സില്ലുർ റഹ്മാൻ
സില്ലുർ റഹ്മാൻ মোঃ জিল্লুর রহমান | |
---|---|
ബംഗ്ലാദേശ് പ്രസിഡന്റ് | |
ഓഫീസിൽ 12 February 2009 – 20 March 2013 | |
പ്രധാനമന്ത്രി | ഷേഖ് ഹസീന |
മുൻഗാമി | ഇയാജുദ്ദീൻ അഹമ്മദ് |
പിൻഗാമി | Abdul Hamid (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Brahmanbaria, British Raj (now Brahmanbaria, Bangladesh) | 9 മാർച്ച് 1929
മരണം | 20 മാർച്ച് 2013 Singapore | (പ്രായം 84)
രാഷ്ട്രീയ കക്ഷി | Awami League |
മറ്റ് രാഷ്ട്രീയ അംഗത്വം | Grand Alliance (2008–2013) |
പങ്കാളി | Ivy Rahman (1958–2004) |
അൽമ മേറ്റർ | ധാക്ക സർവകലാശാല |
ബംഗ്ലാദേശ് മുൻ പ്രസിഡന്റായിരുന്നു മുഹമ്മദ് സില്ലുർ റഹ്മാൻ (ബംഗാളി: মোঃ জিল্লুর রহমান; 9 മാർച്ച് 1929 – 20 മാർച്ച് 2013). ബംഗ്ലാദേശ് സ്വാതന്ത്ര്യ നായകൻ മുജിബുർ റഹ്മാന്റെ അടുത്ത അനുയായി ആയിരുന്നു. മുജിബിന്റെ മകൾ ഷേഖ് ഹസീനയുടെ നേതൃത്വത്തിൽ അവാമി ലീഗ് അധികാരത്തിൽ എത്തിയതിനെ തുടർന്ന് 2009-ലാണ് പ്രസിഡന്റായി അധികാരമേറ്റത്. പ്രസിഡന്റ് പദത്തിലിരിക്കേ 2013-ൽ അന്തരിച്ചു.
ജീവിത രേഖ
[തിരുത്തുക]അഭിഭാഷകനായിരുന്നു. ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. 1970-ൽ പാകിസ്താൻ പാർലമെന്റംഗമായ റഹ്മാൻ രണ്ടു വർഷത്തിനു ശേഷം അവാമി ലീഗ് ജനറൽ സെക്രട്ടറിയായി. മുജീബുർ റഹ്മാൻ 1975 ൽ കൊല്ലപ്പെട്ട ശേഷം അവാമി ലീഗിനെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടു പോയ നേതാവാണ്. സൈനിക ഭരണകൂടം നാലു വർഷം ജയിലിൽ അടച്ചിരുന്നു. 1996 - 2001 വരെ മന്ത്രിയുടെ ചുമതല വഹിച്ചു. ഭാര്യ ഐവി റഹ്മാൻ 2004-ൽ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.[1]
മരണം
[തിരുത്തുക]വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന സില്ലുർ റഹ്മാനെ ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്ന് സിംഗപൂരിൽ ചികിത്സയ്ക്ക് കൊണ്ടു പോയിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.[2]
അവലംബം
[തിരുത്തുക]- ↑ "Country crippled in hartal". The Daily Star. 25 August 2004. Retrieved 10 December 2012.
- ↑ "ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുർ റഹ്മാൻ അന്തരിച്ചു". ദേശാഭിമാനി. 21 മാർച്ച് 2013. Retrieved 21 മാർച്ച് 2013.