സിലിയോപാഗുരസ് ഗ്രാൻഡിസ്
ദൃശ്യരൂപം
സിലിയോപാഗുരസ് ഗ്രാൻഡിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Genus: | |
Species: | C. grandis
|
Binomial name | |
Ciliopagurus grandis Komai, Reshmi, & Biju Kumar, 2012 [1]
|
ഞണ്ടുകളിലെ ഡിയോജെനിഡെ കുടുംബത്തിലെ സിലിയോപാഗുരസ് എന്ന ജനുസ്സിൽ കേരളതീരത്തുനിന്നും കണ്ടെത്തിയ ഒരിനമാണ് സിലിയോപാഗുരസ് ഗ്രാൻഡിസ് - Ciliopagurus grandis. കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗമാണ് 2012-ൽ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര ഭാഗത്ത് കടലിൽ 15 മീറ്റർ ആഴത്തിൽ നിന്നും ഇവയെ കണ്ടെത്തിയത്[2]. ഇന്ത്യൻ മഹാസമുദ്രത്തിൽ സിലിയോപാഗുരസ് ജനുസ്സിൽ ഉൾപ്പെടുന്ന 17 വിഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും വലിപ്പമേറിയ ഇനമാണ് ഇത്. (ഗ്രാൻഡിഡ് എന്ന ലാറ്റിൻ വാക്കിന്റെ അർഥം വലുത് എന്നാണ്)
ഓറഞ്ച് നിറത്തിലുള്ള ശരീരവും കാലുകളിൽ നെടുകെയുള്ള ചുവപ്പു വരകളുമാണ് ഇവയുടെ പ്രത്യേകത.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ciliopagurus grandis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.