സിരോഹി ആട്
രാജസ്ഥാന്റെ കരുത്തനായ ആട് എന്നാണ് ഈ ഇനങ്ങൾ അറിയപ്പെടുന്നത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ഈ ആടിന്റെ ജന്മസ്ഥലം എങ്കിലും ഗുജറാത്തിന്റെ ചില പ്രദേശങ്ങളിലും ഇതിനെ കാണാൻ കഴിയും.[1]
സവിശേഷതകൾ
[തിരുത്തുക]ശരാശരി വലിപ്പം ഉള്ള ഇനമാണ് ഇത്. പ്രായപൂർത്തിയായ മുട്ടനാടിന് ശരാശരി 50 കിലോ തൂക്കവും പെണ്ണാടിന് 25 കിലോ തൂക്കവുമുണ്ടാകും. തവിട്ട് നിറമാണ് സാധാരണ ഇത്തരം ആടുകൾക്കുള്ളതെങ്കിലും തവിട്ടുനിറത്തിലുള്ള പുള്ളികൾ ആയിരിക്കും കാണുന്നത്. മിക്കവാറും ആടുകൾക്കും കഴുത്തിൽ "കിങ്ങിണി" ഉണ്ടായിരിക്കും. 18 സെന്റീ മീറ്റർ വരെ നീളമുള്ള ചെവികൾ പരന്നതും തൂങ്ങിനിൽക്കുന്നവയുമാണ്. ചെറിയതും വളഞ്ഞതുമായ കൊമ്പ് ആണ് ഇത്തരം ആടുകൾക്കുള്ളത്. വാൽ ചെറുതും മുകളിലേക്ക് വളഞ്ഞതുമാണ്. 90% പ്രസവത്തിലും ഒരു കുട്ടിയായിരിക്കും ഉണ്ടാകുക. 9% പ്രസവങ്ങളിൽ 2 കുട്ടികളും ഉണ്ടാകാറുണ്ട്. കറവ ശരാശരി ആറുമാസമാണ്. ദിവസവും ഏകദേശം ഒന്നര ലിറ്റർ വരെ പാൽ ലഭിക്കാറുണ്ട്. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവാണ് ഈ ജനുസ്സിൽ പെട്ട ആടുകളുടെ ഏറ്റവും വലിയ പ്രത്യേകത.
അവലംബങ്ങൾ
[തിരുത്തുക]- ↑ ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.