സിസ്റ്റം76
സ്വകാര്യം | |
വ്യവസായം | കമ്പ്യൂട്ടർ ഹാർഡ്വെയർ |
സ്ഥാപിതം | 2005 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ലോകം മൊത്തം |
പ്രധാന വ്യക്തി | കാൾ റിച്ചൽ, സിഇഓ |
ഉത്പന്നങ്ങൾ | ഡെസ്ക്ടോപ്പുകൾ, നെറ്റ്ബുക്കുകൾ, ലാപ്‌ടോപ്പുകൾ, സെർവറുകൾ |
വെബ്സൈറ്റ് | സിസ്റ്റം76.കോം |
ലാപ്‌ടോപ്പുകൾ, സെർവറുകൾ, ഡെസ്ക്ടോപ്പുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു അമേരിക്കൻ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയാണ് സിസ്റ്റം76. ഓപൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾക്ക് സിസ്റ്റം76 നൽകുന്ന പിന്തുണ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സിസ്റ്റം76 ഉപകരണങ്ങളിൽ പ്രീഇൻസ്റ്റാൾഡ് ആയി ലഭിക്കുന്ന ഒരേയൊരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉബുണ്ടു മാത്രമാണ്.[1] സിസ്റ്റം76 ഉബുണ്ടു ഡെവലപ്പർ സമ്മിറ്റിന്റെ സ്ഥിരം സ്പോൺസേഴ്സിൽ ഒന്നാണ്.[2] സിസ്റ്റം76ന്റെ ഔദ്യോഗിക ചർച്ചാവേദികൾ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഉബുണ്ടു നിർമ്മാതാക്കളായ കാനോനിക്കലാണ്.[3] 2005ൽ സ്ഥാപിക്കപ്പെട്ട ഈ കമ്പനിയുടെ സ്ഥാപകനും സിഇഓയും കാൽ റിച്ചലാണ്.[4] അമേരിക്കയിലെ കൊളറാഡോയിലെ ഡെൻവർ എന്ന പ്രദേശത്താണ് സിസ്റ്റം76 കമ്പനി സ്ഥിതി ചെയ്യുന്നത്.[5][6] ഉബുണ്ടു സമൂഹത്തിൽ സിസ്റ്റം76 ഒരു പ്രീമിയം ബ്രാൻഡായി പരിഗണിക്കപ്പെട്ടിരിക്കുന്നു.[7][8][9] കൊളറാഡോ ഉബുണ്ടു ലോകോയിലെ സജീവാംഗമായ സിസ്റ്റം76 ലോകോ പരിപാടികളും റിലീസ് പാർട്ടികളും സ്പോൺസർ ചെയ്യാറുണ്ട്.[10]
ഉത്പന്നങ്ങൾ
[തിരുത്തുക]സിസ്റ്റം76 ഉത്പന്നങ്ങൾക്ക് ഏതെങ്കിലും ആഫ്രിക്കൻ ജീവിയുടെ പേരാണ് നൽകാറുള്ളത്.
സെർവറുകൾ
[തിരുത്തുക]ഉബുണ്ടു സെർവർ ഓഎസ് പ്രീഇൻസ്റ്റാൾഡ് ആയി നൽകുന്ന ആദ്യത്തെ കമ്പനിയാണ് സിസ്റ്റം76.[11] 2012ൽ പുറത്തിറങ്ങിയ സിസ്റ്റം76ന്റെ മോഡലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാർഡ്വെയർ അനുരൂപതയും ഘടകങ്ങളുടെ ഗുണമേന്മയുമായിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ.[12]
- എലാൻഡ് പെഡെസ്ട്രൽ
- എലാൻഡ് പ്രോ പെഡെസ്ട്രൽ
- ജക്കാൾ 1യു
- ജക്കാൾ പ്രോ 1യു
- ജക്കാൾ പ്രോ 2യു
ഡെസ്ക്ടോപ്പുകൾ
[തിരുത്തുക]- റേറ്റൽ പെഫോമൻസ്
- വൈൽഡ് ഡോഗ് പെഫോമൻസ്
- ലെപാഡ് എക്സ്ട്രീം
- സേബിൾ കംപ്ലീറ്റ്[13]
ലാപ്ടോപുകൾ
[തിരുത്തുക]- ലേമൂർ അൾട്രാ[14]
- ഗലാഗോ അൾട്രാപ്രോ
- പാൻഗോലിൻ പെഫോമൻസ്[15]
- ഗസെല്ലെ പ്രൊഫഷണൽ[16]
- ബൊണോബോ എക്സ്ട്രീം[17][18][19]
അവലംബം
[തിരുത്തുക]- ↑ Stevens, Tim (January 25, 2011). "System 76 brings Sandy Bridge to Ubuntu with Gazelle and Serval laptops". Engadget. Retrieved June 12, 2012.
- ↑ "Ubuntu Developer Summit Sponsors". Canonical Ltd. 2012-10-01. Archived from the original on 2012-10-10. Retrieved 2013-09-20.
- ↑ "System76 Support". Ubuntu Forums. Retrieved 15 August 2012.
- ↑ Swapnil Bhartiya (2011-04-30). "Exclusive Interview With System 76 CEO Carl Richell". Muktware.
- ↑ "About Us". System76. Archived from the original on 2013-09-01. Retrieved 15 August 2012.
- ↑ "Contact". System76. Retrieved 15 August 2012.
- ↑ Kerensa, Benjamin. "Hands On With The System76 'Lemur Ultra' Ubuntu Laptop". OMG! Ubuntu!. Retrieved 15 August 2012.
- ↑ Sneddon, Joey. "Five Ubuntu-powered Netbooks & Laptops That Don't Cost The Earth". OMG! Ubuntu!. Retrieved 15 August 2012.
- ↑ Noyes, Katherine (19 November 2012). "System76 unveils an 'extreme performance' Ubuntu Linux laptop". PCWorld. Retrieved 19 January 2013.
- ↑ Overcash, David. "Colo Loco Team". LoCoTeams. Wiki.Ubuntu. Retrieved 29 January 2013.
- ↑ Voicu, Daniel. "System76 Sells Servers with Ubuntu 7.10 Pre-installed". Softpedia. Retrieved 7 June 2013.
- ↑ Hess, Kenneth. "The 7 Best Servers for Linux". ServerWatch.com. Retrieved 7 June 2013.
- ↑ Noyes, Katherine (24 October 2012). "System76 debuts a sleek, all-in-one desktop PC featuring Ubuntu Linux". PCWorld. Retrieved 2 February 2013.
- ↑ Pinault, Sarah (15 August 2012). "From Windows to Linux Part Two: System 76". Wired. Archived from the original on 2013-02-17. Retrieved 2 February 2013.
- ↑ Dawson, Christopher (17 January 2011). "Saying goodbye to my System76 notebooks". ZDNet. Retrieved 2 February 2013.
- ↑ "Techman's World: Gazelle Professional Laptop Review". Retrieved 2 February 2012.
- ↑ "Linux Action Show Featuring System76 Bonobo Extreme Laptop Review". Retrieved 2 February 2012.
- ↑ "Bonobo Extreme Laptop Review by Joe Steiger". Archived from the original on 2013-09-20. Retrieved 2 February 2012.
- ↑ Lee, Nicole (19 November 2012). "System76 reveals Bonobo Extreme, a 17.3-inch Ubuntu-powered gaming laptop". Engadget. Retrieved 2 February 2013.