Jump to content

സാന്റോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാന്റോൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. koetjape
Binomial name
Sandoricum koetjape
Synonyms[1][2]
  • Melia koetjape Burm. f. (basionym)
  • Sandoricum indicum Cav.
  • Sandoricum nervosum Blume

ഒരു നിത്യഹരിത വൃക്ഷമാണ് സാന്റോൾ. ഇരുപത്തഞ്ചു മീറ്ററിലധികം ഉയരത്തിൽ വളരുന്നു. ഇലകൾക്ക് മങ്ങിയ പച്ചനിറമാണ്.

പൂവും കായും

[തിരുത്തുക]
സാന്റോൾ പഴം

വേനൽക്കാലത്താണ് പൂക്കുന്നത്. ശാഖകളിൽ ചെറു കുലകളായി പൂക്കൾ വിരിയുന്നു. പുക്കൾക്ക് ഇളം മഞ്ഞനിറമാണ്. ഒരു കുലയിൽ മൂന്നു നാലു കായ്കൾ വീതം ഉണ്ടാകാറുണ്ട്. വലിയ പാഷൻഫ്രൂട്ടിന്റെ വലിപ്പവും ആകൃതിയുമാണുള്ളത്. ജൂലൈ മാസത്തിൽ കായ് പഴുത്തു തുടങ്ങും. പഴത്തിന്റെ ഉള്ളിലെ അല്ലിയാണ് ഭക്ഷണ യോഗ്യമായത്. മഞ്ഞനിറത്തിലുള്ള പഴത്തിന് നല്ല മധുരമാണ്.

കൃഷിരീതി

[തിരുത്തുക]

സാധാരണയായി ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന സന്റോൾ കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരും.[3] ജൈവവളവും മണ്ണുംചേർത്ത് ഒരു വർഷം വളർത്തി സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലത്തു നടാം. അരമീറ്റർ വീതം നീളവും വീതിയും താഴ്ച്ചയും ഉള്ളകഴികളിൽ അടിവളമായി ഉണങ്ങിയ ചാണകം നിറച്ച് തൈ നടാം. സാന്റോൾ വളർന്ന് നാലു വർഷത്തിനുള്ളിൽ കായ്ഫലം തരും.

അവലംബം

[തിരുത്തുക]
  1. Sandoricum koetjape (Burm. f.) Merr. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on June 19, 2011.
  2. Julia F. Morton. "Santol". Center for New Crops & Plant Products,Purdue University. Retrieved June 19, 2011.
  3. "തായ്‌ലൻഡ് പഴം 'സാന്റോൾ' കേരളത്തിലും വളരും". Archived from the original on 2011-08-22. Retrieved 2011-08-21.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാന്റോൾ&oldid=3647045" എന്ന താളിൽനിന്ന് ശേഖരിച്ചത്