Jump to content

സീതാരാമൻ ശങ്കരനാരായണ അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രൊഫസർ എസ്. സീതാരാമൻ
ജനനം4 May 1946 (1946-05-04)
മരണം9 December 2020 (2020-12-10) (aged 74)

കേരളത്തിലെ ജലാശയങ്ങളുടേയും, നദികളുടേയും വനങ്ങളുടേയും സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പരിസ്ഥിതിപ്രവർത്തകനും അദ്ധ്യാപകനുമാണ്‌ സീതാരാമൻ ശങ്കരനാരായണ അയ്യർ ( 4 മെയ് 1946 – 9 ഡിസംബർ 2020). ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ സ്ഥാപകനാണ്. പ്രൊഫസർ എസ്. സീതാരാമൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

ജീവിതരേഖ

[തിരുത്തുക]

1946-ൽ എറണാകുളം ജില്ലയിലെ കൂവപ്പടിയിൽ ജനിച്ചു. കാലടി ശ്രീശങ്കര കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം 1969-ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും എം.എസ്.സി. ബിരുദം നേടിയ ശേഷം, 1970-ൽ കാലടി ശ്രീശങ്കര കോളേജിൽ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.74 ആം വയസ്സിൽ 2020 ഡിസംബർ 9 ന് അന്തരിച്ചു.[1]

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ

[തിരുത്തുക]

പെരിയാർ നദീ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്തിനടുത്ത് പോഷകനദിയായ മംഗലപ്പുഴയുടെ തീരത്ത് മണ്ണൊലിപ്പ് തടയുന്നതിനായി കൈക്കൊണ്ട വനവൽക്കരണ പദ്ധതിക്ക് നേതൃത്വം വഹിച്ചു.[2]

പെരിയാർ നദിയിൽ അനധികൃത മണൽ എടുപ്പ് തടഞ്ഞ്, നദീജലത്തിൽ ലോഹാംശം കലരുന്നുണ്ടോ എന്ന് പരിശോധിക്കാൻ പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. Kochi, Special Correspondent (2020-12-09). "Green activist Sitaraman dead". The Hindu. ISSN 0971-751X. Retrieved 2021-05-24. {{cite web}}: |first= has generic name (help)
  2. പെരിയാർ നദിക്കരയിലെ വനവൽക്കരണം
  3. ജലമലിനീകരണം തടയാനുള്ള പരിശോധനാ പദ്ധതി