സിൽവർലൈൻ റെയിൽ പദ്ധതി
ദൃശ്യരൂപം
സിൽവർലൈൻ റെയിൽ പദ്ധതി | |||
---|---|---|---|
അടിസ്ഥാനവിവരം | |||
അവസ്ഥ | Planning | ||
സ്ഥാനം | Kerala, India | ||
തുടക്കം | Thiruvananthapuram | ||
ഒടുക്കം | Kasaragod | ||
നിലയങ്ങൾ | 11 | ||
വെബ് കണ്ണി | keralarail | ||
പ്രവർത്തനം | |||
ഉടമ | K-Rail (Kerala Rail Development Corporation) | ||
മേഖല | Elevated, underground, surface and grade-separated, dedicated passenger tracks | ||
ഡിപ്പോകൾ | Kollam | ||
സാങ്കേതികം | |||
പാതയുടെ ഗേജ് | സ്റ്റാൻഡേർഡ് ഗേജ് (1,435 മില്ലിമീറ്റർ) | ||
|
കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട അർധ-അതിവേഗ റെയിൽവേ പദ്ധതിയാണ് സിൽവർലൈൻ. റെയിൽവേയുടേയും കേരള സർക്കാരിൻ്റേയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ-റെയിൽ) പദ്ധതി നടപ്പാക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ നീളം.[1]