സുമിഡെറോ കാന്യൺ
Cañón del Sumidero National Park | |
---|---|
Parque Nacional Cañón del Sumidero | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chiapas, Mexico |
Nearest city | Tuxtla Gutiérrez, Chiapas |
Coordinates | 16°49′54″N 93°05′38″W / 16.83167°N 93.09389°W |
Area | 21,789 ഹെ (84.13 ച മൈ) |
Established | December 8, 1980[1] |
Governing body | Comisión Nacional de Areas Naturales Protegidas and Secretaría de Educación Pública |
Official name | Parque Nacional Cañón del Sumidero |
Designated | 2 February 2004 |
Reference no. | 1344[2] |
സുമിഡെറോ കാന്യൺ തെക്കൻ മെക്സിക്കോയിൽ ചിയപ്പാസ് സംസ്ഥാനത്ത്, ചിയാപ ഡി കോർസോ നഗരത്തിനു തൊട്ടു വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ആഴമേറിയ ഒരു പ്രകൃതിദത്ത മലയിടുക്കാണ്. അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഗ്രാൻറ് കാന്യൺ രൂപീകൃതമായ ഏകദേശം അതേ സമയത്തുതന്നെയാണ് പ്രദേശത്തെ ഭൂമിയുടെ പുറന്തോടിലുണ്ടായ ഒരു പിളർപ്പിലൂടെയും തുടർന്ന് ഗ്രിജാൽവ നദിയുടെ കാർന്നെടുക്കലിലൂടെയും ഈ മലയിടുക്കിന്റേയും രൂപീകരണമാരംഭിച്ചത്. നദി ഇപ്പോഴും ഈ മലയിടുക്കിലൂടെ കടന്നുപോകുന്നു. ഏകദേശം 1,000 മീറ്റർവരെ (3,300 അടി) ഉയരത്തിലുള്ള ലംബമായ ഭിത്തികളുള്ള സുമിഡെറോ മലയിടുക്കിന്റെ 30 കിലോമീറ്റർ (8.1 മൈൽ) നീളത്തിലുള്ള ഇടുങ്ങിയ മാർഗ്ഗത്തിലൂടെ 90 ഡിഗ്രി ചരിവിലാണ് നദി കടന്നുപോകുന്നത്.
മലയിടുക്കിനെ വലയം ചെയ്തുകിടക്കുന്നതും ചിപ്പാസ് സംസ്ഥാനത്തെ നാലു മുനിസിപ്പാലിറ്റികളിലായി, ഏകദേശം 21,789 ഹെക്ടർ (53,840 ഏക്കർ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്നതുമായ സുമിഡെറോ കാന്യൺ ദേശീയോദ്യാനം മെക്സിക്കോയിലെ ഒരു കേന്ദ്ര സംരക്ഷിത നൈസർഗ്ഗിക മേഖലയാണ്.
അവലംബം
[തിരുത്തുക]- ↑ Comision Nacional de Areas Naturales Protegidas. "SISTEMA DE INFORMACIÓN GEOGRÁFICA". Archived from the original on 2013-05-10. Retrieved March 10, 2010.
- ↑ "Parque Nacional Cañón del Sumidero". Ramsar Sites Information Service. Retrieved 25 April 2018.