സാറാ റാമിറെസ്
ദൃശ്യരൂപം
സാറാ റാമിറെസ് | |
---|---|
ജനനം | Sara Elena Ramírez ഓഗസ്റ്റ് 31, 1975 |
പൗരത്വം | Mexico United States |
കലാലയം | Juilliard School |
തൊഴിൽ | Actress, singer, songwriter |
സജീവ കാലം | 1998–present |
ജീവിതപങ്കാളി(കൾ) | Ryan Debolt (m. 2012) |
വെബ്സൈറ്റ് | www |
സാറാ എലേന റാമിറെസ് (ജനനം 1975 ആഗസ്റ്റ് 31) ഒരു മെക്സിക്കൻ അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവുമാണ്. മെക്സിക്കോയിലെ സിനാലോവാ സംസ്ഥാനത്തെ മസാറ്റ്ലാനിൽ മെക്സിക്കൻ മാതാപിതാക്കൾക്കു ജനിച്ച സാറാ റാമിറെസ് ജുലിയാർഡ് സ്കൂളിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം നേടിയിരുന്നു. ബ്രാഡ്വേ പ്രൊഡക്ഷനിൽ അഭിനയിക്കാൻ തുടങ്ങിയ സാറാ റാമിറെസ്, പോൾ സൈമൺസിന്റെ "ദ ക്യാപ്മാൻ" എന്ന സംഗീത നാടകത്തിലൂടെ അരങ്ങേറ്റം നടത്തുകയും അതിനു ചെയ്തതിനുശേഷം സിനിമയിലും ടെലിവിഷൻ മേഖലയിലും ധീരമായ കാൽവയ്പ്പു നടത്തുകയും ചെയ്തു. ടോണി അവാർഡ്, സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡ്, സാറ്റലൈറ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടാൻ അവർക്കു സാധിച്ചിട്ടുണ്ട്.