സുധാംശു ചതുർവേദി
സുധാംശു ചതുർവേദി | |
---|---|
ജനനം | മധോനഗർ, കനൗജ് ജില്ല, ഉത്തർ പ്രദേശ് | 15 ഫെബ്രുവരി 1943
തൊഴിൽ | എഴുത്തുകാരൻ, വിവർത്തകൻ, പണ്ഠിതൻ |
ദേശീയത | ഇന്ത്യ |
പഠിച്ച വിദ്യാലയം | ഡൽഹി സർവ്വകലാശാല, കേരള സർവ്വകലാശാല |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് എഡ്യൂക്കേഷൻ അവാർഡ് രാംഗേയ് രാഘവ് പര്യടൻ പുരസ്കാർ ഉത്തർ പ്രദേശ് ഹിന്ദി സൻസ്ഥാൻ സൗഹാർദ്ദ് സമ്മാൻ |
ഉത്തർപ്രദേശ് സ്വദേശിയായ ഒരു എഴുത്തുകാരനും, വിവർത്തകനും, ബഹുഭാഷാ പണ്ഡിതനുമാണ് സുധാംശു ചതുർവേദി. മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 120 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[1] ഹിന്ദി മാതൃഭാഷയായ അദ്ദേഹം പക്ഷെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിച്ചിട്ടുള്ളത് മലയാളത്തിലാണ്.[1]
പ്രതിരോധ, റെയിൽവേ, നഗരവികസന, ദാരിദ്ര്യ നിർമാർജന മന്ത്രാലയങ്ങളുടെ ഔദ്യോഗിക ഭാഷാ സമിതി മുൻ അംഗമായ അദ്ദേഹം ഇപ്പോൾ നാഷണൽ ലിറ്റററി അക്കാദമി ഡയറക്ടറാണ്.[2]
ജീവിത രേഖ
[തിരുത്തുക]ഉത്തർപ്രദേശ് സംസ്ഥാനത്തെ കാൻപൂരിനടുത്തുള്ള കനൗജ് ജില്ലയിലെ മധോനഗറിൽ 1943 ഫെബ്രുവരി 15 ന് ജനനം.[3][4]
ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിനെ കണ്ട സുധാംശുവിനോട് നെഹ്രു മലയാളം പഠിക്കാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്. നെഹ്രുവിന്റെ നിർദേശം വെല്ലുവിളിയായി ഏറ്റെടുത്ത അദ്ദേഹം ഡൽഹി സർവകലാശാലയിൽ മലയാളം എംഎ.യ്ക്ക് ചേരുകയും 1964 ൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തു.[1] ഇത് കൂടാതെ അദ്ദേഹം സംസ്കൃതത്തിലും ഹിന്ദിയിലും എം.എ നേടിയിട്ടുണ്ട്.[5] മലയാളം എം.എ പൂർത്തിയാക്കിയ 1964 ൽ തന്നെ കേരളത്തിൽ എത്തിയ അദ്ദേഹം തൃശ്ശൂർ ശ്രീ കേരളവർമ കോളേജിൽ ഹിന്ദി ലക്ചററായി നിയമിതനായി.[1] അവിടെ തുടർന്ന അദ്ദേഹം വകുപ്പ് അധ്യക്ഷനും കോളേജ് പ്രിൻസിപ്പലുമായി ആണ് വിരമിച്ചത്. കേരള സർവകലാശാലയിൽനിന്ന് ഹിന്ദിയിലും മലയാളത്തിലും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.[5] കേരള സർവ്വകലാശാലയിൽ നിന്നുള്ള ആദ്യത്തെ ഡിലിറ്റ് ബിരുദധാരിയാണ് അദ്ദേഹം.
43 വർഷം കേരളത്തിൽ ചിലവഴിച്ച സുധാംശു, വിരമിച്ച ശേഷം ഡൽഹിയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.[5]
സാഹിത്യ സംഭാവനകൾ
[തിരുത്തുക]സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തവ
[തിരുത്തുക]- കാളിദാസ സാഹിത്യസർവ്വസ്വം - Complete works of Kalidasa[1]
- ഭാസ നാടക സർവ്വസ്വം -Complete works of Bhasa[1]
സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്തവ
[തിരുത്തുക]- കാളിദാസ സാഹിത്യസർവ്വസ്വം -കാളിദാസൻ്റെ സമ്പൂർണ്ണ കൃതികൾ[1]
- ഭാസ നാടക സർവ്വസ്വം - ഭാസയുടെ സമ്പൂർണ്ണ നാടക കൃതികൾ[1]
- ശ്രീമദ് വാൽമീകി രാമായണം (4 വാല്യം) പദാനുപദ തർജ്ജമ[1]
ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തവ
[തിരുത്തുക]- അകന്നുപോയ ചിത്രങ്ങൾ, അരദിവസം, അമൃതവും വിഷവും എന്നിവയുൾപ്പടെ നിരവധി കൃതികൾ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.[1][5]
മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് തർജ്ജമ ചെയ്തവ
[തിരുത്തുക]ചിന്താവിഷ്ടയായ സീത (കുമാരനാശാൻ), സന്ധ്യ, ബാല്യകാലസഖി (ബഷീർ), ഓടയിൽനിന്ന് (പി. കേശവദേവ്), അയൽക്കാർ (പി. കേശവദേവ്), ഹിമഗിരിവിഹാരം (തപോവനസ്വാമികൾ), ഏണിപ്പടികൾ (തകഴി), സുന്ദരികളും സുന്ദരന്മാരും (ഉറൂബ്), പ്രൊഫസർ, കന്യക, കാഞ്ചനസീത ( സി.എൻ. നീലകണ്ഠൻ നായർ), ഇന്ദുലേഖ (ചന്തുമേനോൻ), അഗ്‌നിസാക്ഷി (ലളിതാംബിക അന്തർജ്ജനം), കയർ (തകഴി), തത്ത്വമസി (അഴീക്കോട്), മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (എം. മുകുന്ദൻ) എന്നിവയുൾപ്പടെ മലയാളത്തിലെ മികച്ച നാൽപ്പതോളം കൃതികൾ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.[1][5]
മറ്റ് കൃതികൾ
[തിരുത്തുക]- നദിസമുദ്രത്തിലേക്കു തന്നെ[3]
- തീരഭൂമി[3]
- ജന്മാന്തരം (നോവൽ)[3]
- നവഭാരത ശില്പികൾ[3]
- ഭാരതീയ പ്രതിഭകൾ[3]
- കർമ്മ ധീരന്റെ കാല്പാടുകൾ[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[1]
- രാംഗേയ് രാഘവ് പര്യടൻ പുരസ്കാർ[1]
- വൈഞ്ജാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്[1]
- ഡോ.ഗാർഗി ഗുപ്ത അനുവാദ് ശ്രീ അവാർഡ്- പരിഭാഷാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്[2]
- ഇന്ത്യൻ കൗൺസിൽ ഫോർ ചൈൾഡ് എഡ്യൂക്കേഷൻ അവാർഡ്[2]
- ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാൻ സൗഹാർദ്ദ് സമ്മാൻ[2]
- വചസ്പതി അവാർഡ്[2]
- രാഷ്ട്രഭാഷാ രത്ന രാഷ്ട്രീയ സമ്മാൻ[2]
- മനുമിത്ര അവാർഡ്[2]
- സാഹിത്യ രത്നം[3]
നിളയിലേക്കൊഴുകിയ ഗംഗ
[തിരുത്തുക]ഇ. ജയചന്ദ്രൻ എഴുതി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. സുധാംശു ചതുർവേദിയുടെ ജീവചരിത്രമാണ് നിളയിലേക്കൊഴുകിയ ഗംഗ.[6]
പരാമർശം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 "അപൂർവ 'മലയാളി' | | social issue". 2020-12-28. Archived from the original on 2020-12-28. Retrieved 2020-12-28.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "Malayalam scholar S. Chaturvedi receives Anuvadshri Award - Oneindia News". 2020-12-28. Archived from the original on 2020-12-28. Retrieved 2020-12-28.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "സുധാംശു ചതുർവേദി - Keralaliterature.com". 2020-12-28. Archived from the original on 2020-12-28. Retrieved 2020-12-28.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "The Sunday Tribune - Books". 2020-05-07. Archived from the original on 2020-05-07. Retrieved 2020-12-28.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 5.0 5.1 5.2 5.3 5.4 "ഹിന്ദി ദേശീയ ഭാഷയാക്കണമെന്നു ശഠിച്ച ഉത്തരേന്ത്യക്കാരനെ നെഹ്‌റു തനിമലയാളിയാക്കിയ കഥ | the story of nehru making sudhanshu chaturvedi the hindi fanatic learn malayalam". 2020-12-28. Archived from the original on 2020-12-28. Retrieved 2020-12-28.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ബുക്ക്സ്". Mathrubhumi. Archived from the original on 2022-01-21. Retrieved 2021-07-13.
7. നിളയിലേക്കൊഴുകിയ ഗംഗ : Review by .Dr.P.R.Jayaseelan https://epaper.deshabhimani.com/m5/3165384/Deshabhimani-Varika/Kozhikode-18th-July-2021#dual/80/1