Jump to content

സാറാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറാസ്
സംവിധാനംജൂഡ് ആന്റണി ജോസഫ്
നിർമ്മാണം
  • പി.കെ മുരളീധരൻ
  • ശാന്ത മുരളി
രചനഅക്ഷയ് ഹരീഷ്
അഭിനേതാക്കൾ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംരണദിവെ
ചിത്രസംയോജനംറിയാസ് കെ ബദർ
സ്റ്റുഡിയോഅനന്ദ വിഷൻസ്
വിതരണംആമസോൺ പ്രൈം വീഡിയോ[1]
റിലീസിങ് തീയതി
  • 5 ജൂലൈ 2021 (2021-07-05)[2]
രാജ്യംഇന്ത്യ
ഭാഷമലയാളം

സാറാസ് 2021 ലെ മലയാള റൊമാൻ്റിക് കോമഡി ചലച്ചിത്രമാണ്. അക്ഷയ് ഹരീഷ് രചനയും ജൂഡ് ആന്റണി ജോസഫ് സംവിധാനവും നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ സണ്ണി വെയ്ൻ, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[3][4] ഷാൻ റഹ്മാൻ സംഗീതവും രണദിവെ ഛായാഗ്രഹണവും റിയാസ് കെ. ബദർ എഡിറ്റിംഗും നിർവ്വഹിച്ച ഈ ചലച്ചിത്രം 2021 ജൂലൈ 5 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തു.[5][6]

കഥാസംഗ്രഹം

[തിരുത്തുക]

ഒരു കുട്ടിക്ക് ജന്മം നൽകാൻ ആഗ്രഹമില്ലാത്ത ഒരു പെൺകുട്ടിയാണ് സാറ വിൻസെന്റ്(അന്ന ബെൻ). ചലച്ചിത്രമേഖലയിൽ സഹസംവിധായകയായി ജോലി ചെയ്യുന്ന അവളുടെ ഏറ്റവും വലിയ സ്വപ്നം ഒരു സ്വതന്ത്ര സംവിധായകയാകുക എന്നതാണ്. മക്കൾ വേണ്ടെന്ന അവളുടെ കാഴ്ചപ്പാടിന് അനുസൃതമായി ചിന്തിക്കുന്ന ജീവൻ ഫിലിപ്പിനെ(സണ്ണി വെയ്ൻ) അവൾ വിവാഹം കഴിക്കുന്നു. സാറയുടെ ജീവിതത്തിലും ജോലിയിലും ഉണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളും സിനിമ തുടർന്നു പറയുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • അന്ന ബെൻ - സാറ വിൻസെന്റ്, ജീവന്റെ ഭാര്യ
  • സണ്ണി വെയ്ൻ - ജീവൻ ഫിലിപ്പ്, സാറയുടെ ഭർത്താവ്
  • ബെന്നി പി നായരമ്പലം - വിൻസെന്റ്, സാറയുടെ പിതാവ്
  • മല്ലിക സുകുമാരൻ - റീത്തമ്മ ഫിലിപ്പ്, ജീവന്റെ അമ്മ
  • പ്രശാന്ത് നായർ IAS - നിർമ്മാതാവ് സന്ദീപ്
  • ശ്രീലക്ഷ്മി ഹരിദാസ് - സാറയുടെ സഹപാഠി
  • ധന്യവർമ്മ - ഡോ സന്ധ്യ ഫിലിപ്പ്, ജീവന്റെ സഹോദരി
  • സിദ്ദിഖ് - ഡോക്ടർ ഹാഫിസ്
  • വിജയകുമാർ -നടൻ ദിവാകരൻ
  • ഹരികൃഷ്ണൻ എ- (ജീവന്റെ സഹപ്രവർത്തകൻ) അർജുൻ
  • സൃന്ദ - ലിസ്സി (4 കുട്ടികളുടെ അമ്മ)
  • ജിബു ജേക്കബ് - നിർമ്മാതാവ്
  • കോട്ടയം പ്രദീപ് - നിർമ്മാതാവ്
  • തുഷാര - മോളി
  • മാർഗരീത് - ഗായത്രി
  • വൃദ്ധി വിശാൽ - ഇഷ
  • സിജു വിൽസൺ - നടൻ രാഹുൽ
  • അൽത്താഫ് മനാഫ് - സാറയുടെ സ്കൂൾ സ്നേഹം

അതിഥി വേഷം

[തിരുത്തുക]

റിലീസ്

[തിരുത്തുക]

2021 ജൂലൈ 5 മുതൽ സാറാസ് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.[7][8]

അനുബന്ധം

[തിരുത്തുക]
  1. "Sunny Wayne and Anna Ben's next film Sara's to stream on OTT". The News Minute. 25 June 2021. Retrieved 28 June 2021.
  2. "Anna Ben's Sara's to premiere on Amazon Prime Video, Asif Ali's Kunjeldho gets a release date". The Indian Express. 24 June 2021. Retrieved 28 June 2021.
  3. "Anna Ben stars in Jude Anthony Joseph's next 'Sara's'". The New Indian Express. 14 December 2020. Retrieved 28 June 2021.
  4. Shilpa Nair Anand (30 June 2021). "Anna Ben on how she became Sara in Jude Anthany Joseph's 'Sara's'". The Hindu. Retrieved 30 June 2021.
  5. "Sara's movie review: Anna Ben's film is a relevant tale about woman's right over her body and to give birth". Hindustan Times (in ഇംഗ്ലീഷ്). 2021-07-05. Retrieved 2021-07-05.
  6. Sara's Review: An ode to women, child-free by choice!, retrieved 2021-07-05
  7. ChennaiJuly 1, Janani K.; July 1, 2021UPDATED; Ist, 2021 17:15. "Anna Ben and Sunny Wayne's Sara's to release on Amazon Prime Video on July 5". India Today (in ഇംഗ്ലീഷ്). Retrieved 2021-07-06. {{cite web}}: |first3= has numeric name (help)CS1 maint: numeric names: authors list (link)
  8. Jha, Lata (2021-07-02). "Amazon Prime Video to premiere Malayalam film 'Sara's on 5 July". mint (in ഇംഗ്ലീഷ്). Retrieved 2021-07-06.
"https://ml.wikipedia.org/w/index.php?title=സാറാസ്&oldid=3918392" എന്ന താളിൽനിന്ന് ശേഖരിച്ചത്