സി.കെ. രേവതിയമ്മ
ദൃശ്യരൂപം
സി.കെ. രേവതിയമ്മ | |
---|---|
ജനനം | 1891 |
മരണം | 1981 |
ദേശീയത | ഇന്ത്യ |
തൊഴിൽ | സാമൂഹ്യപ്രവർത്തക, സാഹിത്യകാരി |
അറിയപ്പെടുന്നത് | കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. |
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള എഴുത്തുകാരിയായിരുന്നു സി.കെ. രേവതിയമ്മ(1891 - 1981). 'സഹസ്രപൂർണിമ' എന്ന കൃതിക്കായിരുന്നു ആത്മകഥയ്ക്കുള്ള 1980-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം.[1]
ജീവിതരേഖ
[തിരുത്തുക]തലശ്ശേരിയിൽ ജനിച്ചു. മലബാറിലെ പ്രമുഖ വ്യാപാരിയായിരുന്ന കാരായി ബാപ്പുവിന്റെ കൊച്ചു മകളാണ്. തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകിയിരുന്ന കാരായി ദമയന്തിയാണ് അമ്മ.[2] തലശ്ശേരി സേക്രഡ് ഹാർട്ട് സ്‌കൂളിൽ പഠിച്ചു.[3] വിവാഹനന്തരം മയ്യഴിയിലേക്കു മാറി. മയ്യഴിയിലെ പോലീസ് സൂപ്രണ്ട് ആയിരുന്ന പൈതൽ.വി യായിരുന്നു ഭർത്താവ്. സാമൂഹ്യപ്രവർത്തകയായിരുന്നു. മയ്യഴിയിലെ സ്ത്രീ വിമോചന പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ഗാന്ധിജിയുടെ ഹരിജൻ ക്ഷേമ പ്രവർത്തന ഫണ്ടിലേക്ക് ആഭരണങ്ങൾ സംഭാവന ചെയ്തു.
കൃതികൾ
[തിരുത്തുക]- രണ്ടു സഹോദരിമാർ
- ശോഭന
- സഹസ്രപൂർണിമ'
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
അവലംബം
[തിരുത്തുക]- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 413. ISBN 81-7690-042-7.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-08. Retrieved 2013-03-27.
- ↑ http://www.mathrubhumi.com/nri/gulf/article_167205/[പ്രവർത്തിക്കാത്ത കണ്ണി]