സി. ഹരിദാസ്
പ്രമുഖ കോൺഗ്രസ്സ് നേതാവും അറിയപ്പെടുന്ന ഗാന്ധിയനും മുൻ നിയമസഭാംഗവും ലോകസഭാംഗവുമാണ് സി ഹരിദാസ്. [1]
ജീവിതരേഖ
[തിരുത്തുക]1945 ജൂലായ് 15നു മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തിലെ പോത്തനൂരിൽ ജനിച്ച ഹരിദാസ് ചെറു പ്രായത്തിൽ തന്നെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ആഭിമുഖ്യം പ്രകടിപ്പിക്കുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തുടർന്നു പൊന്നാനിയിലും എ.കെ ആന്റണി,വയലാർ രവി എന്നിവരോടൊപ്പം എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ കാലഘട്ട്ത്തിലാണു കേരളത്തിലെ കെ.എസ്.യു വിന്റെ രൂപീകരണം. കെ എസ് യു വിന്റെ പതാക മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഹരിദാസിന്റെ റൂമിലാണു ഡിസൈൻ ചെയ്തത്. തുടർന്ന് ഹരിദാസ് മഹാരാജാസിൽ ആർറ്റ്സ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കെ എസ് യു വിന്റെ ആദ്യ വിജയം ആണിത്.യൂത്ത് കോൺഗ്രസ്സിന്റെ മലപ്പുറം ജില്ലയിലെ ആദ്യ പ്രസിഡന്റ് മലപ്പുറം ജില്ലയിലെ ഡി സി സി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ ചെറുപ്രായത്തിൽ തന്നെ ഹരിദാസിനെ തേടിവന്നു. തുടർന്ന് 1980 ൽ നിലംബൂരിൽ നിന്ന് കോൺഗ്രസ്സ് എം എൽ എ ആയി തിരഞ്ഞെടുത്തു.പത്തു ദിവസത്തിനു ശേഷം ഹരിദാസ് ആര്യാടൻ മുഹമ്മദിനു വേണ്ടി രാജി വെചു.കേരളത്തിലെ എറ്റവും കുറച്ച് കാലം എം എൽ എ ആയ വ്യക്തി എന്ന റെക്കോർഡ് ഇന്നും ഹരിദാസിന്റെ പേരിലാണു.[2] അതേ വർഷം തന്നെ ഹരിദാസ് കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗമായി. 1986 വരെ എം പി ആയി തുടർന്നു. 2000 മുതൽ 2005 വരെ ഹരിദാസ് പൊന്നാനി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷൻ ആയിരുന്നു. കെ പി സി സി യുടെ നിർവ്വാഹക സമിതി അംഗമാണു ഹരിദാസ് ഇപ്പോൾ.[3]
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/members/m217.htm
- ↑ https://www.mediaonetv.in/kerala/2017/07/06/3740-c-haridas-mla-from-nilambur
- ↑ https://www.mathrubhumi.com/election/2019/lok-sabha/kerala-20-20/ponnani/ponnani-loksabha-election-veteran-congress-leader-c-haridas-says-about-his-election-memories-1.3685740[പ്രവർത്തിക്കാത്ത കണ്ണി]
- Articles with dead external links from ഒക്ടോബർ 2022
- ആറാം കേരള നിയമസഭാംഗങ്ങൾ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- മലപ്പുറം ജില്ലയിൽ ജനിച്ചവർ
- 1945-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- ജൂലൈ 15-ന് ജനിച്ചവർ
- മഹാരാജാസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൾ
- കേരളത്തിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- കേരളീയരായ രാജ്യസഭാംഗങ്ങൾ