സാമുവൽ അലക്സാണ്ടർ
![]() | |
ജനനം | 6 January 1859 Sydney, Australia, British Empire |
---|---|
മരണം | 13 September 1938 Manchester, Great Britain |
കാലഘട്ടം | 20th century philosophy |
പ്രദേശം | Western philosophy |
പ്രധാന താത്പര്യങ്ങൾ | Metaphysics |
ശ്രദ്ധേയമായ ആശയങ്ങൾ | Emergent evolution |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ബ്രിട്ടീഷ് നവയഥാതഥവാദി (Neo-realist) ആയിരുന്നു സാമുവൽ അലക്സാണ്ടർ. ആസ്ട്രേലിയയിലെ ന്യൂസൗത്ത്‌വെൽസിലെ സിഡ്നിയിൽ 1859 ജനുവരി 6-ന് ജനിച്ചു. മെൽബൺ, ഓക്സ്ഫർഡ് എന്നീ സർവകലാശാലകളിൽ വിദ്യാഭ്യാസം പൂർത്തിയായതോടെ 1882-ൽ ഓക്സ്ഫഡിലെ ലിങ്കൺ കോളജിൽ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ ഫെലോഷിപ്പു നേടിയ ആദ്യത്തെ യഹൂദൻ ഇദ്ദേഹമായിരുന്നു. 1893 മുതൽ 1934-വരെ മാഞ്ചസ്റ്ററിൽ വിക്ടോറിയാ സർവകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹത്തിന് ഓർഡർ ഒഫ് മെരിറ്റ് എന്ന ബഹുമതി ലഭിച്ചു (1930). അരിസ്റ്റോട്ടലിയൻ സൊസൈറ്റിയുടെ അധ്യക്ഷപദവും ഇദ്ദേഹം പലപ്രാവശ്യം വഹിച്ചിട്ടുണ്ട്.
സാമുവൽ അലക്സാണ്ടരുടെ സിദ്ധാന്തം
[തിരുത്തുക]ആസന്നപരിണാമസിദ്ധാന്ത(emergent evolution)ത്തിന്റെ ഉപജ്ഞാതാവാണ് അലക്സാണ്ടർ സാമുവൽ. പഴയ വസ്തുക്കളുടെ സംയോഗത്തിൽനിന്നു തികച്ചും പുതിയ വസ്തുക്കൾ ഉണ്ടാകുന്നു എന്നും മൂലപദാർഥമായി പരിഗണിക്കപ്പെടുന്ന സ്ഥലകാലങ്ങൾ വിവിധതരത്തിലുള്ള പദാർഥങ്ങൾക്കു രൂപം നൽകുന്നു എന്നും ഈ പദാർഥങ്ങളിൽ നിന്നു മനസ്സും മനസ്സിൽ നിന്ന് ഈശ്വരനും ഉദ്ഭവിക്കുന്നു എന്നും ഉള്ള സിദ്ധാന്തം ആണ് അലക്സാണ്ടറുടെ മുഖ്യ സംഭാവന. ധാർമികക്രമവും പുരോഗതിയും (Moral Order and Progress) എന്ന പ്രബന്ധത്തിന് 1889-ൽ ഇദ്ദേഹം സമ്മാനം നേടുകയുണ്ടായി.
പ്രധാന കൃതികൾ
[തിരുത്തുക]അലക്സാണ്ടറുടെ പ്രധാന കൃതികൾ
- സ്ഥലവും കാലവും ദൈവവും (Space,Time and Deity: 1920)
- സൗന്ദര്യവും മറ്റ് മൂല്യരൂപങ്ങളും (Beauty and Other Forms of Value)
എന്നിവയാണ്.
ദാർശനികവും സാഹിത്യപരവുമായ ഉപന്യാസങ്ങൾ (Philosophical and Literary Pieces) എന്ന സമാഹാരം ഇദ്ദേഹത്തിന്റെ മറ്റു കൃതികൾ സഞ്ചയിക്കപ്പെട്ടിട്ടുള്ള ഒരു മരണാനന്തര പ്രസിദ്ധീകരണമാണ് (1939). 1938 സെപ്റ്റംബർ 13-ന് ഇദ്ദേഹം ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.giffordlectures.org/Author.asp?AuthorID=5 Archived 2006-10-04 at the Wayback Machine
- http://ww25.thoemmes.com/idealism/alexander_intro.htm
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അലക്സാണ്ടർ, സാമുവൽ (1859 - 1938) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |