Jump to content

സുറിയാനി മലയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുറിയാനി മലയാളം
മലയാളം
ഉത്ഭവിച്ച ദേശംഇന്ത്യയും മറ്റു ചില രാജ്യങ്ങളിലും
ദ്രാവിഡം
  • ദക്ഷിണം
    • തമിഴ്–കന്നഡ
      • തമിഴ്–കൊഡക്
        • തമിഴ്–മലയാളം
          • മലയാളം
            • സുറിയാനി മലയാളം
മലയാളം ലിപി (rarely in ഖാർഷോണി ലിപി)
ഭാഷാ കോഡുകൾ
ISO 639-3

ഏകദേശം സുറിയാനി ലിപിയിൽ എഴുതപ്പെട്ടുവന്നിരുന്ന മലയാളഭാഷയുടെ ഒരു ഭേദരൂപമാണു്  സുറിയാനി മലയാളം (Suriyani Malayalam ܣܘܼܪܝܐܵܢܝܼ ܡܲܠܲܝܵܠܲܡ). കർസോനി മലയാളം എന്നുകൂടി ഈ ഭാഷാഭേദം അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] നസ്രാണികൾ എന്നും സുറിയാനി ക്രിസ്ത്യാനികൾ എന്നും വിളിക്കപ്പെട്ടിരുന്ന, കേരളത്തിലെ പുരാതനക്രൈസ്തവസമൂഹത്തിന്റെ വ്യവഹാരഭാഷയായിരുന്നു സുറിയാനി മലയാളം.[1][2][3][4] മുഖ്യധാരാമലയാളത്തിന്റെ വ്യാകരണനിയമങ്ങളും മലയാളത്തിനുവേണ്ടി പ്രത്യേകമായി കൂടുതൽ അക്ഷരങ്ങൾ ചേർത്ത കിഴക്കൻ സുറിയാനി ലിപിയും മലയാളത്തിലും സുറിയാനിയിലുമുള്ള വാക്കുകളും ഉൾപ്പെടുത്തിയായിരുന്നു ഈ ഭാഷ രൂപപ്പെട്ടതു്. ദക്ഷിണേന്ത്യയുടെ മലബാർ തീരത്തെ (ഇപ്പോൾ കേരളം) സുറിയാനി ക്രൈസ്തവസമൂഹത്തിലാണു്  ഈ ഭാഷാരൂപം ആവിർഭവിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ  സുറിയാനികൾക്കിടയിൽ ഭാഷയ്ക്ക് വ്യാപകമായ പ്രചാരമുണ്ടായിരുന്നു.

എഴുത്തുരീതി

[തിരുത്തുക]

പൗരസ്ത്യസുറിയാനി ഭാഷയുടെ ലിപിയിൽ 22 അക്ഷരരൂപങ്ങളാണു് ഉണ്ടായിരുന്നതു്. എന്നാൽ മലയാളത്തിൽ 53-ലധികം അക്ഷരരൂപങ്ങൾ പ്രയോഗത്തിലുണ്ടു്. ഈ അപര്യാപ്തത മറി കടക്കാൻ സുറിയാനി മലയാളത്തിൽ കൂടുതൽ അക്ഷരരൂപങ്ങൾ സൃഷ്ടിക്കപ്പെട്ടു.[5] യുണികോഡിന്റെ ഇനി വരാൻ പോകുന്ന പതിപ്പിൽ ഈ അക്ഷരരൂപങ്ങൾ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടു്.[6]

സിറിയാൿ ഭാഷയിലെ ആലഫ്ബേത് അക്ഷരമാലയുടെ മദ്ഞായ രൂപഭേദത്തെ അടിസ്ഥാനമാക്കി  സുറിയാനി മലയാളത്തിൽ നേരിട്ട് ഉപയോഗിക്കപ്പെട്ടിരുന്ന അക്ഷരങ്ങൾ

ܕ ܓ ܒ ܐ
ദ് ഗ് ബ്, വ്
ܚ ܙ ܘ ܗ
ഹ് സ് വ് ഹ്
ܠ ܟ ܝ ܛ
ല് ക്, ക്ക് യ് ത്
ܥ ܣ ܢ ܡ
സ് ന് മ്
ܪ ܩ ܨ ܦ
റ് ഖ് സ് പ്, വ്
ܬ ܫ
ത്, സ് ശ്

മലയാളത്തിനുവേണ്ടി കൂടുതലായി സൃഷ്ടിക്കപ്പെട്ട അക്ഷരങ്ങൾ

ട് ഞ് ജ് ങ്
ര് ഭ് ഩ* ണ്
ഷ് ഴ് ള്
  •   U+OD29 വർത്സ്യ അനുനാസികം (ഩ)

സ്വരങ്ങൾ

ܘ݁ ܹ ܸ ܘ݂ ܝ݂ ܵ ܲ
ഒ, ഓ ഉ, ഊ ഇ, ഈ
ܟܘ݁ ܟܹ ܟܸ ܟܘ݂ ܟܝ݂ ܟܵ ܟܲ
കൊ, കോ കേ കെ കു, കൂ കി, കീ കാ

തദ്ഭവപദങ്ങൾ

[തിരുത്തുക]

കാലക്രമത്തിൽ സുറിയാനി ഭാഷയിലെ പല പദങ്ങളും നേരിയ വ്യത്യാസങ്ങളോടെ മലയാളത്തിലേക്കു് സംക്രമിക്കുകയുണ്ടായി.  അവയിൽ ചിലതു്:

സുറിയാനി മൂലപദം അർത്ഥം സുറിയാനി മലയാളം / മലയാളം അർത്ഥം / പര്യായപദം
നസ്രായ / നസ്രാണി ക്രിസ്ത്യാനി, നസ്രായന്റെ അനുയായി നസ്രാണി ക്രിസ്ത്യാനി
പെശഹാ[4] കടന്നുപോക്ക് പെസഹാ പെസഹാവ്യാഴം, പെസഹാ അത്താഴം
മാലാകാ[3] ദൈവദൂതൻ മാലാഖ ദൈവദൂതൻ
ഖൂദാശാ[3] വിശുദ്ധീകരണകർമ്മം കൂദാശ ഒരു ക്രൈസ്മതവ മതാനുഷ്ഠാനകർമ്മം
മാമ്മോദീസാ / മാമ്മോദീഥാ[3][4] കുളി മാമോദീസ ജ്ഞാനസ്നാനം
സ്ലീവാ / സ്ലീബാ വൃക്ഷം ശ്ലിവ / സ്ലീബ കുരിശ്
ഈശോ(അ),[3] ഒരു പേര് ഈശോ യേശു
ഖുർബ്ബാന[3] 'ഞങ്ങളുടെ അർപ്പണം' കുർബ്ബാന ദിവ്യബലി
മ്ശീഹാ[3][4] അഭിഷിക്തൻ മിശിഹാ യേശുവിന്റെ മതപരമായ ഒരു വിശേഷണം
ദുഖ്റാനാ ഓർമ്മ ദുക്രാന തോമാശ്ലീഹായുടെ ഓർമ്മദിനം, വിശുദ്ധരുടെ അനുസ്മരണദിനം
കാശീശാ വൈദികൻ കത്തനാർ/ കസ്നാർ / കശീശ ക്രൈസ്തവ പുരോഹിതൻ, വൈദികൻ
മാർ നാഥൻ മാർ നാഥൻ, തമ്പുരാൻ, കർത്താവ്, തിരുമേനി
മാറൻ / മോറാൻ ഞങ്ങളുടെ നാഥൻ മാറൻ ഞങ്ങളുടെ കർത്താവ്, ഞങ്ങളുടെ തമ്പുരാൻ
റൂഹ്ഹാ ആത്മാവ്, കാറ്റ്, ആവി റൂഹാ പരിശുദ്ധാത്മാവ്
ശ്ലീഹ്ഹാ അയയ്ക്കപ്പെട്ടവൻ ശ്ലീഹാ അപ്പസ്തോലൻ, ശ്ലീഹൻ
റബ്ബ്താ വലുത് രൂപത സഭാ ജില്ല
മല്പാന അദ്ധ്യാപകൻ മല്പാൻ ചില ക്രൈസ്തവ മതപണ്ഡിതരുടെ സ്ഥാനപ്പേര്
റമ്പാൻ, റബ്ബാൻ, റാബോൻ വലിയവൻ റമ്പാൻ സുറിയാനി ക്രൈസ്തവ സന്യാസി
സഹദാ സാക്ഷി സഹദ രക്തസാക്ഷിയായ വിശുദ്ധൻ
മദ്ബഹാ ബലിപീഠം മദ്ബഹ അൾത്താര, ബലിവേദി
മ്ശംശാന ശുശ്രൂഷകൻ ശെമ്മാശൻ ക്രൈസ്തവ പൗരോഹിത്യ ശ്രേണിയിലെ മൂന്നാം തട്ട്
മെത്രാൻ മെത്രാപ്പോലീത്ത മെത്രാൻ മേൽപ്പട്ടക്കാരൻ, ബിഷപ്പ്
ദെൻഹ്ഹാ ഉദയം, വെളിപ്പെടൽ ദനഹ യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാന പെരുന്നാൾ
റാസ്സാ രഹസ്യം റാസ സമ്പൂർണ്ണ കൽദായ സുറിയാനി കുർബ്ബാന, പെരുന്നാൾ പ്രദക്ഷിണം
സാത്താൻ പിശാച് സാത്താൻ പിശാച്, ചെകുത്താൻ
ഹ്ഹാന്നാൻ സഹാനുഭൂതി, ദയ ആനാൻ ആനാൻ വെള്ളം
ആവാ / ആബാ / ബാവ പിതാവ് ബാവ, ബാവാൻ പിതാവ്, ക്രൈസ്തവ മതപുരോഹിതൻ, ബൈബിളിലെ പൂർവ്വ പിതാക്കന്മാർ
ഓശാനാ ഞങ്ങളെ രക്ഷിക്കുക, രക്ഷകൻ ഓശാന ഓശാന ഞായർ, ഒരു പ്രാർത്ഥനാ പദം
ഹല്ലേലൊയ്യാഹ് യാഹിനെ സ്തുതിക്കുക ഹല്ലേലൂയ്യ ഒരു പ്രാർത്ഥനാ പദം

സുറിയാനിമലയാളം സാഹിത്യം

[തിരുത്തുക]

കരിയാറ്റിൽ മാർ ഔസേപ്പ്  രചിച്ച വേദതർക്കം സുറിയാനി മലയാളത്തിലെ ഒരു പ്രമുഖ ഗ്രന്ഥമാണു്.[2] പുരാതനസുറിയാനി സമൂഹങ്ങളിലെ ആചാരപദ്ധതികളിൽ ഈ ഭാഷയിൽ എഴുതപ്പെട്ട ധാരാളം കൃതികളും രേഖകളും കാണാം.[2]

അവലംബം

[തിരുത്തുക]
  1. "City Youth Learn Dying Language, Preserve It". The New Indian Express. May 9, 2016. Archived from the original on 2016-06-03. Retrieved May 9, 2016.
  2. 2.0 2.1 2.2 Suriyani Malayalam Archived 2014-06-11 at the Wayback Machine., നസ്രാണി ഫൗണ്ടേഷൻ
  3. 3.0 3.1 3.2 3.3 3.4 3.5 3.6 A sacred language is vanishing from State Archived 2008-08-16 at the Wayback Machine., ദി ഹിന്ദു
  4. 4.0 4.1 4.2 4.3 Prayer from the Past, ഇന്ത്യാ ടുഡേ
  5. "Proposal to Encode Syriac Letters for Garshuni Malayalam" (PDF).
  6. "Proposed New Characters: Pipeline Table". Unicode Consortium. 2015-11-20. Retrieved 2016-01-17.
"https://ml.wikipedia.org/w/index.php?title=സുറിയാനി_മലയാളം&oldid=4112438" എന്ന താളിൽനിന്ന് ശേഖരിച്ചത്