സി. പുരുഷോത്തമ മേനോൻ
ദൃശ്യരൂപം
ഭൗതികശാസ്താദ്ധ്യാപകനും ശാസ്ത്രസാഹിത്യകാരനുമായിരുന്നു സി. പുരുഷോത്തമ മേനോൻ (1928 - 1999). കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസ്സറായിരുന്നു. ഒട്ടേറെ ഭൗതികശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. തന്മാത്രീയ സ്പെൿട്രോസ്കോപ്പി, അണുസ്പെക്ട്രോസ്കോപ്പി എന്നീ മേഖലകളിൽ ആണ് പ്രാഗൽഭ്യം തെളിയിച്ചത്.
കൃതികൾ
[തിരുത്തുക]- മനുഷ്യപ്രകൃതി
- സൂര്യകുടുംബം
- ശാസ്ത്രവും മനുഷ്യനും
- മനുഷ്യശരീരം എന്ന അത്ഭുത യന്ത്രം
- മനുഷ്യ പ്രകൃതി
- അത്ഭുത പ്രപഞ്ചം
- ശാസ്ത്രത്തിലെ അതിമാനുഷർ
- സൂര്യന്റെ ജനനവും മരണവും
- മനുഷ്യരും യന്ത്രങ്ങളും
- ഭൂഭൗതികം
- സ്പെൿട്രോസ്കോപ്പി
പുരസ്കാരങ്ങൾ
[തിരുത്തുക]- സൂര്യകുടുംബം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ. സി. ചാക്കൊ പുരസ്കാരം ലഭിച്ചു.
കുടുംബം
[തിരുത്തുക]ഭാര്യ: പ്രശസ്ത നിരൂപിക ഡോ. എം. ലീലാവതി, രണ്ടു മക്കൾ.
റഫറൻസ്
[തിരുത്തുക]- മനുഷ്യപ്രകൃതി - ഡി. സി. ബുക്സ് കോട്ടയം.