സാറ അത്താർ
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | United States-Saudi Arabia |
ജനനം | Escondido, California, United States | ഓഗസ്റ്റ് 27, 1992
താമസം | Mammoth Lakes, California |
ഉയരം | 165 സെ.മീ (5 അടി 5 ഇഞ്ച്)[1] |
ഭാരം | 52 കി.ഗ്രാം (115 lb) |
Sport | |
രാജ്യം | സൗദി അറേബ്യ |
കായികയിനം | Athletics |
Event(s) | 800 metres and marathon |
കോളേജ് ടീം | Pepperdine University |
ക്ലബ് | Mammoth Track Club[2] |
പരിശീലിപ്പിച്ചത് | Andrew Kastor[2][3] |
നേട്ടങ്ങൾ | |
Personal best(s) |
|
സൗദി അറേബ്യയുടെ ആദ്യ രണ്ട് വനിതാ ഒളിമ്പ്യൻ താരങ്ങളിൽ ഒരാളാണ് സാറ അത്താർ.
2012 ലണ്ടൻ ഒളിമ്പിക്സിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിലാണ് ആദ്യമായി സാറ മത്സരിച്ചത് .2016 ലെ റിയോ ഒളിംപിക്സിൽ മാരത്തൺ മത്സരത്തിൽ ആണ് പങ്കെടുത്തത്.
ഒളിമ്പിക്സ് യോഗ്യത
[തിരുത്തുക]ഒളിമ്പിക്സിൽ സൗദി വനിതകൾ മത്സരിക്കുന്നതിൽ സൗദി അറേബ്യൻ ഒളിംപിക് കമ്മിറ്റി താല്പര്യം എടുത്തിരുന്നില്ല .സൌദി അറേബ്യയിലെ സ്ത്രീ മത്സരങ്ങൾക്കു ഒളിമ്പിക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ലെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ ഒ സി )തീരുമാനിച്ചു. ഈ മാനദണ്ഡ പ്രകാരം സൗദി പൗരനായ ആമിറിന്റെയും അമേരിക്കൻ പൗരയായ ജൂഡിയുടെയും മകളായി കാലിഫോർണിയയിൽ ജനിച്ച അത്താർ ഒളിമ്പിക്സ് യോഗ്യതാ സമ്പ്രദായത്തെ നേരിടാതെ, ഒളിമ്പിക്സിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടു.
ആഗസ്ത് എട്ടിന് വനിതകളുടെ 800 മീറ്റർ ഹീറ്റ്‌സിൽ ഏറ്റവും അവസാനം എട്ടാമതായി , 2: 44.95 എന്ന സമയത്തിൽ ഹീറ്റ്സിലെ ഒന്നാം സ്ഥാനക്കാരിയായ ജാനറ്റ് ജെപ്കോസ്ഗെ എടുത്ത 2: 01.04 എന്ന സമയത്തെക്കാൾ 44 സെക്കന്റും ഏറ്റവും അടുത്ത എതിരാളിയേക്കാൾ 150 മീറ്റർ പുറകിലും ആയി ആണ് അത്താർ ഫിനിഷ് ചെയ്‌തെങ്കിലും ഫിനിഷ് ലൈൻ കടന്നപ്പോൾ നൂറുകണക്കിന് കാഴ്ചക്കാർ എഴുന്നേറ്റുനിന്നു ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത സൗദി വനിതയെ ആദരിച്ചു കയ്യടിച്ചു.
2016 ലെ റിയോ ഒളിമ്പിക് ഗെയിംസിൽ മാരത്തണിൽ ഒളിമ്പിക് യോഗ്യതാ സമയം ആയ 26 മിനിട്ട് കുറവായിരുന്നു അത്താറിന്റെ മികച്ച സമയം എങ്കിലും വൈൽഡ് കാർഡ് എൻട്രിയിലൂടെ സൗദി അറേബ്യയ്ക്കായി മരത്തോണിൽ മത്സരിച്ചു.കൈകളും കാലുകളും മുഴുവനായി മറക്കുന്ന തരം വസ്ത്രം ധരിച്ചായിരുന്നു മത്സരിച്ചത് . വിജയിയായ കെനിയൻ സ്വദേശിനി ജെമിമ സുംഗങ് എടുത്ത 3:16:11 എന്ന സമയത്തേക്കാൾ 52 മിനുട്ട് പിറകിലായി പങ്കെടുത്ത 133 വനിതകളിൽ നിന്ന് 132-ാം മതായി മാരത്തൺ പൂർത്തിയാക്കി.
അവലംബം
[തിരുത്തുക]- ↑ Sarah Attar Archived 2016-11-25 at the Wayback Machine. rio2016.com
- ↑ 2.0 2.1 Sarah Attar Archived 2016-10-11 at the Wayback Machine. nbcolympics.com
- ↑ Culpepper, Chuck (August 1, 2016). "Sarah Attar, who made history in London, plans to go long in Rio". The Washington Post – via washingtonpost.com.
- ↑ ": Sarah Attar". IAAF.