Jump to content

സിസാകെത് പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസാകെത്

ศรีสะเกษ  (Thai)

ซีซะเกด  (language?)
Mun River
Mun River, Rasi Salai District
പതാക സിസാകെത്
Flag
Official seal of സിസാകെത്
Seal
Nickname(s): 
Sri Nakorn Lamduan
(honour of lamduan city)
Motto(s): 
หลวงพ่อโตคู่บ้าน ถิ่นฐานปราสาทขอม ข้าว หอม กระเทียมดี มีสวนสมเด็จ เขตดงลำดวน หลากล้วนวัฒนธรรม เลิศล้ำสามัคคี
("Home of Luang Pho To. Lands of the Khmer castles. Sweet rice and good garlic. Suan Somdet. The areas of the Lamduan flower. Plenty of culture. Amazing unity.")
Map of Thailand highlighting Sisaket province
Map of Thailand highlighting Sisaket province
CountryThailand
CapitalSisaket
ഭരണസമ്പ്രദായം
 • GovernorWatthana Phutthichat
(since October 2019)[1]
വിസ്തീർണ്ണം
 • ആകെ8,936 ച.കി.മീ.(3,450 ച മൈ)
•റാങ്ക്Ranked 21st
ജനസംഖ്യ
 (2019)[3]
 • ആകെ1,472,859
 • റാങ്ക്Ranked 10th
 • ജനസാന്ദ്രത165/ച.കി.മീ.(430/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 22nd
Human Achievement Index
 • HAI (2022)0.6137 "low"
Ranked 71st
GDP
 • Totalbaht 70 billion
(US$2.3 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
33xxx
Calling code045
ISO കോഡ്TH-33
വെബ്സൈറ്റ്www.sisaket.go.th

സിസാകെത് പ്രവിശ്യ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. ഇസാൻ എന്ന അപരനാമത്തിലറിയപ്പെടുന്ന വടക്കുകിഴക്കൻ തായ്‌ലൻഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അയൽ പ്രവിശ്യകൾ (പടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ): സുരിൻ, റോയി എറ്റ്, യാസോത്തോൺ, ഉബോൺ റച്ചതാനി എന്നിവയാണ്. തെക്കുവശത്ത് ഇത് കംബോഡിയയിലെ ഒഡാർ മെൻചെയ്, പ്രായെ വിഹീർ എന്നിവയുമായി അതിർത്തി പങ്കിടുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

മെകോങ്ങിൻ്റെ പോഷകനദിയായ മുൻ നദിയുടെ താഴ്‌വരയിലാണ് ഈ പ്രവിശ്യ. കംബോഡിയയുടെ അതിർത്തി രൂപപ്പെടുന്ന ഡാങ്‌ഗ്രക് പർവത ശൃംഖല, പ്രവിശ്യയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഈ പ്രവിശ്യയിലെ മൊത്തം വനമേഖല 1,025 ചതുരശ്ര കിലോമീറ്റർ (396 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 11.5 ശതമാനം ആണ്.[2] പ്രവിശ്യയുടെ തെക്കുകിഴക്കായി ഡാങ്‌ഗ്രെക്ക് പർവതങ്ങളിലെ ഏകദേശം 130 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്ത് ഖാവോ ഫ്രാ വിഹാൻ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. 1998 മാർച്ച് 20 ന് സ്ഥാപിതമായ ഇത്, അതിർത്തി തർക്കത്തിൻ്റെ കേന്ദ്രബിന്ദുവും ഇപ്പോൾ കംബോഡിയയുടെ അധീനതയിലുള്ളതും, നഷ്ടാവശിഷ്ടങ്ങലൾ നിലനിൽക്കുന്നതുമായ ഖെമർ സാമ്രാജ്യകാലത്തെ ഒരു ക്ഷേത്രമായ പ്രസാത് പ്രീ വിഹിയറിൻറെ (തായ്‌ലൻഡിൽ പ്രസാത് ഖാവോ ഫ്രാ വിഹാൻ എന്ന് ആംഗലേയീകരിച്ചത്) പേരിലാണ് അറിയപ്പെടുന്നത്. വടക്കോട്ട് ദർശനമായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, സിസാകെത് പ്രദേശത്തെ സേവിക്കുന്നതിനായി നിർമ്മിച്ചതാണ്. നേരത്തെയുള്ള ഭൂപടങ്ങളിൽ ഇത് തായ്‌ലൻഡ് അതിർത്തിക്കുള്ളിലാണെന്ന് കാണിച്ചിരുന്നു. എന്നിരുന്നാലും, 1907-ലെ ഫ്രാങ്കോ-സയാമീസ് ഉടമ്പടിക്ക് വേണ്ടി ഫ്രഞ്ചുകാർ നടത്തിയ ഒരു അതിർത്തി സർവേയിൽ, ക്ഷേത്രം ഫ്രഞ്ച് (കംബോഡിയൻ) വശത്ത് സ്ഥാപിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ നീർത്തടത്തിലൂടെ അക്കാലത്തെ അംഗീകൃത അന്തർദേശീയ വിഭജനത്തെ മാറ്റി സ്ഥാപിച്ചു.

തായ് ഗവൺമെൻ്റ് ഈ അതിർത്തി വ്യതിയാനത്തെ അവഗണിക്കുകയും ക്ഷേത്രം സിസാകെത് പ്രവിശ്യയിലാണെന്ന് കരുതുകയും ചെയ്തു. 1950-കളുടെ മധ്യത്തിൽ, ഫ്രഞ്ച് ഭൂപടം തങ്ങളുടേതായി കാണിച്ച പ്രദേശത്തിൻറെ തായ് "അധിനിവേശ"ത്തിൽ പുതുതായി സ്വതന്ത്രമായ കംബോഡിയ പ്രതിഷേധം പ്രകടിപ്പിച്ചു. ഫ്രഞ്ച് ഭൂപടം വ്യക്തമായും തെറ്റെന്ന് ബോധ്യപ്പെട്ടിരുന്നതിനാൽ, 1962-ൽ തായ് സർക്കാർ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തർക്കം സമർപ്പിക്കാൻ സമ്മതിച്ചു. 1907-ലെ ഭൂപടത്തിൽ കാണിച്ചിരിക്കുന്നതുപോലെ അതിർത്തി സ്ഥിരീകരിക്കാൻ കോടതി നടത്തിയ വോട്ടെടുപ്പിൽ 9 ജഡ്ജിമാരടങ്ങിയ പാനലിലെ 6 പേർ കംബോഡിയൻ പക്ഷത്തെ അനുകൂലിച്ചതോടെ ക്ഷേത്രം അവർക്ക് നൽകി. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഇപ്പോഴും പ്രധാനമായും തായ് ഭാഗത്ത് നിന്നാണ്, കാരണം കംബോഡിയൻ സമതലങ്ങളിൽ നിന്ന് നൂറുകണക്കിന് മീറ്റർ താഴെയുള്ള ഒരു പാറക്കെട്ടിൻ്റെ അടിയിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളിൽ എത്തിച്ചേരാൻ പ്രയാസമാണ്. വിനോദസഞ്ചാരികളെ ഈ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ഒരു കേബിൾ കാർ നിർമ്മിക്കാൻ കമ്പോഡിയൻ സർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചുവെങ്കിലും കംബോഡിയൻ-തായ് അതിർത്തി തർക്കത്തിൽ മറ്റ് പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം തീർപ്പാക്കാത്തതിനാൽ ഇത് ഇനിയും പ്രാവർത്തികമായിട്ടില്ല.

ദേശീയോദ്യാനങ്ങൾ

[തിരുത്തുക]

പ്രവിശ്യയിലെ ഒരു ദേശീയോദ്യാനവും മറ്റ് അഞ്ച് ദേശീയോദ്യാനങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 9 (ഉബോൺ റാച്ചത്താനി) രൂപീകരിക്കപ്പെട്ടിരിക്കുന്നു.

  • ഖാവോ ഫ്രാ വിഹാൻ ദേശീയോദ്യാനം, 130 ചതുരശ്ര കിലോമീറ്റർ (50 ചതുരശ്ര മൈൽ)[6]:83

വന്യജീവി സങ്കേതങ്ങൾ

[തിരുത്തുക]

ഈ പ്രവിശ്യിലെ രണ്ട് വന്യജീവി സങ്കേതങ്ങളും മറ്റ് നാല് വന്യജീവി സങ്കേതങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 9 (ഉബോൺ റാച്ചത്താനി) രൂപീകരിക്കപ്പെട്ടിരിക്കുന്നു.

  • ഹുവായ് സാല വന്യജീവി സങ്കേതം, 380 ചതുരശ്ര കിലോമീറ്റർ (150 ചതുരശ്ര മൈൽ)[7]:8
  • ഫാനോം ഡോങ് റാക്ക് വന്യജീവി സങ്കേതം, 316 ചതുരശ്ര കിലോമീറ്റർ (122 ചതുരശ്ര മൈൽ)[8]:7

ചരിത്രം

[തിരുത്തുക]

പ്രവിശ്യയിൽ കണ്ടെത്തിയ നിരവധി ഖെമർ അവശിഷ്ടങ്ങളിൽനിന്ന് വ്യക്തമാകുന്നത് ഈ പ്രദേശം 12-ആം നൂറ്റാണ്ടോടെയെങ്കിലും ഖെമർ സാമ്രാജ്യത്തിന് പ്രധാനപ്പെട്ടതായിരുന്നിരിക്കാം എന്നാണ്. എന്നിരുന്നാലും അത് ജനസംഖ്യ കുറവുള്ള പ്രദേശമായിരുന്നു. പ്രാദേശിക പാരമ്പര്യപ്രകാരം, ഇത് ശ്രീ നാക്കോൺ ലാംഡുവാൻ (ศรีนครลำดวน.) എന്നറിയപ്പെട്ടു. പിന്നീട് 15-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ അയുത്തായ രാജാവ് ബോറോമറാച്ച മൂന്നാമൻ്റെ ഭരണകാലത്ത് ഒരു പട്ടണം നിർമ്മിച്ചശേഷം ഇത് ഖുഖാൻ എന്നറിയപ്പെട്ടു. വംശീയ ലാവോസ് ജനങ്ങൾ പ്രവിശ്യയുടെ വടക്കൻ ഭാഗത്ത് സ്ഥിരതാമസമാക്കാൻ തുടങ്ങിയതോടെ 1786-ൽ സിസാകേത് പട്ടണം രൂപീകരിച്ചു. 1904-ൽ സിസാകേതിനെ ഖുഖാൻ എന്ന് പുനർനാമകരണം ചെയ്യുകകയും, യഥാർത്ഥ ഖുഖാനെ ഹുവായ് നുവ എന്ന് പേരിടുകയും ചെയ്തു.

മൊന്തോൺ ഉഡോൺ താനി 1912-ൽ സൃഷ്ടിക്കപ്പെടുകയും ഭൂരിഭാഗം പ്രദേശങ്ങളുടെയും ഭരണം ഏറ്റെടുക്കുകയും ചെയ്തു. 1933-ൽ മൊന്തോൺ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് ഖുഖാൻ പ്രവിശ്യ ബാങ്കോക്കിൽ നിന്ന് നേരിട്ട് ഭരിച്ചു. അഞ്ച് വർഷത്തിന് ശേഷം, പട്ടണത്തിൻ്റെയും പ്രവിശ്യയുടെയും പേര് സിസാകേത് എന്ന് പുനഃസ്ഥാപിക്കുകയും ഹുവായ് നുവ ഉൾപ്പെടുന്ന ജില്ലയെ ഖുഖാൻ എന്ന് വിളിക്കുകുയും ചെയ്തു. 1994-ൽ ഇവിടെ നിർമ്മിക്കപ്പെട്ട റാസി സലായ് അണക്കെട്ട് പ്രാദേശിക കാർഷിക ഗ്രാമങ്ങളുടെ നാശത്തെത്തുടർന്ന് 2000 ജൂലൈയിൽ അനൗദ്യോഗികമായി ഡീകമ്മീഷൻ ചെയ്തു.

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

കുയി, ലാവോ, ഖെമർ, യെർ എന്നിങ്ങനെ നാല് പ്രധാന വ്യത്യസ്ഥ വംശീയ വിഭാഗങ്ങൾ ഈ പ്രവിശ്യയിൽ അധിവസിക്കുന്നു.[9] വടക്കൻ ഖെമർ ജനസംഖ്യ കൂടുതലുള്ള പ്രവിശ്യകളിലൊന്നാണ് സിസാകേത്. 2000-ലെ ഒരു കനേഷുമാരി പ്രകാരം ജനസംഖ്യയുടെ 26.2 ശതമാനം ആളുകൾക്ക് ഖമർ ഭാഷ സംസാരിക്കാനുള്ള കഴിവുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.[10] പ്രവിശ്യയിലെ ഭൂരിഭാഗവും ലാവോ ഭാഷ സംസാരിക്കുന്നവരാണ്.

അവലംബം

[തിരുത്തുക]
  1. "ประกาศสำนักนายกรัฐมนตรี เรื่อง แต่งตั้งข้าราชการพลเรือนสามัญ" [Announcement of the Prime Minister's Office regarding the appointment of civil servants] (PDF). Royal Thai Government Gazette. 136 (Special 242 Ngor). 22. 28 September 2019. Archived from the original (PDF) on September 29, 2019. Retrieved 24 November 2019.
  2. 2.0 2.1 "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  3. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 2019-06-14. Retrieved 26 February 2020.
  4. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 69{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  5. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  6. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  7. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  8. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  9. Saengmanee, Pattarawadee (2019-03-23). "Splendid in Si Sa Ket". The Nation. Archived from the original on 2019-05-25. Retrieved 2019-03-23.
  10. "(Si Sa Ket) Key indicators of the population and household, population and housing census 1990 and 2000." Population and Housing Census 2000.(retrieved 14 Jul 2009)
"https://ml.wikipedia.org/w/index.php?title=സിസാകെത്_പ്രവിശ്യ&oldid=4286842" എന്ന താളിൽനിന്ന് ശേഖരിച്ചത്