Jump to content

സുനന്ദ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മോഹിനിയാട്ട നർത്തകിയാണ് സുനന്ദ നായർ. മോഹിനിയാട്ടമുൾപ്പെടെയുള്ള നൃത്തരംഗങ്ങൾക്കു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം ഇവർക്കു ലഭിച്ചു[1]. ഇൻഡ്യൻ കൗൺസിൽ ഓഫ് റിലേഷൻസിന്റെ എംപേനൽഡ് ആർട്ടിസ്റ്റും നാഷണൽ ടിവിയിലെ എ ഗ്രഡ് ആർട്ടിസ്റ്റുമാണ് സുനന്ദ. മുംബെയിലാണ് ഇവർ ജനിച്ചതും വളർന്നതും. മോഹിനിയാട്ടത്തിൽ മുംബെ സർവ്വകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി. 1990-കളിൽ ഭർത്താവിനൊപ്പം അമേരിക്കയിലെ ഹ്യസ്റ്റണിൽ സ്ഥിരതാമസമാക്കി. മോഹിനിയാട്ടത്തിന്റെ അന്തർദേശീയ അമ്പാസിഡറായും ഇവർ അറിയപ്പെടുന്നു[1].

പുരസ്കാരങ്ങൾ

[തിരുത്തുക]

നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ സുനന്ദയ്ക്കു ലഭിച്ചിട്ടുണ്ട്.

  • അഭിനയ ശിരോമണി പുരസ്‌ക്കാരം[1]
  • കലാ സാഗർ അവാർഡ്
  • ഗ്‌ളോബൽ ഇൻഡ്യൻ എക്‌സലൻസ് അവാർഡ്
  • കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം സുനന്ദ നായർക്ക്‌". മാതൃഭൂമി. 8 ഡിസംബർ 2012. Archived from the original on 2012-06-28. Retrieved 8 ഡിസംബർ 2012.
  2. "കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം". കേരള സംഗീതനാടക അക്കാദമി. Archived from the original on 2013-08-21. Retrieved 2013 ഓഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സുനന്ദ_നായർ&oldid=3924016" എന്ന താളിൽനിന്ന് ശേഖരിച്ചത്