Jump to content

സിസിലിയ സോപ്പല്ലെറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cecilia Zoppelletto
ജനനം
Cecilia Zoppelletto

ദേശീയതItalian
തൊഴിൽDirector, producer, screenwriter, lecturer
സജീവ കാലം2014–present

ഒരു ബെനിനീസ്-ഇറ്റാലിയൻ ചലച്ചിത്ര നിർമ്മാതാവാണ് സിസിലിയ സോപ്പല്ലെറ്റോ.[1][2] നിരൂപക പ്രശംസ നേടിയ കോംഗോളീസ് ഡോക്യുമെന്ററി ലാ ബെല്ലെ അറ്റ് ദ മൂവീസിന്റെ സംവിധായിക എന്ന നിലയിലാണ് അവർ ഏറെ ശ്രദ്ധേയയായത്.[3]

സ്വകാര്യ ജീവിതം

[തിരുത്തുക]

അവർ ജനിച്ചതും വളർന്നതും ഇറ്റലിയിലെ പാദുവയിലാണ്. 1994 മുതൽ, അവർ ലണ്ടനിൽ ആസ്ഥാനമാക്കി.[1] വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലിം സ്റ്റഡീസിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്.[4]

അവരുടെ ഗവേഷണമെന്ന നിലയിൽ, Development Films’: Constructing and Re-Constructing the Zairian Spirit on Film എന്നതിലൂടെ അവർ ഡീകോളണൈസേഷൻ നടത്തി. ഗവേഷണത്തിലൂടെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ആർക്കൈവുകളും സ്വാതന്ത്ര്യാനന്തര രാജ്യത്തിന്റെ ദേശീയ ചലച്ചിത്രവും അവർ പര്യവേക്ഷണം ചെയ്യുന്നു.[1][5]

ഇറ്റാലിയൻ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ RAI യുടെ ന്യൂസ് പ്രൊഡ്യൂസറായി അവർ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ, ഇറ്റാലിയൻ നെറ്റ്‌വർക്കായ 'ആന്റിന ട്രെ നോർഡെസ്റ്റ്' ന്റെ ടിവി അവതാരകയായും എഴുത്തുകാരിയായും അവർ പ്രവർത്തിച്ചു. 2015 ൽ അവർ ലാ ബെല്ലെ അറ്റ് ദ മൂവീസ് എന്ന ഡോക്യുമെന്ററി നിർമ്മിച്ചു. ചിത്രം നിരൂപക പ്രശംസ നേടുകയും യുഎസ്, ബെൽജിയം, യുകെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.[6] തുടർന്ന് 2017-ൽ അവർ ഫാലിംഗ് എന്ന പരീക്ഷണാത്മക ഹ്രസ്വചിത്രം നിർമ്മിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Cecilia Zoppelletto". African Filmny. Retrieved 30 October 2020.
  2. "Cecilia Zoppelletto: DIRECTOR, SCREENWRITER, PRODUCER". MUBI. Retrieved 30 October 2020.
  3. "Interviewing Cecilia Zoppelletto on 'La Belle at the Movies'". qmunicatemagazine. Archived from the original on 2021-11-10. Retrieved 30 October 2020.
  4. "Cecilia Zoppelletto: Westminster School of Arts". westminster. Retrieved 30 October 2020.
  5. "Cecilia Zoppelletto, Director, Featured in GIFT 2016". georgiatoday. Archived from the original on 2017-03-22. Retrieved 30 October 2020.
  6. "La Belle at the Movies: Dir. Cecilia Zoppelletto –Documentary". congoinharlem. Retrieved 30 October 2020.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിസിലിയ_സോപ്പല്ലെറ്റോ&oldid=3986239" എന്ന താളിൽനിന്ന് ശേഖരിച്ചത്