സിദ്ദിഹ പി.എസ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കേരളത്തിലെ ഒരു മലയാള കവിയാണ് സിദ്ദിഹ പി.എസ്.[1]. 2005-ൽ പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ എന്റെ കവിത എന്റെ വിലാസം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. 2006-ൽ എഴുത്തുകാരായ എൻ. എസ്. മാധവൻ, മനോരമയിലെ വെള്ളിടി എന്ന പംക്തിയിൽ സിദ്ദിഹയെ പരിചയപ്പെടുത്തിക്കൊണ്ട് എഴുതിയിരുന്നു. അതിലെ കവിതകൾ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും, പിന്നീട് തൊഴിൽ സംബന്ധമായ തിരക്കുകളാലും മറ്റുമായി പതിനാല് വർഷങ്ങൾ രചനകൾ നടത്തിയിരുന്നില്ല. എന്നാൽ കോവിഡ് കാലത്തിൽ വീണ്ടും കവിതകൾ രചിച്ചു തുടങ്ങി[2]. ഇപ്പോൾ ഖത്തറിൽ നഴ്സായാണ് സിദ്ദിഹ തൊഴിൽ ചെയ്യുന്നത്[3][4].
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ പൊൻകുന്നത്താണ് സിദ്ദിഹയുടെ ജനനം. മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ മാതാവിനൊപ്പമായിരുന്നു സിദ്ദിഹ കഴിഞ്ഞത്[5]. പ്രാരാബ്ദങ്ങളിലൂടെ കടന്നുപോയ വിദ്യാഭ്യാസകാലഘട്ടത്തിൽ എഴുതിയ കവിതകൾ തന്റെ ഹയർ സെക്കന്ററി പഠനകാലത്ത് അധ്യാപകരുടെ പിന്തുണയോടെ പ്രസിദ്ധീകരിച്ചു. ഡോക്ടർ ആസാദിന്റെ മുഖവുരയോടെ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ കവിത എന്റെ വിലാസം എന്ന പുസ്തകം പ്രഭാവർമ്മയാണ് പ്രകാശനം ചെയ്തത്. പിന്നീട് നഴ്സിങ് പഠനവും, തുടർന്നുള്ള തൊഴിൽ തിരക്കും രചനാലോകത്ത് നിന്ന് മാറിനിൽക്കാൻ കാരണമായി. 2021-ൽ വീണ്ടും കവിതകൾ എഴുതിത്തുടങ്ങി. ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നഴ്സായി ജോലിചെയ്തുവരുന്നു. കോഴിക്കോട് സ്വദേശി ഷംഷീർ ജീവിതപങ്കാളിയാണ്. ഹനീൻ എന്ന മകൾ ഇവർക്കുണ്ട്.
അവലംബം
[തിരുത്തുക]- ↑ rasheed. "പൂവേലിൽ, സിദ്ദിഹ എഴുതിയ എട്ട് കവിതകൾ". Archived from the original on 2021-10-23. Retrieved 2021-10-23.
- ↑ rasheed. "ബുദ്ധം, സിദ്ദിഹ എഴുതിയ കവിതകൾ". Archived from the original on 2021-10-23. Retrieved 2021-10-23.
- ↑ "സിദ്ദിഹയുടെ കാവ്യപ്രപഞ്ചം". 2021-04-09. Archived from the original on 2021-10-23. Retrieved 2021-10-23.
- ↑ എം.ആർ. ജയഗീത (2011-05-01). "കവല, സാഹിത്യ ചക്രവാളം" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 2021-10-23.
- ↑ "എഴുത്തുകാരിയായ നഴ്സിന്റെ കോവിഡ്കാല ജീവിതം- സിദ്ദിഹ". Retrieved 2021-10-23.
{{cite web}}
: zero width space character in|title=
at position 51 (help)