സുആ ഗീത്
ഛത്തീസ്ഗഢ് സംസ്ഥാനത്തെ ഗോണ്ട് സ്ത്രീകൾ ദീപാവലി കാലത്ത് കൊയ്ത്തിനുശേഷം പാടി അവതരിപ്പിക്കുന്ന ഒരു നൃത്ത ഗാനമാണ് സുആ.
വാചാലമായി കാര്യങ്ങൾ സംസാരിക്കുന്ന ഒരു പക്ഷിയാണ് സുവ. ഈ നാടോടിക്കഥയിൽ സ്ത്രീകൾ, അവരുടെ ഹൃദയത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന സന്ദേശങ്ങൾ കിളികളിലൂടെ നൽകുന്ന തരത്തിൽ ഗാനങ്ങൾ ആലപിക്കുന്നു. ഈ ഗാനത്തിലൂടെ സുആ (കിളി) കാമുകന് അവരുടെ ഹൃദയത്തിന്റെ വേദന അറിയിക്കും. അതിനാൽ ഇതിനെ ചിലപ്പോൾ 'വിയോഗ്' ഗാനം എന്നും വിളിക്കുന്നു. നെൽകൃഷി സമയത്ത് വളരെ ആവേശത്തോടെയാണ് സ്ത്രീകൾ ഈ നാടൻ ഗാനം ആലപിക്കുന്നത്. ഇതിൽ, ശൈവന്റെയും പാവ്വതിയുടെയും വിവാഹം ആണ് ആഘോഷിക്കുന്നത്. മണ്ണ് കൊണ്ട് ഗൌര-ഗൌരി ഉണ്ടാക്കി അത് കൊണ്ടുനടന്നും സുആ ഗാനങ്ങൾ പാടിയും സുആ നൃത്തം ആടിയും ആണ് ഇത് ആഘോഷിക്കുന്നത്. വർഷങ്ങളോളമായി വായ്മൊഴിയായി ആലപിച്ചുവരുന്ന ഗാനമാണ് ഇത്. സുആ ഗാനത്തിനോടൊപ്പം സ്ത്രീകൾ മുളകൊണ്ടുള്ള കൊട്ട നിറയെ നെല്ല് നിറച്ച് അതിൽ ഒരു കിളിയുടെ പ്രതിമ സ്ഥാപിച്ച് അതിന് ചുറ്റും വൃത്താകൃതിയിൽ നൃത്തം ചെയ്യുകയും ചെയ്യുന്നു. ദിവാലിക്ക് ഏതാനും ദിവസം മുമ്പ് ആരംഭിച്ച് ദീപാവലിയിലെ ശിവ-പാർവതി (ഗൌര-ഗൌരി) വിവാഹത്തോടെ ഇത് അവസാനിക്കുന്നു. ദീപാവലിക്ക് ശേഷം രണ്ട് മാസത്തോളം ഗാനം ആലപിക്കുന്നത് തുടരാറുണ്ട്.[1] നെല്ല് നിറച്ച ഒരു കൊട്ടയിൽ തത്തയുടെ രണ്ട് വിഗ്രഹങ്ങളുണ്ടാകും. തലയിൽ കൊട്ട പിടിച്ചിരിക്കുന്ന പെൺകുട്ടിയെ സുഗി എന്ന് വിളിക്കുന്നു. ഈ കൊട്ട ചുവന്ന തുണികൊണ്ട് പൊതിഞ്ഞ് എടുത്ത് ഗ്രാമത്തിലെ ഒരു സ്ഥലത്ത് സ്ത്രീകൾ ഒത്തുകൂടുന്നു. തലയിൽ കൊട്ട ഉയർത്തിയ സ്ത്രീ നടന്ന് കർഷകരുടെ വീടിന്റെ മുറ്റത്തിന് നടുവിൽ ആ കൊട്ട വയ്ക്കുന്നു. അതിനുശേഷം കൊട്ടയിൽ നിന്ന് തുണി നീക്കം ചെയ്യുകയും വിളക്ക് കത്തിച്ച് നൃത്തം ചെയ്യുകയും ചെയ്യുന്നു. ഛത്തീസ്ഗഢിൽ ഈ ഗാന നൃത്തത്തിൽ കൈ കൊട്ടൽ അല്ലാതെ ഒരു സംഗീത ഉപകരണവും ഉപയോഗിക്കുന്നില്ല.[2] ചില ഗ്രാമങ്ങളിൽ, സ്വരം തീവ്രമാക്കുന്നതിന് സ്ത്രീകൾ ഒരു തടിക്കഷ്ണം കയ്യിൽ സൂക്ഷിക്കുന്നു.[3][4]
അവലംബം
[തിരുത്തുക]- ↑ "Of Parrots, Women- songs and Harvest: Sua Naach of Chhattisgarh". Sahapedia (in ഇംഗ്ലീഷ്).
- ↑ "सुवागीत/Suva Geet". Sahapedia (in ഇംഗ്ലീഷ്).
- ↑ "सुआ गीत". IGNAC.
- ↑ "सुआ व राऊत नाचा ने बांधा समा, लोक गीत व गौरा-गौरी के गीतों में झूमे लोग". Dainik Bhaskar.