സുമതീന്ദ്ര ആർ. നാഡിഗ്
ദൃശ്യരൂപം
പ്രശസ്തനായ കന്നഡ കവിയും സാഹിത്യ നിരൂപകനുമായിരുന്നു ഡോ.സുമതീന്ദ്ര നാഡിഗ്(മരണം 7 ഓഗസ്റ്റ് 2018). നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മുൻ ചെയർമാനായിരുന്നു.
ജീവിതരേഖ
[തിരുത്തുക]കർണാകയിലെ ചിക്കമംഗലൂരിൽ 1935 ലായിരുന്നു സുമതീന്ദ്രന്റെ ജനനം. ആധുനിക സാഹിത്യത്തിൽ മുഖ്യധാരയിൽ ഉണ്ടായിരുന്ന സുമതീന്ദ്രയുടെ പ്രധാന കൃതികളാണ് ദാമ്പത്യ ഗീത, പഞ്ചഭൂത, ഖണ്ഡകാവ്യ സമാഹരം. ബാലകൃതികളും ചെറുകഥകളും നിരൂപണ ഗ്രന്ഥങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കർണാടക സാഹിത്യ അക്കാഡമി അവാർഡ്
- സാഹിത്യ പുരസ്‌ക്കാർ
- നിരജ്ഞന പ്രശസ്തി
- കെമ്പ ഗൗഡ പുരസ്‌ക്കാരം