സുധ ഭരദ്വാജ്
സുധ ഭരദ്വാജ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ(s) | ട്രേഡ് യൂണിയൻ നേതാവ്, ആക്ടിവിസ്റ്റ്, അഭിഭാഷക |
മാതാപിതാക്കൾ | കൃഷ്ണ ഭരദ്വാജ്[1] |
ഒരു ട്രേഡ്-യൂണിസ്റ്റും ആക്ടിവിസ്റ്റും അഭിഭാഷകയുമാണ് സുധ ഭരദ്വാജ് (ജനനം നവംബർ 1, 1961). [2] അവർ മൂന്ന് പതിറ്റാണ്ടിലേറെയായി ഛത്തീസ്ഗഡിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഛത്തീസ്ഗഡ് മുക്തി മോർച്ചയുടെ (മസ്ദൂർ കാര്യകൃത കമ്മിറ്റി) സജീവ അംഗമാണ് സുധ.[3]
ജീവിതം
[തിരുത്തുക]ആദ്യകാലജീവിതം
[തിരുത്തുക]ബോസ്റ്റണിൽ ജനിച്ച സുധ കുട്ടിക്കാലത്ത് അമേരിക്കയിലും ബ്രിട്ടനിലും ആയി ജീവിച്ചു.[4] ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിംഗ് സ്ഥാപിച്ച സുധയുടെ അമ്മ കൃഷ്ണ ഭരദ്വാജ് അറിയപ്പെടുന്ന അക്കാദമിക്, സാമ്പത്തിക വിദഗ്ധയായിരുന്നു. 11-ാം വയസ്സിൽ അവർ അമ്മയോടൊപ്പം ഡൽഹിയിലേക്ക് താമസം മാറി.[5]
1979 ൽ അവർ കാൺപൂരിലെ ഐഐടിയുടെ ഇന്റഗ്രേറ്റഡ് മാത്തമാറ്റിക്സ് (പഞ്ചവത്സരം) പ്രോഗ്രാമിൽ ചേർന്നു. കാൺപൂരിർ ഐഐടിയിൽ എൻഎസ്എസിൽ ചേർന്ന അവർ ജാതി-അധിഷ്ഠിത ഗ്രാമീണ ചുറ്റുപാടുകളിൽ പഠിപ്പിക്കാൻ തുടങ്ങി.[6] 1984-ൽ ഐഐടികെയിലെ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം, ഡൽഹിയിൽ ഏതാനും വർഷം ഡിപിഎസിൽ പഠിപ്പിച്ചു.[6]
അറസ്റ്റ്
[തിരുത്തുക]2018 ഓഗസ്റ്റ് 28 ന്, മറ്റ് അഭിഭാഷകർ, എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ എന്നിവരോടൊപ്പം, ഭീമ കൊറേഗാവ് കേസിൽ സുധയെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തു.[7][8][9][10][11] മാവോയിസ്റ്റുകളുടെ പിന്തുണയോടെ നടന്നത് എന്ന് ആരോപിക്കപ്പെട്ട, 2017 ഡിസംബർ 31ന് നടന്ന എൽഗർ പരിഷത്ത് സമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങൾ ഭീമ കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപം അടുത്ത ദിവസം അക്രമത്തിന് കാരണമായെന്ന് പറഞ്ഞാണ് അവരെ അറസ്റ്റ് ചെയ്തത്.[12] മൂന്ന് വർഷത്തിലേറെ നീണ്ട തടവിന് ശേഷം 2021 ഡിസംബർ 8 ന് 50,000 രൂപയുടെ ജാമ്യത്തിൽ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചു.[13]
അവലംബം
[തിരുത്തുക]- ↑ "Row in JNU after Dean replaces speaker invited by centre for economic studies". The Indian Express. 7 March 2018. Retrieved 28 August 2018.
- ↑ "As Sudha Bharadwaj Spends 4th Birthday in Jail, a Reminder That UAPA Enables Her Incarceration". The Wire. Archived from the original on 2021-12-01. Retrieved 2021-12-02.
Sudha Bharadwaj's birthday coincides with the Chhattisgarh state formation day on November 1.
- ↑ "CMM (Mazdoor Karyakarta Committee) - a political engagement of Sudha Bharadwaj".
- ↑ Slater, Joanna (September 28, 2018). "India's government is arresting lawyers and activists amid accusations of plotting to overthrow Modi". The Washington Post. Retrieved 21 July 2021.
- ↑ Masoodi, Ashwaq (7 November 2015). "This land is your land". LiveMint.
- ↑ 6.0 6.1 Bureau, N. H. S. (2020-08-09). "Sudha Bharadwaj: The lawyer for poor and labourers". National Herald (in ഇംഗ്ലീഷ്). Retrieved 2021-06-09.
{{cite web}}
:|last=
has generic name (help) - ↑ "Why Modi and Shah Took the Bhima Koregaon Investigation Away From Maharashtra".
- ↑ "Bhima Koregaon Files: The Story Of Nine Activists Being Punished Without Trial". Archived from the original on 2020-10-13.
- ↑ "Anand Teltumbde: How the police can fabricate evidence to suggest that anyone is an 'urban Maoist'".
- ↑ "Two years of Bhima Koregaon Arrests by Nihalsing B Rathod".
- ↑ "Who Is Vernon Gonsalves, the Activist Held for 'Naxalite' Links".
- ↑ ശ്രീലയം, സിതാര (2021-12-09). "സുധ ഭരദ്വാജ് ജയിൽ മോചിതയായി". Retrieved 2022-03-15.
- ↑ "Sudha Bharadwaj, accused in Bhima Koregaon violence case, released after 3 years in jail". The Printers (Mysore) Private Ltd. Mumbai. 9 December 2021. Retrieved 9 December 2021.