സാറാ ഹസ്സൻ
Sarah Hassan | |
---|---|
ജനനം | Mombasa, Kenya | 5 സെപ്റ്റംബർ 1988
കലാലയം | Jomo Kenyatta University of Agriculture and Technology |
തൊഴിൽ | Actress Host |
സജീവ കാലം | 2007-present |
കെനിയൻ നടിയും മോഡലും മുൻ ടിവി അവതാരകയുമാണ് സാറ ഹസ്സൻ. സിറ്റിസൺ ടിവി കോമഡി ഡ്രാമ, തഹിദി ഹൈ, ദി വെഡ്ഡിംഗ് ഷോ എന്നിവയിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധേയയാണ്.[1]
മുൻകാലജീവിതം
[തിരുത്തുക]കെനിയയിലെ മൊംബാസയിൽ 1988 സെപ്തംബർ 5 ന് മാതാപിതാക്കളുടെ ഏക മകളായി സാറ ഹസ്സൻ ജനിച്ചു. അവർ മച്ചാക്കോസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും ഒ-ലെവൽ പരീക്ഷ നടത്തി. പിന്നീട് ജോമോ കെനിയാട്ട യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിൽ ചേർന്നു. അവിടെ നിന്ന് ആക്ച്വറിയൽ സയൻസിൽ സയൻസ് ബിരുദം നേടി[2].
കരിയർ
[തിരുത്തുക]അഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ ഹസ്സൻ[3] 2009-ൽ താഹിദി ഹൈ എന്നറിയപ്പെടുന്ന ഒരു ടിവി ഷോയിലൂടെയാണ് ടിവിയിൽ അക്കാലത്ത് മുൻനിരക്കാരിൽ ഒരാളായി അരങ്ങേറ്റം കുറിച്ചത്. Demigods, Saints,Changes തുടങ്ങി അവർ നിരവധി സീരിയലുകളിലും അഭിനയിച്ചു. ഈസ്റ്റ് ആഫ്രിക്കൻ ഡാൻസ് ഷോ സകത മഷാരികിയാണ് സാറ ആദ്യം അവതാരകയായത്. 2013-ൽ, 2014 ഡിസംബർ വരെ പ്രധാന അവതാരകയായി ദ വെഡ്ഡിംഗ് ഷോയിലെ നോനി ഗത്തോണിയുടെ വേഷം അവർ ഏറ്റെടുത്തു. അഭിനയത്തിന് പുറമേ, നിരവധി കെനിയൻ ഫാഷൻ നിരകളുടെ ബ്രാൻഡ് അംബാസഡറാണ്.[4] അവർ ഇപ്പോൾ കെനിയയിലെ നെയ്‌റോബിയിലാണ് താമസിക്കുന്നത്.
സ്വകാര്യ ജീവിതം
[തിരുത്തുക]ഫെബ്രുവരി 25, 2017 ന് സാറ ഹസ്സൻ വിവാഹിതയായി. അവരുടെ ഭർത്താവിനൊപ്പം അവർക്ക് ഒരു മകനുണ്ട്[5].
അവാർഡുകൾ
[തിരുത്തുക]Year | Award | Category | Show | Result | Ref |
---|---|---|---|---|---|
2011 | Chaguo la Teeniez Awards | Best Actress | Tahidi High | Won | |
2013 | 2013 Kalasha Awards | Best Supporting Actress | House of Lungula | ||
2015 | 2015 Kalasha Awards | Discovery +254 | Best TV Hosts | [6] | |
2018 | Festigious International Film Festival 2018 | Best Actress | The Company You Keep | ||
2018 | L.A Shorts Awards 2018 | Best Actress Silver Award | The Company You Keep | [7] | |
2018 | L.A Shorts Awards 2018 | Best Short Film Silver Award | The Company You Keep | [8] | |
2019 | 2019 kalasha
Awards |
Best Actress | Plan B | [9] | |
2020 | Africa Magic Viewers Choice Awards 2020 | Best East African Film | Plan B | [10] |
അവലംബം
[തിരുത്തുക]- ↑ "Sarah Hassan's biography". Retrieved November 6, 2012.
- ↑ Kimani, Sheila. "WCW: Sarah Hassan - Quiet beauty and elegance". Standard Entertainment and Lifestyle (in ഇംഗ്ലീഷ്). Retrieved 2021-11-18.
- ↑ "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-10-29.
- ↑ "Sarah Hassan's beauty and elegance". Standard Media Group. August 26, 2015. Archived from the original on 2018-07-25. Retrieved 2021-11-18.
- ↑ SDE. "Sarah Hassan: This is where I met my husband Martin Dale". Standard Entertainment and Lifestyle (in ഇംഗ്ലീഷ്). Retrieved 2021-11-18.
- ↑ "Kalasha awards winners". allafrica.com. Retrieved 27 November 2015.
- ↑ "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-11-18.
- ↑ "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-11-18.
- ↑ "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-10-29.
- ↑ "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-11-18.