സുനൻ അൽ ദാറഖുത്നി
ദൃശ്യരൂപം
കർത്താവ് | Al-Daraqutni |
---|---|
യഥാർത്ഥ പേര് | سنن الدارقطني |
ഭാഷ | Arabic |
സാഹിത്യവിഭാഗം | Hadith collection |
പ്രമുഖ ഹദീഥ് പണ്ഡിതനായിരുന്ന അൽ ദാറഖുത്നി സമാഹരിച്ച ഹദീഥ് ഗ്രന്ഥമാണ് സുനൻ അൽ ദാറഖുത്നി (അറബി: سنن الدارقطني)[1][2][3]
ഉള്ളടക്കം
[തിരുത്തുക]അൽ-മക്തബ അൽ-ശാമില പ്രകാരം ഈ സമാഹാരത്തിലെ മൊത്തം ഹദീസുകളുടെ എണ്ണം 4836 ആണ്. കെട്ടിച്ചമച്ചതെന്നും ദുർബലമെന്നും കരുതപ്പെടുന്ന ഹദീഥുകൾ ഇതിൽ സഹീഹായ ഹദീഥുകളുടെ കൂടെ സമാഹരിക്കപ്പെട്ടിരിക്കുന്നു[4][5].
വിമർശനങ്ങൾ
[തിരുത്തുക]ദാറഖുത്നിയുടെ സുനനിൽ ഉദ്ധരിക്കപ്പെട്ട ഹദീഥുകൾ പലതിലും അവ ദുർബലമാണെന്ന് അദ്ദേഹം തന്നെ പരാമർശിക്കുന്നത് കൊണ്ട് അതിലെ ഭൂരിഭാഗം ഹദീഥുകളും അവലംബയോഗ്യമല്ലെന്ന് ഇബ്ൻ തൈമിയ ഉൾപ്പെടെയുള്ള നിരവധി പണ്ഡിതർ വാദിക്കുന്നുണ്ട് [6][7]. കെട്ടിച്ചമക്കപ്പെട്ട ഹദീഥുകൾ കൂടി ഇതിൽ ഉൾപ്പെട്ടതിനാൽ ഒരു സമാഹാരം എന്ന നിലക്ക് ആധികാരികത വകവെച്ചുകൊടുക്കാൻ ഭൂരിഭാഗം സുന്നി പണ്ഡിതരും വിസമ്മതിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Sunan Al-Daraqutni". Retrieved Apr 28, 2019.
- ↑ "Sunan al-Daraqutni سنن الدارقطني". Retrieved Apr 28, 2019.
- ↑ "Sunan al-Daraqutni (4 vol in 2) سنن الدارقطني". ISBN 2745109448. Retrieved Apr 28, 2019.

- ↑ "Sunan al-Daraqutni (4 vol in 2) سنن الدارقطني". Retrieved Apr 28, 2019.