സിമ്പ്ലിഫറോൺ
സിമ്പ്ലിഫറോൺ | |
---|---|
Symblepharon in lower conjunciva caused by chemical eye burn | |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | ട്രക്കോമ |
പാൽപെബ്രൽ കൺജങ്റ്റൈവയും (കൺപോളയുടെ ഉള്ളിലുള്ള ഭാഗം) ബൾബാർ കൺജങ്റ്റൈവയും (കണ്ണിലെ വെളുത്ത ഭാഗമായ സ്ക്ലീറയെ മൂടുന്ന ഭാഗം) തമ്മിൽ പൂർണ്ണമായോ ഭാഗികമായോ ഒട്ടിച്ചേർന്ന അവസ്ഥയാണ് സിമ്പ്ലിഫറോൺ. ഇത് കണ്ണിനെ ബാധിക്കുന്ന ചില രോഗങ്ങൾ (ട്രക്കോമയുടെ കൺജക്റ്റിവൽ സെക്വലേ) അല്ലെങ്കിൽ കണ്ണിലെ മുറിവുകൾ, പൊള്ളൽ എന്നിവയിൽ നിന്ന് ഉണ്ടാകുന്നു. സിക്കാട്രിഷ്യൽ പെംഫിഗോയിഡ്,[1] നിരവധി ഇൻഫ്ലമേറ്ററി അവസ്ഥകൾ എന്നിവ സിമ്പ്ലിഫറോണിലേക്ക് നയിച്ചേക്കാം. രൂക്ഷമായ അവസ്ഥയിൽ റൊസേഷ്യയും സിമ്പ്ലിഫറോണിന് കാരണമാകും. പൊതുവേ ഇത് ജന്മനാ കാണുന്നതല്ല, എന്നിരുന്നാലും ക്രിപ്‌റ്റോഫ്താൽമോസിൻ്റെ കേസുകളിൽ ജന്മനായുള്ള സിമ്പ്ലിഫറോൺ സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.[2]
ചികിത്സ
[തിരുത്തുക]സിമ്പ്ലിഫറോൺ രൂപീകരണം തടയുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുമായി മരുന്നുകളുണ്ട്. വീക്കം അടിച്ചമർത്താൻ ഇമ്യൂൺ മോഡുലേറ്റിംഗ് തെറാപ്പി ഉപയോഗിക്കുന്നത് ഫലങ്ങൾ മെച്ചപ്പെടുത്തും. സ്റ്റിറോയിഡുകൾ, അസാത്തിയോപ്രിൻ, സൈക്ലോഫോസ്ഫാമൈഡ്, അല്ലെങ്കിൽ മൈകോഫെനോലേറ്റ് തുടങ്ങിയ മറ്റ് ഇമ്മ്യൂണോ സപ്രസീവ് മരുന്നുകളും ഉപയോഗിക്കാം.[2] സിമ്പ്ലിഫറോൺ മൂലമുണ്ടാകുന്ന വരണ്ട കണ്ണിൻ്റെ ലക്ഷണങ്ങൾ പ്രിസർവേറ്റീവ് ഫ്രീ ആയിട്ടുള്ള കൃത്രിമ കണ്ണുനീർ, കണ്ണിലൊഴിക്കുന്ന ലൂബ്രിക്കൻ്റുകൾ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം.[2]
ഇതിന്റെ ശസ്ത്രക്രിയാ ചികിത്സ സിമ്പ്ലിഫെറെക്ടമി ആണ്.
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ Holsclaw, DS (1998). "Ocular cicatricial pemphigoid and its treatment is surgery by conjunctival rotate graft and or amniotic membran transplant (AMT)". International Ophthalmology Clinics. 38 (4): 89–106. doi:10.1097/00004397-199803840-00009. PMID 10200078.
- ↑ 2.0 2.1 2.2 "Symblepharon - EyeWiki". eyewiki.org (in ഇംഗ്ലീഷ്).
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Brazier, DJ; Hardman-Lea, SJ; Collin, JR (1986). "Cryptophthalmos: surgical treatment of the congenital symblepharon variant". The British Journal of Ophthalmology. 70 (5): 391–5. doi:10.1136/bjo.70.5.391. PMC 1041021. PMID 3008809.