Jump to content

സീവ് സുരാസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2010ലെ ടൊറന്റോ സമ്മേളനത്തിൽ സുരസ്കി

ഒരു ഇസ്രായേലി പ്രോഗ്രാമർ, പി.എച്ച്.പി. ഡെവലപ്പർ[1][2], സെൻഡ് ടെക്നോളജീസിന്റെ സഹസ്ഥാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ആളാണ് സീവ് സുരാസ്കി (ഹീബ്രു: זאב סורסקי ഉച്ചരിക്കുന്നത് [zeˈʔev suˈʁaski]). ഇസ്രായേലിലെ ഹൈഫ എന്ന സ്ഥലത്തുള്ള ടെക്നോണിയിലെ ബിരുധധാരിയായ സുരാസ്കി ആൻഡി ഗുട്ട്മാനുമായി ചേർന്ന് 1997 ൽ പി‌എച്ച്പി 3 സൃഷ്ടിച്ചു.[3] 1999 ൽ അവർ പി‌എച്ച്പി 4 അധിഷ്ഠിതമായ സെൻഡ് എഞ്ചിൻ എഴുതുകയും, സെൻഡ് ടെക്നോളജീസ് സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം പി‌എച്ച്പി മുന്നേറ്റങ്ങൾക്ക് മേൽനോട്ടം വഹിച്ചു.[4]സെൻഡ് എന്ന പേര് അവരുടെ മുൻ‌നാമങ്ങളായ സീവ്, ആൻ‌ഡി എന്നിവയുടെ ഒരു പോർ‌ട്ട്മാന്റോ ആണ്.

അപ്പാച്ചെ സോഫ്റ്റ്‌വേർ ഫൗണ്ടേഷന്റെ എമെറിറ്റസ് അംഗമാണ് സൂരസ്കി, 1999 ൽ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പുരോഗതിക്കായി എഫ്എസ്എഫ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സെൻഡ് ടെക്നോളജീസിന്റെ സിടിഒയാണ് സീവ് സുരാസ്കി.

1997 മുതൽ പി‌എച്ച്പിയിലെ പ്രധാന സംഭാവകനായിരുന്നു അദ്ദേഹം.[5]

അവലംബം

[തിരുത്തുക]
  1. "Suraski, coautor de PHP: "Youtube o Yahoo! usan este lenguaje para su 'web" | Edición impresa | EL PAÍS". Elpais.com. 2007-04-26. Retrieved 2013-08-06.
  2. "PHP 5.4 Emerges From the Collapse of PHP 6.0". PCWorld. Retrieved 2013-08-06.
  3. https://www.theregister.co.uk/2006/12/21/php_security_scrutinised/
  4. "IBM i Goes Web: Zend's Zeev Suraski on PHP and IBM i" (PDF). Toronto Users Group for POWER Systems. Retrieved 2010-04-30.
  5. "IT Management Conference". Archived from the original on 2017-03-07. Retrieved 24 November 2016.
"https://ml.wikipedia.org/w/index.php?title=സീവ്_സുരാസ്കി&oldid=3647544" എന്ന താളിൽനിന്ന് ശേഖരിച്ചത്