Jump to content

സിയുഡാഡ് യൂണിവേഴ്സിറ്റാറിയ

Coordinates: 19°19′59″N 99°11′07″W / 19.33309°N 99.18526°W / 19.33309; -99.18526
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ciudad Universitaria
UNAM Ciudad Universitaria
Main Campus of National Autonomous University of Mexico.
മാതൃസ്ഥാപനം
UNAM
സ്ഥലംCiudad Universitaria, Mexico
19°19′59″N 99°11′07″W / 19.33309°N 99.18526°W / 19.33309; -99.18526
Official nameCentral University City Campus of the Universidad Nacional Autónoma de México (UNAM)
TypeCultural
Criteriai, ii, iv
Designated2007 (31st session)
Reference no.1250
State PartyMexico
RegionLatin America and the Caribbean

മെക്സിക്കോ സിറ്റിയുടെ തെക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന കൊയോഅകാൻ ബൊറോഗിലുള്ള നാഷൺ ഓട്ടോണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയുടെ പ്രധാന ക്യാമ്പസാണ് സിയുഡാഡ് യൂണിവേഴ്സിറ്റാറിയ. മാരിയോ പനി, എൻറിക്വെ ഡെൽ മോറൽ എന്നീ ശിൽപ്പികളാണ് ഇത് രൂപകൽപ്പന ചെയ്തത്. ഒരു ഒളിമ്പിക് സ്റ്റേഡിയവുമുണ്ട്. 40 ഫാക്കൽറ്റികളും ഇൻസ്റ്റിറ്റ്യൂട്ടുകളും സാംസ്കാരിക കേന്ദ്രവും എക്കോളജിക്കൽ റിസർവ്വും കേന്ദ്ര ഗ്രന്ഥശാലയും ചില മ്യൂസിങ്ങളും അടങ്ങുന്നതാണ് ഈ ക്യാമ്പസ്. 1950 ലാണ് ഇത് നിർമ്മിച്ചത്. എൽ പെഡ്രെഗൽ എന്ന ഉറച്ചുപോയ ലാവാപ്രവാഹം സൃഷ്ടിച്ച കൊയോഅകാനിലെ പ്രദേശത്താണ് ഇത് നിർമ്മിച്ചത്. മെക്സിക്കോ സിറ്റിയിലെ ഡൗൺടൗണിൽ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന വിവിധ കെട്ടിടങ്ങൾക്കുപകരമായാണിത് നിർമ്മിച്ചത്. 1954 ൽ ഈ ക്യാമ്പസിന്റെ പണി പൂർത്തിയായി. അപ്പോഴത്തെ മൊത്തം ചെലവ് 25 മില്യൺ ഡോളറായിരുന്നു. അസ്റ്റെക്കുകൾക്കുശേഷം മെക്സിക്കോയിൽ നിർമ്മിച്ച ഏറ്റവും വലിയ പ്രോജറ്റായിരുന്നു ഇത്. 2007 ൽ ഇത് യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു.

യൂണിവേഴ്സിറ്റിക്ക് മെക്സിക്കോ സിറ്റിയിൽ വേറെയും കെട്ടിടങ്ങളുണ്ട്. മെക്സിക്കോയിലെ മറ്റ് സംസ്ഥാനങ്ങളിലും യൂണിവേഴ്സിറ്റിക്ക് കെട്ടിടങ്ങളുണ്ട്. കാനഡയിലും യുഎസിലും എല്ലാം കെട്ടിടങ്ങളുണ്ടെങ്കിലും സിയുഡാഡ് യൂണിവേഴ്സിറ്റിയ(സി.യു.) ആണ് ഈ യുണിവേഴ്സിറ്റിയുടെ പ്രധാന മുഖമുദ്ര.

ചിത്രശാല

[തിരുത്തുക]