സുനിൽ വൽസൺ
വ്യക്തിഗത വിവരങ്ങൾ | |
---|---|
ജനനം | സെക്കന്തരാബാദ്, ആന്ധ്രപ്രദേശ്, ഇന്ത്യ | 2 ഒക്ടോബർ 1958
ബാറ്റിംഗ് രീതി | വലംകയ്യൻ ബാറ്റ്സ്മാൻ |
ബൗളിംഗ് രീതി | ഇടം കയ്യൻ മീഡിയം ഫാസ്റ്റ് ബൗളർ |
1983 ക്രിക്കറ്റ് ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടകയും എന്നാൽ ഒരു മത്സരം പോലും കളിക്കാത്ത ടീമിലെ ഏക കളിക്കാരനുമായിരുന്ന ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് സുനിൽ വൽസൺ (ജനനം: 2 ഒക്ടോബർ 1958) . 1981-1987 കാലഘട്ടത്തിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായിരുന്നു അദ്ദേഹം. 1981-82 ൽ അദ്ദേഹം തമിഴ്നാടിനെ പ്രതിനിധീകരിച്ചു. ആ സീസണിൽ വളരെ മികച്ച പ്രകടനം നടത്തിയ അദ്ദേഹം 5 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുകൾ നേടി. ദുലീപ്, ദേവ്ധർ ട്രോഫിയിൽ സൗത്ത് സോണിലേക്ക് തിരഞ്ഞെടുക്കാൻ ഈ പ്രകടനം അദ്ദേഹത്തെ സഹായിച്ചു, ആ ടൂർണമെന്റുകളിൽ അദ്ദേഹം നന്നായി പ്രകടനം നടത്തി. അടുത്ത സീസണിൽ അദ്ദേഹം ഡൽഹിയെ പ്രതിനിധീകരിക്കാൻ തീരുമാനിച്ചു. അദ്ദേഹം ന്യായമായ രീതിയിൽ പ്രകടനം നടത്തി, മൊത്തത്തിൽ തമിഴ്‌നാടിനും ഡൽഹിക്കും വേണ്ടിയുള്ള പ്രകടനത്തിലൂടെ ലോകകപ്പ് നേടാൻ അദ്ദേഹത്തെ സഹായിച്ചു. കപിൽ ദേവ് പ്രശസ്തമായ 175 റൺസ് നേടിയ സമയത്ത് അദ്ദേഹം ടീമിൽ പന്ത്രണ്ടാമനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചില്ല. പിന്നീട് റെയിൽവേസിനുവേണ്ടി കളിക്കുകയും 1987 രഞ്ജി ട്രോഫി ഫൈനലിലെത്തിയ ടീമിൽ അംഗമായിരുന്നു. [1] 1977 നും 1988 നും ഇടയിൽ അദ്ദേഹം 75 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചു. വൽസൺ നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ ടീം മാനേജരായി സേവനമനുഷ്ഠിക്കുന്നു. [2] [3]
ജനപ്രിയ സംസ്കാരത്തിൽ
[തിരുത്തുക]ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ള 2021 ലെ ഇന്ത്യൻ സിനിമ 83 ൽ വൽസന്റെ കഥാപാത്രത്തെ ആർ. ബദ്രി അവതരിപ്പിക്കും. [4] [5]
അവലംബം
[തിരുത്തുക]- ↑ "Strange appearances". ESPN Cricinfo. Retrieved 10 March 2016.
- ↑ "Sunil Valson". ESPN Cricinfo. Retrieved 10 March 2016.
- ↑ "Coaches and support staff of IPL Teams". Retrieved 10 April 2017.
- ↑ "South star R Badree to play Sunil Valson in Ranveer Singh starrer '83". Deccan Chronicle (in ഇംഗ്ലീഷ്). 2019-03-27. Retrieved 2021-03-21.
- ↑ "'83 : South actor R Badree as Sunil Valson character poster unveiled". The Statesman (in അമേരിക്കൻ ഇംഗ്ലീഷ്). 2020-01-23. Retrieved 2021-03-21.