സാറാ മുറെ ജോർദാൻ
സാറാ മുറെ ജോർദാൻ | |
---|---|
പ്രമാണം:Photo of Sara Murray Jordan.jpg | |
ജനനം | സാറാ മുറെ ഒക്ടോബർ 20, 1884 ന്യൂട്ടൺ, മസാച്യുസെറ്റ്സ് |
മരണം | നവംബർ 21, 1959 മാർബിൾഹെഡ്, മസാച്യുസെറ്റ്സ് | (പ്രായം 75)
ദേശീയത | അമേരിക്കൻ |
തൊഴിൽ | ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് |
സാറാ മുറെ ജോർദാൻ (ജീവിതകാലം: ഒക്ടോബർ 20, 1884 - നവംബർ 21, 1959) ഒരു അമേരിക്കൻ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും അമേരിക്കൻ ഗ്യാസ്ട്രോഎൻട്രോളജിക്കൽ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായിരുന്നു. പ്രധാനമായും ബോസ്റ്റണിൽ വൈദ്യശാസ്ത്രം പരിശീലിച്ച അവർ പെപ്റ്റിക് അൾസർ രോഗത്തിലും ആമാശയ ക്യാൻസറിലുമാണ് വൈദഗ്ദ്ധ്യം നേടിയത്.
1884-ൽ മസാച്യുസെറ്റ്‌സിലെ ന്യൂട്ടണിലാണ് സാറാ മുറെ ജനിച്ചത്. അവളുടെ പിതാവ് പാട്രിക് ആൻഡ്രൂ മുറെ ഐറിഷ് വംശജനായ ഒരു കോച്ച് അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളിയും മാതാവ് മരിയ സ്റ്റുവർട്ട് ഇംഗ്ലീഷ്, സ്കോട്ടിഷ് പാരമ്പര്യമുള്ള വനിതയുമായിരുന്നു. സാറാ മുറെ 1901-ൽ റാഡ്ക്ലിഫ് കോളേജിൽ വിദ്യാഭ്യാസത്തിന് ചേരുകയും 1904-ൽ ക്ലാസിക് വിഷയങ്ങളിൽ ബിരുദം നേടുകയും ചെയ്തു. വൈദ്യശാസ്ത്രം പഠിക്കാനാണ് ആഗ്രഹിച്ചതെങ്കിലും മാതാപിതാക്കൾ പിന്തിരിപ്പിച്ചതോടെ അവൾ മ്യൂണിച്ച് സർവകലാശാലയിൽ ക്ലാസിക്കൽ ഫിലോളജിയിലും പുരാവസ്തുശാസ്ത്രത്തിലും പിഎച്ച്ഡി പൂർത്തിയാക്കി. 1908-ൽ ബിരുദം നേടിയ അവരുടെ, എ സ്റ്റഡി ഓഫ് ദി ലൈഫ് ഓഫ് ആന്ദ്രേസ്, ദി ഫൂൾ ഫോർ ദ സേക്ക് ഓഫ് ക്രൈസ്റ്റ് എന്ന പേരിൽ തീസിസ് 1910-ൽ പ്രസിദ്ധീകരിച്ചു. ജർമ്മൻ അഭിഭാഷകനായിരുന്ന സെബാസ്റ്റ്യൻ ജോർദാനെ 1913-ൽ വിവാഹം കഴിച്ചു. മകൾ മേരി സ്റ്റുവർട്ട് ജോർദാൻ 1914-ൽ ജനിച്ചശേഷം ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മുറെ അമേരിക്കയിലേക്ക് മടങ്ങിപ്പോയി. 1921-ൽ ജോർദാൻ വിവാഹമോചനം നേടി.[1]
മെഡിക്കൽ കരിയർ
[തിരുത്തുക]1917-ൽ ജോർദാൻ മെഡിക്കൽ വിദ്യാലയത്തിൽ ചേരാൻ തീരുമാനിച്ചു; വൈദ്യശാസ്ത്രം കൂടാതെ രസതന്ത്രം , ജന്തുശാസ്ത്ര കോഴ്സുകളും പഠിക്കാമെന്നുള്ള ഒരു കരാറിന് കീഴിൽ പ്രൊബേഷനിൽ അവൾ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രവേശനം നേടി. ആവശ്യമായ അധിക കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുകൂടി പ്രൊബേഷൻ നീക്കം ചെയ്യപ്പെടാതെ വന്നപ്പോൾ, അവർ അമേരിക്കൻ മെഡിക്കൽ അസോസിയേഷനോട് (AMA) അന്വേഷണത്തിന് ആവശ്യപ്പെടുകയും അതോടെ അവളുടെ പ്രൊബേഷൻ പിൻവലിക്കപ്പെടുകയും ചെയ്തു. ഒരു വിദ്യാർത്ഥിനിയായിരിക്കെ, അവർ ഫ്രാങ്ക് ലാഹേയ്‌ക്കൊപ്പം തൈറോയ്ഡ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും 1921 ൽ ബിരുദം നേടുന്നതിന് മുമ്പ് ഒരു ശാസ്ത്ര പ്രബന്ധം രചിക്കുകയും ചെയ്തു.[2]
സാറാ മുറെ ജോർദാൻ വോർസെസ്റ്റർ മെമ്മോറിയൽ ഹോസ്പിറ്റലിൽ തൻറെ ഇന്റേൺഷിപ്പ് പൂർത്തിയാക്കുകയും ഷിക്കാഗോയിലേക്ക് പോകുന്നതിനുമുമ്പ്, റഷ് മെഡിക്കൽ കോളേജിൽ ബെർട്രാം വെൽട്ടൺ സിപ്പിയുമൊത്ത് ഗ്യാസ്ട്രോഎൻട്രോളജിയിൽ പരിശീലനം നേടുകയും ചെയ്തു. പരിശീലനം പൂർത്തിയാക്കിയ ശേഷം അവൾ മസാച്യുസെറ്റ്സിലെ ബ്രൂക്ക്ലിനിൽ ഒരു സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചു.[3] 1923-ൽ, ബോസ്റ്റൺ ആസ്ഥാനമായുള്ള ലാഹേ ക്ലിനിക്കിൽ ലാഹേയോടൊപ്പം ചേർന്ന അവർ, അവിടെ പ്രധാന ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായിരുന്നു.[4] 1934-ൽ അക്കാലത്ത് അമേരിക്കൻ ഗ്യാസ്ട്രോഎൻട്രോളജിക്കൽ അസോസിയേഷന്റെ (AGA) ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന ജേണൽ ഓഫ് ഡൈജസ്റ്റീവ് ഡിസീസസ് ആൻഡ് ന്യൂട്രീഷന്റെ എഡിറ്റോറിയൽ ബോർഡിലേക്ക് അവർ നിയമിതയായി. 1942-ൽ എജിഎയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അവർ, ആ സ്ഥാനം നികത്തുന്ന ആദ്യ വനിതയാകുകയും 1943-ൽ രണ്ടാം തവണയും ഈ സ്ഥാനത്ത് തുടരുകയും ചെയ്തു.[5] 1941 മുതൽ 1948 വരെ എഎംഎ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തോടൊപ്പം പ്രവർത്തിക്കുകയും 1948 ൽ ബോസ്റ്റൺ ചേംബർ ഓഫ് കൊമേഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[6]
പെപ്റ്റിക് അൾസർ, ഗ്യാസ്ട്രിക് ക്യാൻസർ എന്നിവയുടെ ചികിത്സയിൽ ജോർദാൻ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.[7] അവൾ ശസ്ത്രക്രിയാ ഇടപെടലുകളേക്കാൾ ഔഷധംകൊണ്ടുള്ള ചികിത്സയെ പ്രോത്സാഹിപ്പിക്കുകയും കൂടാതെ "ഭക്ഷണം, വിനോദം, വിശ്രമം" എന്നിവയെ അടിസ്ഥാനമാക്കിയുള്ള യാഥാസ്ഥിതിക തെറാപ്പി പലപ്പോഴും രോഗികൾക്ക് ശുപാർശ ചെയ്തു.[8] ദ ന്യൂയോർക്കർ മാഗസിൻറെ സ്ഥാപകൻ ഹരോൾഡ് റോസ് ഉൾപ്പെടെ അവരുടെ ചികിത്സ നേടിയ നിരവധി സെലിബ്രിറ്റി രോഗികൾ പാചക ജേണലിസ്റ്റ് ഷീല ഹിബ്ബനുമായിച്ചേർന്ന് ഒരു പാചക പുസ്തകം എഴുതാൻ ജോർദാനെ പ്രോത്സാഹിപ്പിച്ചു. അതിന്റെ ഫലമായി, 1951-ൽ, ഗുഡ് ഫുഡ് ഫോർ ബാഡ് സ്റ്റൊമക്സ് എന്ന പുസ്തക പ്രസിദ്ധീകരിക്കപ്പെട്ടു.[9]
പിന്നീടുള്ള ജീവിതവും മരണവും
[തിരുത്തുക]1958-ൽ വൈദ്യശാസത്ര പരിശീലനത്തിൽ നിന്ന് വിരമിച്ച ശേഷം ജോർദാൻ "ആരോഗ്യവും സന്തോഷവും" എന്ന പേരിൽ ഒരു പത്ര കോളം എഴുതി. മസാച്ചുസെറ്റ്‌സിലെ മാർബിൾഹെഡിൽവ്ച്ച് 1935-ൽ വിവാഹം കഴിച്ച സ്റ്റോക്ക് ബ്രോക്കറായിരിുന്ന പെൻഫീൽഡ് മോവറിനൊപ്പമാണ് അവർ താമസിച്ചിരുന്നത്.[10] വൻകുടലിലെ കാൻസർ ബാധ സ്വയം കണ്ടെത്തിയിരുന്ന അവർ 1959 നവംബർ 21-ന് 75-ാം വയസ്സിൽ മരണമടഞ്ഞു.[11][12]
അവലംബം
[തിരുത്തുക]- ↑ Hecht, Gail A. (2009). "Sara Murray Jordan, First Woman President of the American Gastroenterological Association (1942–1944)". Gastroenterology. 137 (6): 1877–1879. doi:10.1053/j.gastro.2009.10.012. PMID 19879219.
- ↑ Hecht, Gail A. (2009). "Sara Murray Jordan, First Woman President of the American Gastroenterological Association (1942–1944)". Gastroenterology. 137 (6): 1877–1879. doi:10.1053/j.gastro.2009.10.012. PMID 19879219.

- ↑ "Jordan, Sara Murray. Papers, 1904–1959: A Finding Aid". Harvard Library. 1971. Retrieved November 24, 2015.
- ↑ Hecht, Gail A. (2009). "Sara Murray Jordan, First Woman President of the American Gastroenterological Association (1942–1944)". Gastroenterology. 137 (6): 1877–1879. doi:10.1053/j.gastro.2009.10.012. PMID 19879219.
- ↑ Rosenkrantz, Barbara Gutmann (1980). Sicherman, Barbara (ed.). Notable American Women: The Modern Period : a Biographical Dictionary. Harvard University Press. pp. 387–388. ISBN 978-0-674-62733-8.

- ↑ "Famous Surgeon Dies of Cancer". The North Adams Transcript. Massachusetts. November 23, 1959. p. 1 – via Newspapers.com.