Jump to content

സിയന്ന ഗ്വില്ലറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിയന്ന ഗ്വില്ലറി
2014 ലെ ഗ്വില്ലറി ബ്രിട്ടീഷ് ഇൻഡിപെൻഡൻറ് ഫിലിം അവാർഡുകൾ
ജനനം
സിയന്ന ടിഗ്ഗി ഗ്വില്ലറി

(1975-03-16) 16 മാർച്ച് 1975  (49 വയസ്സ്)[1]
കെറ്ററിംഗ്, നോർത്താംപ്റ്റൺഷയർ, യു.കെ
ദേശീയതഇംഗ്ലീഷ്
തൊഴിൽനടി, ഇക്വസ്ട്രിയൻ, മോഡൽ
സജീവ കാലം1996–സജീവം
അറിയപ്പെടുന്നത്ഹെലൻ ഓഫ് ട്രോയി
ദ ടൈം മെഷീൻ
റെസിഡന്റ് ഈവിൽ സീരീസ്
ഉയരം1.68 മീ (5 അടി 6 ഇഞ്ച്)
ജീവിതപങ്കാളി(കൾ)
(m. 1997; div. 2000)

എൻസോ സില്ലെന്റി
(m. 2002)
കുട്ടികൾ2

സിയന്ന ടിഗ്ഗി ഗ്വില്ലറി (ജനനം 16 മാർച്ച് 1975) ഒരു ഇംഗ്ലീഷ് അഭിനേത്രിയും മുൻ മോഡലും ആണ്. റെസിഡെന്റ് ഈവിൾ ആക്ഷൻ ഹൊറർ മൂവി പരമ്പരയിലെ, ജിൽ വാലന്റൈൻ എന്ന അവരുടെ കഥാപാത്രം വളരെ പ്രസിദ്ധമാണ്. ഇറഗോൺ എന്ന ഫാന്റസി-അഡ്വഞ്ചർ സിനിമയിൽ എൽഫ് രാജകുമാരി ആര്യ ഡ്രൂട്ടിംഗ് എന്ന കഥാപാത്രത്തെ കൂടാതെ ഹെലെൻ ഓഫ് ട്രോയി ടിവി മിനിസീരീസിലെ കഥാപാത്രങ്ങളും അറിയപ്പെടുന്നവയാണ്. അടുത്തകാലത്ത് ഫോർട്ടിറ്റ്യൂഡ്, സ്റ്റാൻ ലീയുടെ ലക്കി മാൻ, ലൂഥർ എന്നിവപോലുള്ള ജനപ്രിയ ടി.വി. ഷോകളിലും അഭിനയിച്ചിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ഇംഗ്ലണ്ടിലെ നോർത്താംപ്റ്റൺഷയറിലെ, കെറ്ററിംഗിൽ 1973- ൽ വിവാഹിതരായ അമേരിക്കൻ നാടോടി ഗിത്താറിസ്റ്റായ ഐസക്ക് ഗ്വില്ലറിയുടെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഇംഗ്ലീഷ് മോഡൽ ആയ ടിനാ തോംസന്റെയും മകളാണ് ഗ്വില്ലറി.[2] ക്യുബയിലെ ഗ്വാണ്ടനാമോ നാവികസേനയിൽ അടിസ്ഥാനമുള്ള പിതാവ് ഐസക്ക് അമേരിക്ക- ടർക്കിഷ്- ജൂത പാരമ്പര്യത്തിൽപ്പെട്ട മാതാപിതാക്കളുടെ മകനായിരുന്നു.[3] ഗ്വില്ലറിക്ക് രണ്ടുവയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ ലണ്ടനിലെ ഫുൾഹാമിലേയ്ക്ക് മാറുകയും പിന്നീട് അവൾക്കു 11വയസ്സായപ്പോൾ നോർഫ്ലോക്കിലേയ്ക്ക് മാറിതാമസിക്കുകയും ചെയ്തു.[4][5]പത്താമത്തെ വയസ്സിൽ ഗ്വില്ലറി മെക്സിക്കോയിലെ കസിനോടൊപ്പം താമസിച്ച് സ്പാനിഷ് പഠിച്ചു.[6]അച്ഛൻ ദത്തെടുത്തിരുന്ന ജെയ്സ് ഒരേ അമ്മയിലുള്ള അവരുടെ അർധസഹോദരനാണ്. 1990-ൽ സിയന്നയ്ക്ക് 14 വയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞു.1993-ൽ പിതാവ് ഇല്ലീ, ജേക്കബ് എന്നീ രണ്ട് മക്കളുള്ള വിക്കി മക് മില്ലൻ എന്ന സ്ത്രീയെ വിവാഹം ചെയ്തു.

ഗ്വില്ലറി നോർഫോക്കിലെ ഹോൾട്ടിലുള്ള ഗ്രേഷാമിലെ സ്കൂളിൽ ചേർന്ന് പഠിച്ചിരുന്നു. അവിടെ അനേകം സ്കൂൾ പ്രൊഡക്ഷനിൽ പങ്കെടുത്തിരുന്നു.[7]രണ്ടു വയസുള്ളപ്പോൾ മുതൽ അവർ കുതിരസവാരി ചെയ്യാൻ ആരംഭിച്ചു. [8]14-ാം വയസ്സിൽ അവരുടെ ദി നൈറ്റ് പോർട്ടർ എന്ന ചിത്രത്തിനുശേഷം ദി നൈറ്റ് പോർട്ടർ അഥവാ "പോർട്ടി" എന്ന് നാമകരണം ചെയ്ത ഒരു കുതിരയെ അവർ കൊടുത്തിരുന്നു. ഗ്വില്ലറി പ്രമുഖ നടിയായിരുന്ന ഷാർലറ്റ് റാമ്പ്ലിംഗിന്റെ ആരാധികയായിരുന്നു. [9]2000 ഡിസംബറിൽ ഗ്വില്ലറിയുടെ അച്ഛൻ 53-ാം വയസിൽ അർബുദം ബാധിച്ച് മരിച്ചു.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

മോഡലിംഗ്

[തിരുത്തുക]

1997-ൽ ഒരു ബാലെ ഡാൻസർ ആയ സുഹൃത്തിനോടൊപ്പം ലണ്ടൻ മോഡലിങ് സെലക്ട് ഏജൻസിയിൽ ഗ്വില്ലറി ഒപ്പുവച്ചു. അവർ അഭിനയജീവിതത്തെ പിന്തുണച്ചുകൊണ്ട് ഒറ്റയ്ക്ക് മോഡൽ ചെയ്തു.[10] തുടർന്ന് അർമാണി, ഡോൾസെ & ഗബ്ബാന, ബുർബെറി, പോൾ സ്മിത്ത് എന്നീ കമ്പനികളുടെ പരസ്യങ്ങൾക്കുവേണ്ടി മോഡൽ ആയും പ്രവർത്തിച്ച ഗ്വില്ലറി പല ഫാഷൻ മാഗസീനുകളുടെ കവറിൽ പ്രത്യക്ഷപ്പെടുകയും 1999- ൽ ഹ്യൂഗോ ബോസിൻറെ സുഗന്ധ പ്രചാരണത്തിന്റെ മുഖമായി മാറുകയും ചെയ്തിരുന്നു. മോഡൽ കാരൻ ഫെറാറിയുടെ പിൻഗാമിയാകുകയും മൂന്ന് വർഷം തുടർച്ചയായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.[11] ഏതാനും വർഷങ്ങളായി മോഡലിംഗ് പഠിച്ചശേഷം, 2000-ൽ അഭിനയത്തിലേക്ക് ഗ്വില്ലറി ശ്രദ്ധ കേന്ദ്രീകരിച്ചു. അവർ ലണ്ടനിൽ സ്വതന്ത്ര മോഡലായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

Sienna Guillory in 2007

അഭിനയം

[തിരുത്തുക]

"മറ്റുള്ളവർ ഇഷ്ടപ്പെടുന്ന തരത്തിൽ എന്തെങ്കിലും ആയി അറിയപ്പെടാൻ ഞാൻ ആഗ്രഹിച്ചു" അങ്ങനെ ഞാനുമൊരു നടിയായിത്തീർന്നു. എന്തുകൊണ്ടെന്നാൽ ഒരുപക്ഷേ ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല." ഗ്വില്ലറി നടിയാകുന്നതിനെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചിരുന്നു. "പിന്നീട് അവർ വീണ്ടും പറഞ്ഞു" അഭിനയത്തെ ഞാൻ വെറുക്കുന്നു. യഥാർത്ഥത്തിൽ വെറുക്കുന്നു. ഇത് കാരണം ഞാൻ ഒരുതരത്തിൽ ഇതിൻറെ ഒരുവശത്തേയ്ക്ക് വീണുപോകുന്നു." 16 വയസ്സുള്ളപ്പോൾ ഒരു ജോലി വാഗ്ദാനം ചെയ്തതുകൊണ്ട് ഞാൻ അഭിനയിക്കാൻ ആരംഭിച്ചു. ഞങ്ങൾ എല്ലായ്പ്പോഴും കുടുംബപിന്തുണയിൽ ജീവിച്ചിരുന്നതിനാൽ അവർ എനിക്ക് 8,000 പൗണ്ട് നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു." പിന്നീടുള്ള സിനിമയിൽ നിന്നുള്ള നിരാശയും കൈപ്പും സിനിമവിട്ടുപോകാൻ തയ്യാറായെങ്കിലും ഹെലൻ മിരെനെ സ്റ്റേജിൽ കണ്ടുമുട്ടിയപ്പോഴേയ്ക്കും വീണ്ടും അഭിനയത്തിനുള്ള പ്രചോദനമായി.[12]

സിനിമകൾ

[തിരുത്തുക]
Films
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ Ref.
1996 ദ ഫ്യൂച്ചർ ലാസ്റ്റ്സ് എ ലോങ്ടൈം ബ്ലൂ ഷോർട്ട് ഫിലിം [13]
2000 ദ റൂൾസ് ഓഫ് എൻഗേജ്മെന്റ് ഡിനൈസ് ഷോർട്ട് ഫിലിം [13]
2000 സോർട്ടെഡ് സണ്ണി [13]
2000 ദ 3 കിങ്സ് രൊക്സാന [13]
2000 കിസ്സ് കിസ്സ്(ബാംഗ് ബാംഗ്) കാറ്റ് [13]
2001 ഒബ്ലിവിയസ് ജസീക്ക [14][15]
2001 ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൂസി [16]
2001 സൂപ്പർസ്റ്റിഷൻ ജൂലി [17]
2002 ദ ടൈം മെഷീൻ എമ്മ
2003 ദ പ്രിൻസിപിൾസ് ഓഫ് ലസ്റ്റ് ജൂലിയറ്റ് [18][19]
2003 ലൗവ് ആക്ചൊലി ജേമീസ് ഗേൾ ഫ്രണ്ട്
2004 റെസിഡന്റ് ഈവിൾ: അപ്പോക്കലിപ്സ് ജിൽ വാലന്റൈൻ
2005 ഇൻ ദ ബാത്ത്റൂം ദ വുമൺ [20]
2005 സൈലൻസ് ബികംസ് യു ഗ്രേസ് [21]
2006 റാബിറ്റ് ഫിവർ ന്യൂസ്കാസ്റ്റർ [22]
2006 ഇറഗൻ ആര്യ ഡ്രൂട്ടിംഗ് കൂടാതെ ശബ്ദവും ആര്യ ഗെയിം അഡപ്ഷൻ.
2007 എൽ കോറസൺ ഡെ ലാ ടിയറ കാതറീൻ ഇംഗ്ലീഷ് തലക്കെട്ട്:
ദ ഹാർട്ട് ഓഫ് ദ എർത്ത്
[23]
2008 ഇൻക്ഹാർട്ട് റെസ ഫോൾചാർട്ട് [24]
2010 പെർഫെക്ട് ലൈഫ് അന്നെ അക പെർഫെക്ട് വിക്റ്റിംസ് - യുഎസ് ഡിവിഡി ടൈറ്റിൽ [25]
2010 ഗൺലെസ് ജെയ്ൻ [26][27]
2010 ഐ ആം ഹീയർ ഫ്രാൻസെസ്കാ
2010 റെസിഡന്റ് ഈവിൾ: ആഫ്റ്റർ ലൈഫ് ജിൽ വാലന്റൈൻ കാമിയോ അപ്പീയറൻസെസ്
2011 ദ ബിഗ് ബാങ് ജൂലി കേസ്ട്രൽ / ലെക്സി പേഴ്സിമ്മൻ
2011 ദി ലാസ്റ്റ് ബെല്ലി റോസീ(വോയ്സ് മാത്രം) ഷോർട്ട് ഫിലിം
2012 റെസിഡന്റ് ഈവിൾ: റിട്രിബൂഷൻ ജിൽ വാലന്റൈൻ
2012 "ദ മോൺടാനാ കിഡ്" ജെയ്ൻ ടെയ്ലർ
2013 ദ വിക്കെഡ് വിത്തിൻ ബേഥനി ഒരു സഹ നിർമ്മാതാവാണ്
2013 ദ ലിസ്റ്റ് അലിസൺ കോർവിൻ
2014 ദി ഗൂബ് ജാനെറ്റ്
2014 അബ്ഡക്ട് സഫയർ
2014 ഡ്രീം ഓൺ ലെസ്ലി റിച്ചാർഡ്സൺ
2014 ഹൈ-റൈസ് ആൻ ഷെറിഡൻ
2016 ഡോൻട് ഹാങ്അപ് മിസിസ് കോൾബെയ്ൻ
2016 ദ ഹോൾ ബനാന ഡിനെയ്സ് പോസ്റ്റ്-പ്രൊഡക്ഷൻ
2016 ദി വാരിയേഴ്സ് ഗേറ്റ് ആനി Filming
ടെലിവിഷൻ
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ Ref.
1993 റൈഡേഴ്സ് ഫെനെല്ല മാക്സ്വെൽ ടിവി പരമ്പര
1995 ദി ബക്കാനീർസ് ലേഡി ഫെലീഷ്യ ടിവി മിനിസീരീസ്
1999 ഔട്ട് ഓഫ് സൈറ്റ് ഇൻഗ്രിഡ് 2 എപ്പിസോഡുകൾ
1999 Dzvirpaso M 4 എപ്പിസോഡുകൾ
2000 ടേക്ക് എ ഗേൾ ലൈക് യു ജെന്നി ബൺ ടിവി മിനിസീരീസ്
2003 ഹെലൻ ഓഫ് ട്രോയ് ഹെലൻ ടിവി മിനിസീരീസ്
2004 Beauty കാതി വാർഡിൾ ടിവി ഫിലിം
2005 മാർപ്ൾ: എ മർഡർ ഈസ് അനൗൺസ്ഡ് ജൂലിയ സിംമൊൻസ് 1 എപ്പിസോഡ്
2005 Virgin Queen, TheThe Virgin Queen ലേറ്റീസ് നോളിസ് ടിവി മിനിസീരീസ്
2008 Oaks, TheThe Oaks ജസീക്ക FOX ടിവി പൈലറ്റ്
2008 ക്രിമിനൽ മൈൻഡ്സ് എസ് എസ് എ കേറ്റ് ജോയ്നർ 2 എപ്പിസോഡുകൾ
2009 വിർച്യലിറ്റി റിക ഗോദാർഡ് FOX ടിവി പൈലറ്റ്
2010 കവേർട്ട് അഫെയേഴ്സ് ഗസ്റ്റ് സ്റ്റാർ 1 എപ്പിസോഡ്
2010 സിഎസ്ഐ: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ കേസി മോനഹൻ 1 എപ്പിസോഡ്
2013 ജോ ജാക്വിസ് ബെനോയിത്ത്സ് ഗേൾഫ്രെണ്ട് 1 എപ്പിസോഡ്
2013 ലൂഥർ മേരി ഡേ പ്രധാന അഭിനേതാക്കൾ; സീസൺ 3
2013 ബിലീവ് മൂർ പൈലറ്റ് ഒൺലി
2015 – സജീവം ഫോർട്ടിറ്റ്യൂഡ് നറ്റാലി യെൽബർട്ടൺ പ്രധാന അഭിനേതാക്കൾ; 20 എപ്പിസോഡുകൾ
2016 – സജീവം സ്റ്റാൻ ലീസ് ലക്കി മാൻ ഈവ് പ്രധാന അഭിനേതാക്കൾ; 20 എപ്പിസോഡുകൾ
വീഡിയോ ഗെയിമുകൾ
വർഷം ടൈറ്റിൽ ശബ്ദം Ref.
2006 ഇറഗൻ ആര്യ ഡ്രൂട്ടിംഗ്

അവലംബം

[തിരുത്തുക]
  1. Old Greshamian Club Address Book 1999 (Cheverton & Son Ltd., Cromer, England, 1999)
  2. Flynn, Nicholas (11 January 2001). "Obituaries: Isaac Guillory". The Independent. Retrieved 25 April 2009.
  3. Bryony Gordon (5 May 2004). "An uphill challenge fit for two". The Daily Telegraph. Retrieved 25 April 2009.
  4. Baden Howard, Jenni (2000). "Sienna Guillory Interview". The Sunday Times. Archived from the original on 24 April 2009. Retrieved 25 April 2009.
  5. "Sienna Guillory". mynottinghill.co.uk. Archived from the original on 23 October 2007. Retrieved 30 September 2007.
  6. Lam, Sophie (28 May 2005). "Sienna Guillory: My Life In Travel". The Independent. Retrieved 25 April 2009.
  7. "Sienna Guillory Bio". tv.com. Archived from the original on 6 December 2008. Retrieved 29 September 2007.
  8. "Special: Sienna-Guillory-Interview – ungekürzt!" (in German). tvmovie.de. Archived from the original on 11 October 2007. Retrieved 30 September 2007.
  9. "This cultural life: Sienna Guillory – While my guitar gently weeps". The Independent on Sunday. 23 May 2004. Archived from the original on 16 December 2007. Retrieved 30 September 2007.
  10. Morreale, Marie (6 December 2006). "Sienna Guillory". ScholasticNews.com. Archived from the original on 3 July 2007. Retrieved 29 September 2007.
  11. Baden Howard, Jenni (2000). "Sienna Guillory Interview". The Sunday Times. Archived from the original on 24 April 2009. Retrieved 25 April 2009.
  12. Hasted, Nick (12 March 2004). "Sienna Guillory: Beauty and the beasts". The Independent. Retrieved 25 April 2009.
  13. 13.0 13.1 13.2 13.3 13.4 "(Unknown)". Film Review. No. 648–651. p. 237. Retrieved 16 March 2017. More results.
  14. "Oblivious (2001)". British Board of Film Classification. Archived from the original on 2019-12-21. Retrieved 16 March 2017.
  15. "Oblivious". British Council. Retrieved 16 March 2017.
  16. Elley, Derek (11 March 2001). "Review: Late Night Shopping". Variety. Retrieved 16 March 2017.
  17. Watch, Andrew (2003). David Kerekes (ed.). Ghostwatch. Vol. 1. Manchester: Headpress. p. 57. ISBN 1-900486-36-9. Retrieved 16 March 2017. {{cite encyclopedia}}: |work= ignored (help)
  18. Principles of Lust, The. Penguin Books. 2007. p. 922. Retrieved 16 March 2017. {{cite encyclopedia}}: |work= ignored (help)
  19. Mr. Skin (2005). "Sienna Guillory". Mr. Skin's Skincyclopedia: The A-to-Z Guide to Finding Your Favorite Actress Naked. New York City: St. Martin's Griffin. p. 220. ISBN 0-312-33144-4. LCCN 2004051156. Retrieved 16 March 2017.
  20. Les inrockuptibles, Issues 475-482. (in French) p. 181. Retrieved 16 March 2017.
  21. Film-Dienst, Volume 59, Issues 7-12. (in German) p. 28. Retrieved 16 March 2017. Another result.
  22. Papamichael, Stella (17 September 2006). "Rabbit Fever (2006)". BBC. Retrieved 16 March 2017.
  23. Hopewell, John (10 March 2016). "Thesp finds a home in Cuadri's Heart". Variety. Retrieved 17 March 2017.
  24. Ebert, Roger (2009). Inkheart. Kansas City, Missouri: Andrews McMeel Publishing. p. 284. ISBN 978-1-4494-0813-8. LCCN 2011926181. Retrieved 17 March 2017. {{cite encyclopedia}}: |work= ignored (help)
  25. "Perfect Life". Scot Williams. Retrieved 17 March 2017.
  26. Groen, Rick (30 April 2010). "Gunless: Undeniably popular, but smart's another matter". The Globe and Mail. Retrieved 17 March 2017.
  27. Szklarski, Cassandra (30 April 2010). "Paul Gross goes Gunless in Canuck spoof of classic western film". The Canadian Press. Archived from the original on 2019-12-21. Retrieved 17 March 2017 – via CP24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Sienna Guillory എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=സിയന്ന_ഗ്വില്ലറി&oldid=4135335" എന്ന താളിൽനിന്ന് ശേഖരിച്ചത്