സാന്ദ്രകോട്ടസ് വിജയകുമാറി
Sandracottus vijayakumari | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S vijayakumari
|
Binomial name | |
Sandracottus vijayakumari |
നെല്ലിയാമ്പതിയിലെ കുണ്ടറചോലയിൽ നിന്നും 2021ൽ കണ്ടെത്തി വിശദീകരിച്ച് ഒരു പ്രാണിയാണ് സാന്ദ്രകോട്ടസ് വിജയകുമാറി. (ശാസ്ത്രീയനാമം: Sandracottus vijayakumari).
വായുവഴി ശ്വസനം നടത്തുന്നതെങ്കിലും വെള്ളത്തിൽ മുങ്ങിക്കഴിയുന്ന ഡൈവിങ്ങ് ബീറ്റിൽസ് അഥവാ മുങ്ങാങ്കുഴി വണ്ടുകളിൽപ്പെട്ടതാണ് ഈ പ്രാണി. ഇടയ്ക്ക് വെള്ളത്തിൽ നിന്ന് മുകളിലോട്ടു വരുകയും വായുവിൽ വന്നു വീണ്ടും മുങ്ങുകയും ചെയ്യും. ഇതിനിടയിൽ വായുകുമിളകൾ ഇവയുടെ ചിറകിന്റെ അടിയിൽ പിടിച്ച് നിർത്തുവാനുള്ള കഴിവുണ്ട്. ഈ കുമിളയിൽ നിന്നുള്ള ഓക്സിജൻ ഉപയോഗിച്ചാണ് ഗിൽ സംവിധാനം പോലെ ശ്വസനം നടത്തുന്നത്. ലോകത്തുതന്നെ വളരെക്കുറച്ച് പഠനങ്ങൾ മാത്രമേ ഇത്തരം ഇരപിടിയൻ വണ്ടുകളെകുറിച്ചു നടന്നിട്ടുള്ളു. വിവിധ ജനുസുകളിലായി ഏകദേശം നാലായിരത്തിമുന്നൂറിലധികം മുങ്ങാങ്കുഴിവണ്ടുകളെ ലോകത്ത് പല പ്രദേശങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ടെങ്കിലും 2001 -ലെ കണക്കുപ്രകാരം സാന്ദ്രാ കോട്ടസ് ജനുസ്സിൽ ആകെ പതിനാറ് സ്പീഷിസുകൾ മാത്രമേ ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളു. വളരെ ആകർഷണീയവും സങ്കീർണ്ണവുമായ നിറങ്ങളോടെ വ്യത്യസ്തരീതിയിൽ ഉള്ള അടയാളങ്ങൾ ഉള്ളവയാണ് സാന്ദ്രകോട്ടസ് ജനുസ്സിൽ വരുന്ന വണ്ടുകൾ. സാന്ദ്രാകോട്ടസ് വിജയകുമാറി, 1980 സുവോളിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ സൈലന്റ് വാലിയിൽ നിന്ന് കണ്ടെത്തിയ Sandracottus dejeani എന്ന ഇനവുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. കേരളത്തിൽ നിന്ന് ഈ ഒരെണ്ണം മാത്രമാണ് ഈ ജനുസ്സിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
പ്രധാനമായി പ്രാണികളെപ്പറ്റിയും ചെറുജീവികളെപ്പറ്റിയും നിരന്തരം ജനകീയശാസ്ത്രലേഖനങ്ങൾ എഴുതി പ്രാണികളെപ്പറ്റിയുള്ള അവബോധം സാധാരണക്കാരിലും കുട്ടികളിലും എത്തിക്കുന്ന സംഭാവന മാനിച്ച് ചലച്ചിത്രം, മലയാളം വിക്കിപീഡിയ, ശാസ്ത്രസാഹിത്യപരീഷത് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ പ്രാണിക്ക് സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പേരുനൽകിയിട്ടുള്ളത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- https://threatenedtaxa.org/index.php/JoTT/issue/view/291
- https://www.mathrubhumi.com/environment/news/sandracottus-vijayakumari-new-beetle-given-name-of-science-writer-vijayakumar-blathur-1.5549063
- https://www.manoramaonline.com/environment/environment-news/2021/03/27/sandracottus-vijayakumari-a-new-aquatic-beetle-species-from-nelliyampathy.html
- http://azadionline.com/general/1944-2021-03-27-08-26-11[പ്രവർത്തിക്കാത്ത കണ്ണി]
- https://www.manoramanews.com/news/kerala/2021/03/27/sandracottus-vijayakumari.html
- Media related to Sandracottus vijayakumari at Wikimedia Commons
- Sandracottus vijayakumari എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.