സിലിവംഗ്
സിലിവംഗ് | |
---|---|
മറ്റ് പേര് (കൾ) | Sungai Ciliwung, Tji Liwoeng, Tjiliwoeng, Tjiliwung |
രാജ്യം | ഇന്തോനേഷ്യ |
നഗരങ്ങൾ | ജക്കാർത്ത, ഡെപോക്ക്, ബോഗോർ |
Physical characteristics | |
പ്രധാന സ്രോതസ്സ് | Mount Pangrango, Bogor Regency, West Java, Indonesia 3,002 മീ (9,849 അടി) 6°44′23″S 106°56′59″E / 6.739846°S 106.949692°E |
നദീമുഖം | നോർത്ത് ജക്കാർത്ത, ജക്കാർത്ത, ഇന്തോനേഷ്യ 0 മീ (0 അടി) 6°07′00″S 106°49′42″E / 6.11667°S 106.82833°E |
നീളം | 119 കി.മീ (74 മൈ) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 375 കി.m2 (4.04×109 sq ft) |
[1] |
ജാവയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ 119 കിലോമീറ്റർ നീളമുള്ള നദിയാണ് കി ലിവുംഗ് എന്നുമറിയപ്പെടുന്ന (സിലിവംഗ് ഡച്ച് ഭാഷയിൽ ടിസിലിവോംഗ് എന്നും എഴുതപ്പെടുന്നു) സിലിവംഗ്. പടിഞ്ഞാറൻ ജാവ, ജക്കാർത്തയുടെ പ്രത്യേക പ്രദേശം എന്നിങ്ങനെ രണ്ട് പ്രവിശ്യകളിലൂടെ ഈ നദി ഒഴുകുന്നത്. കാലി ബെസാർ ("ബിഗ് റിവർ") എന്നറിയപ്പെടുന്ന സിലിവംഗ് നദിയുടെ പ്രകൃതിദത്ത നദീമുഖം, പ്രീ-കൊളോണിയൽ, കൊളോണിയൽ കാലഘട്ടങ്ങളിലെ വ്യാപാരത്തിനുള്ള ഒരു പ്രധാന തന്ത്രപ്രധാനമായ സ്ഥലമായിരുന്നു. കൂടാതെ തുറമുഖ നഗരമായ ജക്കാർത്ത സ്ഥാപിക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിച്ചുവെങ്കിലും ചുറ്റുമുള്ള പ്രദേശത്തെ നദികളുടെ ജലസംഭരണി കനാലുകളായി പുനഃസംഘടിപ്പിച്ചപ്പോൾ ഇത് ഇല്ലാതായി.
പദോല്പത്തി
[തിരുത്തുക]സിലിവുങ്ങിന്റെ പദോൽപ്പത്തി അനിശ്ചിതത്വത്തിലാണ്. ഏറ്റവും കുറഞ്ഞ രണ്ട് അനുമാനങ്ങളാണ് " ദ വേൾപൂൾ" (സുന്ദാനീസ്ഭാഷയിൽ ലിവംഗ് എന്നാൽ "വിഷമിക്കുക, അസ്വസ്ഥനാകുക", ജാവനീസ്ഭാഷയിൽ "ഭ്രാന്തമായി തിരിയുന്ന, പീഡിപ്പിക്കപ്പെടുന്ന" ) അല്ലെങ്കിൽ "അലറുന്ന ഒന്ന്" (മലായ്ഭാഷയിൽ താരതമ്യം ചെയ്യുമ്പോൾ ല്യൂക്ക്, ല്യൂട്ട് "ടു ട്വിസ്റ്റ്") [2] പജാജരൻ രാജാവ് ശ്രീ ബദുഗ മഹാരാജാവിന്റെ പല സ്ഥാനപ്പേരുകളിൽ ഒന്നിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചതെന്ന് കരുതുന്നു. അവരിൽ ഹാലിവുംഗ് പ്രഭുവും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ എളുപ്പത്തിൽ ക്ഷോഭിക്കുന്ന സ്വഭാവ മനോഭാവത്തിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചതെന്നും കരുതുന്നു. സി.എം. ഹാലിവുങ് എന്ന പേര് സി.എം. പ്ലീറ്റെ (1919) എന്ന് ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[3]
ഭൂമിശാസ്ത്രം
[തിരുത്തുക]119 കിലോമീറ്റർ നീളമുള്ള സി ലിവുങ്ങിന് 476 km2 വിസ്‌തൃതി കാണപ്പെടുന്നു. ബൊഗോർ റീജൻസിയിലെ മണ്ടലവാംഗിയിൽ സിലിവുങ് നദിയുടെ ഉത്ഭവസ്ഥാനം 3,002 മീറ്റർ ഉയരത്തിലാണ്. സലക് പർവ്വതം, കെൻഡെംഗ് പർവ്വതം, ഹാലിമുൻ പർവ്വതം തുടങ്ങി സജീവമായ നിരവധി അഗ്നിപർവ്വതങ്ങളിലൂടെ നദി ഒഴുകുന്നു. ജക്കാർത്ത ഉൾക്കടലിലൂടെ ജാവാ കടലിലേക്ക് ഒഴുകുന്നതിനുമുമ്പ് ബൊഗോർ, ജക്കാർത്ത എന്നീ രണ്ട് പ്രധാന നഗരങ്ങൾ കടക്കുന്നു. 9.7 കിലോമീറ്റർ, 21.0 കിലോമീറ്റർ നീളമുള്ള സിസെക്, സിലുവാർ നദികളാണ് പ്രധാന പോഷകനദികൾ. ഇവ യഥാക്രമം 27.15 km2, 35.25 km2 വിസ്തൃതിയിലാണ് കാണപ്പെടുന്നത്.
സിലിവുങ് നദീതടത്തിന് ഇടുങ്ങിയതും നീളമേറിയതുമായ ആകൃതി കാണപ്പെടുന്നു. ഒഴുക്കിനെതിരായ മേഖല 17.2 കിലോമീറ്റർ നീളത്തിന് വളരെ കുത്തനെയുള്ള ചരിവാണ് (0.08), മിഡിൽ-റീച്ചിലെ 25.4 കിലോമീറ്റർ നീളത്തിന് 0.01 ചരിവും താഴേയ്‌ക്ക് 55 കിലോമീറ്റർ നീളവും 0.0018 പരന്ന ചരിവുമുണ്ട്. പൊതുവേ സിലിവുങ് നദീതടത്തിന്റെ ഭൂഗർഭശാസ്ത്രത്തിന്റെ ആധിപത്യം ടഫേഷ്യസ് ബ്രെസിയയും പഴയ നിക്ഷേപങ്ങളായ ലഹറും ലാവയുമാണ്. മധ്യറീച്ചിൽ പ്രധാനമായും ക്വട്ടേണറി കാലഘട്ടത്തിലെ ആലുവിയൽ ഫാനുകളും അഗ്നിപർവ്വത പാറകളും ഉൾപ്പെടുന്നു. താഴ്‌ന്ന ഒഴുക്കുള്ള പ്രദേശത്ത് ആലുവിയൽ, ബീച്ച് റിഡ്ജ് നിക്ഷേപങ്ങൾ കാണപ്പെടുന്നു.
ശരാശരി മഴ 3,125 മില്ലിമീറ്ററിലെത്തുന്നതായും ശരാശരി വാർഷിക ഡിസ്ചാർജ് 16 m3/s സിലിവംഗ് രതുജയ നിരീക്ഷണ കേന്ദ്രത്തിൽ (231 കിലോമീറ്റർ 2) കണക്കാക്കുന്നു. ഇത്തരം ഭൂപ്രകൃതി, ഭൂമിശാസ്ത്ര, ജലശാസ്ത്രപരമായ സവിശേഷതകളോടെ സിലിവുങ് നദി ജക്കാർത്തയുടെ ചില ഭാഗങ്ങളിൽ കവിഞ്ഞൊഴുകുന്നു. സിലിവുങ് നദീതടത്തിലെ ജനസംഖ്യ 4.088 ദശലക്ഷമാണ് (സെൻസസ് 2000). ഇവിടം ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി കണക്കാക്കുന്നു.[1]
ജക്കാർത്തയിലെ കനാൽ
[തിരുത്തുക]ജക്കാർത്തയുടെ ആദ്യകാല വാസസ്ഥലത്ത് ഡച്ചുകാർ സിലിവുങ്ങിനെ സ്വാഭാവിക ഒഴുക്ക് കനാലുകളിലേക്ക് തിരിച്ചുവിട്ടു (അന്ന് ബറ്റേവിയ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്). ഇപ്പോൾ ഇസ്തിക്ലാൽ പള്ളി എന്ന പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന സിലിവുങിനെ രണ്ട് കനാലുകളായി തിരിച്ചുവിട്ടു. ഒന്ന് വടക്കുപടിഞ്ഞാറും ഒന്ന് വടക്കുകിഴക്കും ആയി ഒഴുകുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 DPRI Ciliwung Archived 2013-12-03 at the Wayback Machine.
- ↑ Grijns, Kees; Nas, Peter J. M., eds. (2000). Jakarta-Batavia: Socio-cultural Essays. Leiden: KITLV Press. p. 220. ISBN 90-6718-139-0.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mulyawan Karim 2009, p. 98.
ഉറവിടങ്ങൾ
[തിരുത്തുക]- de Haan, Frederik (1935). Oud Batavia [Old Batavia] (in Dutch). Vol. 1. A.C. Nix. Archived from the original on 2020-08-05. Retrieved 2019-11-13.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Mulyawan Karim, ed. (2009). EKSPEDISI CILIWUNG, Laporan Jurnalistik Kompas, Mata Air - Air Mata. Jakarta: PT. Kompas Media Nusantara. ISBN 978-9797094256. Retrieved 8 May 2013.
{{cite book}}
: Invalid|ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.wcities.com/en/record/,107683/190/record.html Archived 2008-02-02 at the Wayback Machine.