിലെ മൊത്തം വനപ്രദേശം 1,692 ചതുരശ്ര കിലോമീറ്റർ (653 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 17.7 ശതമാനം ആണ്.
ദേശീയോദ്യാനങ്ങൾ
[തിരുത്തുക]പ്രവിശ്യയിലെ മൂന്ന് ദേശീയോദ്യാനങ്ങളും മറ്റ് നാല് ദേശീയ ഉദ്യാനങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 10 (ഉഡോൺ താനി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
- ഫു ഫാ യോൻ ദേശീയോദ്യാനം, 829 ചതുരശ്ര കിലോമീറ്റർ (320 ചതുരശ്ര മൈൽ)[5]:57
- ഫു ഫാൻ ദേശീയോദ്യാനം, 665 ചതുരശ്ര കിലോമീറ്റർ (257 ചതുരശ്ര മൈൽ)[6]:7
- ഫു ഫാ ലെക് ദേശീയോദ്യാനം, 404 ചതുരശ്ര കിലോമീറ്റർ (156 ചതുരശ്ര മൈൽ)[7]:118
ചരിത്രം
[തിരുത്തുക]സാകോൺ നഖോൺ പ്രവിശ്യയുടെ ചരിത്രത്തിന് ഏകദേശം മൂവായിരം വർഷത്തോളം പഴക്കമുള്ളതായി കണക്കാക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഖെമർ സാമ്രാജ്യം ഈ പ്രദേശം ഭരിച്ചിരുന്ന കാലത്താണ് മുവാങ് നോങ് ഹാൻ ലുവാങ് അഥവാ ഇപ്പോഴത്തെ സഖോൺ നഖോൺ നിർമ്മിക്കപ്പെട്ടതെന്ന് പ്രാദേശിക ഐതിഹ്യം വ്യക്തമാക്കുന്നു. ഖെമറിന് അധികാരം ക്ഷയിച്ചപ്പോൾ പ്രവിശ്യ ഉൾപ്പെടെയുള്ള നഗരം ലാൻ സാങ്ങിൻ്റെ അല്ലെങ്കിൽ ലാവോ രാജ്യത്തിൻ്റെ ഭരണത്തിൻ കീഴിലായിത്തീർന്നു. ഇത് "മുവാങ് ചിയാങ് മായി നോങ് ഹാൻ" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സിയാമിന് കീഴിലായിരുന്നപ്പോൾ, 1830-ൽ ഇത് വീണ്ടും "സഖോൺ തവാപി" എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും രാമ മൂന്നാമൻ രാജാവിൻ്റെ ഭരണകാലത്ത് "സാക്കോൺ നഖോൺ" എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു.
സാക്കോൺ നഖോൺ പ്രദേശത്തെ ഫു ഫാൻ പർവതനിരകൾ, പ്രത്യേകിച്ച് സവാങ് ഡെയ്ൻ ദിന് ജില്ല, മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് തായ്‌ലൻഡിൻ്റെ ഒരു ശക്തികേന്ദ്രമായിരുന്നു.[8]
വംശീയ വിഭാഗങ്ങൾ
[തിരുത്തുക]തായ് ഡാം, ന്യാവ് വംശീയ വിഭാഗങ്ങൾക്കൊപ്പം ചൈനീസ്, വിയറ്റ്നാമീസ് വംശജരും സാക്കോൺ നഖോൺ പ്രവിശ്യയിൽ അധിവസിക്കുന്നു.[9][10]
സാമ്പത്തികം
[തിരുത്തുക]പോൺ യാങ് ഖാം ബ്രീഡിംഗ് കോഓപ്പറേറ്റീവ്സ് നിർമ്മിക്കുന്ന ഖോ ഖുൻ പോൺ യാങ് ഖാം ബ്രാണ്ട് തായ്‌ലൻഡിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ബീഫ് എന്ന് മുദ്രകുത്തപ്പെടുന്നു. 1980-ൽ ഇത് മുവാങ് സാങ്കോൺ നഖോണിലെ ബാൻ പോൺ യാങ് ഖാം എന്ന കമ്പനിയുമായി ലയിച്ചു. ഇത് പ്രവിശ്യയ്ക്ക് വലിയ മതിപ്പ് സൃഷ്ടിച്ചു. ഖോ ഖുൻ പോൺ യാങ് ഖാം "തായ് കോബ് ബീഫ്" ആയി കണക്കാക്കപ്പെടുന്നു.[11]
ഗതാഗതം
[തിരുത്തുക]റെയിൽവേ
[തിരുത്തുക]സാക്കോൺ നഖോണിലേയ്ക്ക് ഇനിയും ട്രെയിൻ സർവീസ് ആരംഭിച്ചിട്ടില്ല. സക്കോൺ നഖോണിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അയൽ പ്രവിശ്യയായ ഉഡോൺ താനിയിലെ ഉഡോൺ താനി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാവുന്നതാണ്. പിന്നീട് ഏകദേശം 156 കിലോമീറ്റർ അകലെയുള്ള സാക്കോൺ നഖോണിലേക്ക് ഒരു നാടൻ ബസിൽ യാത്ര ചെയ്യാവുന്നതാണ്.
റോഡുകൾ
[തിരുത്തുക]റൂട്ട് 22 വടക്ക് 160 കിലോമീറ്റർ അകലെയുള്ള ഉഡോൺ താനിയിലേക്കും കിഴക്ക് 91 കിലോമീറ്റർ അകലെ നഖോൺ ഫാനോമിലേക്കും ലാവോസുമായുള്ള അതിർത്തിയിലേക്കും നയിക്കുന്നു. റൂട്ട് 223 തെക്ക് 76 കിലോമീറ്റർ ദൂരെ ദാറ്റ് ഫാനോമിലേക്ക് നയിക്കുന്നു. റൂട്ട് 213 പടിഞ്ഞാറ് 131 കിലോമീറ്റർ ദൂരത്തിൽ കലാസിൻ പട്ടണത്തിലേക്ക് നയിക്കുന്നു.
വ്യോമഗതാഗതം
[തിരുത്തുക]നഗരത്തിൻ്റെ വടക്കുഭാഗത്തായി സാക്കോൺ നഖോൺ എയർപോർട്ട് എന്ന പ്രാദേശിക വിമാനത്താവളമുണ്ട്.[12]
ആരോഗ്യം
[തിരുത്തുക]പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സക്കോൺ നഖോൺ ആശുപത്രിയാണ് സാക്കോൺ നഖോൺ പ്രവിശ്യയിലെ പ്രധാന ആശുപത്രി.
അവലംബം
[തിരുത്തുക]- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 2019-06-14. Retrieved 26 February 2020.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 70
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Lyovarin, Win (1997). ประชาธิปไตยบนเส้นขนาน [Democracy, Shaken and Stirred] (in തായ്). Bangkok: Dok Ya. pp. 255–256. ISBN 9748585476.
- ↑ "จังหวัดสกลนคร เตรียมจัดงานมหกรรมภูมิปัญญาพื้นบ้านมูนมังอีสาน ครั้งที่ 11 ภายใต้ชื่อ "ข้าว ปลา ป่า เกลือ"" [Sakon Nakhon preparing to organize the 11th Moonmang-Isan Folklore Festival under the title "Rice, Salt, Wild, Fish"]. NNT (in തായ്). 2020-01-10. Retrieved 2020-04-22.
- ↑ Lyovarin, Win (1997). ประชาธิปไตยบนเส้นขนาน [Democracy, Shaken and Stirred] (in തായ്). Bangkok: Dok Ya. pp. 255–256. ISBN 9748585476.
- ↑ Chantanusornsiri, Wichit (2018-08-23). "The Kobe beef of Isan takes off". Bangkokpost. Retrieved 2020-04-22.
- ↑ "Sakon Nakhon Airport". OurAirports. Retrieved 3 February 2013.
Nong Khai province | Bueng Kan province | |||
Udon Thani province | Nakhon Phanom province | |||
Sakon Nakhon province | ||||
Kalasin province | Mukdahan province |