സിഡ (ജീനസ്)
സിഡ | |
---|---|
ʻIlima (Sida fallax) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Sida |
Species | |
98-200+, see text | |
Synonyms | |
Pseudomalachra (K.Schum.) Monteiro |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് സിഡ (Sida). ലോകമെമ്പാടുമുള്ള ഉഷ്ണമേഖല, മിതോഷ്ണമേഖലകളിൽ ഈ ജീനസ്സിലെ സസ്യങ്ങൾ കാണപ്പെടുന്നു,[2] പ്രധാനമായും അമേരിക്കയിൽ ഇവ സാധാരണമാണ്.[3] ഈ സസ്യജനുസ്സിലെ സസ്യങ്ങളെ പൊതുവിൽ സിഡാസ് എന്നാണ് വിളിക്കുന്നത്.[4]
ആനക്കുറുന്തോട്ടി (Sida rhombifolia), വെള്ളൂരം (Sida cordifolia), വള്ളിക്കുറുന്തോട്ടി (sida cordata) തുടങ്ങിയവയെല്ലാം ഈ സസ്യജനുസ്സിലെ സ്പീഷിസുകളാണ്.
വിവരണം
[തിരുത്തുക]ഏകവർഷിസസ്യങ്ങളും, ചിരസ്ഥായിസസ്യങ്ങളും ഉൾപ്പെടുന്ന ഈ ജീനസ്സിൽ ഓഷധികളോ 20 സെന്റീമീറ്റർ (7.9 ഇൻ) മുതൽ രണ്ടു മീറ്റർ (6 അടി 7ഇൻ)വരെ വളരുന്ന കുറ്റിച്ചെടികളും ഉൽപ്പെടുന്നു. മിക്കസസ്യങ്ങളും രോമമുള്ളവയാണ്. ഇവയുടെ ഇലകൾ ഏകാന്തരന്യാസം (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ഇലയുടെ വക്കുകൾ ദാന്തുരമാണ്. ഇവയുടെ പൂക്കൾ ഒറ്റയ്ക്കോ പൂങ്കുലകളായോ ആണ് ഉണ്ടാകുന്നത്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത പാലിക്കുന്നവയാണ്. രോമാവൃതമായ അഞ്ച് വിദളങ്ങളും മിനുസമാർന്ന 5 ദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം. മഞ്ഞ, ഓറഞ്ച്, അല്ലെങ്കിൽ വെള്ള എന്നീ നിറങ്ങളിലാണ് ഇവയുടെ ദളങ്ങളുണ്ടാകാറ്. പുംബീജപ്രധാനമായ കേസരങ്ങളുടെ(stamen)കീഴ്ഭാഗം കൂടിച്ചേർന്നും അതിന്റെ മുകൾ ഭാഗത്ത് തമ്മിൽ അകന്നും ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ ഏകകോശ പരാഗി(Anther)കളും ഉൾപ്പെടുന്നതാണ് ഇവയുടെ കേസരപുടം. ഉയർന്ന അണ്ഡാശയത്തോടുകൂടിയ ഇവയുടെ അണ്ഡാശയവും(Ovary) അതിൽ 5 മുതൽ 12 അറകളും ഓരോ അറകളിലും ഓരോ അണ്ഡകോശങ്ങളും(Ovules) കാണപ്പെടുന്നു.[3][4]
പരിസ്ഥിതി
[തിരുത്തുക]ചിത്രശലഭങ്ങളേയും നിശാശലഭങ്ങളേയും ഈ ജീനസ്സിലെ മിക്ക സസ്യങ്ങളും ആകർഷിക്കാറുണ്ട്. ആനക്കുറുന്തോട്ടി (Sida rhombifolia)എന്ന സിഡസ്പീഷിസ് Pyrgus oileus എന്ന ശലഭത്തിന്റെ ലാർവയുടെ ആതിഥേയ സസ്യമാണ്.[5]
പദോൽപത്തി
[തിരുത്തുക]ഗ്രീക്ക് ഭാഷയിൽ നിന്നാണ് സിഡ എന്ന പദം കാൾ ലിനേയസ് ഈ സസ്യജനുസ്സിനായി തിരഞ്ഞെടുത്തത്. [4]
സ്പീഷിസുകൾ
[തിരുത്തുക]സിഡ സസ്യജനുസ്സിലെ ചില സ്പീഷിസുകൾ താഴെ ചേർക്കുന്നു.: [1][6][7]
- Sida abutifolia Mill. – prostrate sida, spreading fanpetals
- Sida acuta Burm.f. (syn. S. carpinifolia) – common wireweed, broomweed
- Sida aggregata C.Presl – savannah fanpetals
- Sida antillensis – Antilles fanpetals
- Sida calyxhymenia – rock sida, tall sida
- Sida cardiophylla (Benth.) F.Muell.
- Sida ciliaris – bracted fanpetals, fringed fanpetals
- Sida clementii Domin
- Sida cordata – long-stalk sida, heartleaf fanpetals
- Sida cordifolia L. – country-mallow, flannel sida
- Sida echinocarpa F.Muell.
- Sida elliottii – Elliott's fanpetals
- Sida fallax Walp. – ʻilima, yellow ʻilima
- Sida glabra – smooth fanpetals
- Sida glomerata – clustered fanpetals
- Sida hermaphrodita – Virginia fanpetals, river-mallow
- Sida intricata F.Muell. – twiggy sida
- Sida jamaicensis – Jamaican fanpetals
- Sida javensis
- Sida lindheimeri – showy fanpetals
- Sida linifolia – flaxleaf fanpetals, balai grand
- Sida longipes – stockflower fanpetals
- Sida mysorensis Wight & Arnott
- Sida neomexicana – New Mexico fanpetals
- Sida nesogena
- Sida phaeotricha F.Muell. – hill sida
- Sida picklesiana[8]
- Sida pusilla
- Sida repens – Javanese fanpetals
- Sida rhombifolia L. – arrowleaf sida, Cuban jute
- Sida rubromarginata – red-margin fanpetals
- Sida salviifolia – escoba parada
- Sida santaremensis – moth fanpetals
- Sida spenceriana F.Muell.
- Sida spinosa – prickly sida, prickly fanpetals
- Sida tragiifolia – catnip noseburn, earleaf fanpetals
- Sida trichopoda F.Muell. – hairy sida
- Sida troyana
- Sida urens – tropical fanpetals, balai-zortie
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Sida.
- ↑ Shaheen, N., et al. (2009).
- ↑ 3.0 3.1 Sida.
- ↑ 4.0 4.1 4.2 Sida.
- ↑ Sida rhombifolia.
- ↑ "Sida". Archived from the original on 2019-01-04. Retrieved 2016-10-15.
- ↑ "GRIN Species Records of Sida". Archived from the original on 2015-09-24. Retrieved 2016-10-15.
- ↑ Markey, A. S., et al. (2011).