സുവർണഭൂമി
Suvarṇabhūmi സുവർണഭൂമി (സംസ്കൃതം: सुवर्णभूमि; Pali: Suvaṇṇabhūmi)[a] മഹാവംശ ബുദ്ധഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന പ്രദേശമാണ്,[1] ജാതക കഥകളിലും,[2][3] മിലിന്ദ പഞ്ഞയിലും ഈ സ്ഥലത്തിന്റെ വിവരണം കാണാവുന്നതാണ്.[4]
സുവർണ്ണഭൂമി അല്ലെങ്കിൽ സുവണ്ണഭൂമി എന്നാൽ Suvaṇṇabhumī means "Golden Land" or "Land of Gold" സ്വർണ്ണനാട്, സ്വർണ്ണത്തിന്റെ നാട് എന്നർത്ഥം. റ്റോളമി പറഞ്ഞപ്രകാരം ഇത് ഗംഗയ്ക്കപ്പുറമുള്ള ഇന്ത്യയത്രേ. Aurea Regio എന്നാണദ്ദേഹം പറഞ്ഞത്.Golden Chersonese എന്നും ഇതു വിളിക്കപ്പെടുകയും പരാമർഷിക്കപ്പെറ്റുകയും ചെയ്തു. എറിത്രിയങ്കടലിനടുത്തു വസിച്ച പെരിപ്ലസ് ക്രൈസെ എന്നാണ് സ്വർണ്ണഭൂമിക്കിട്ടപേര്. അദ്ദേഹം ഈ പ്രദേശത്തെ വിശേഷിപ്പിച്ചത്: “സമുദ്രത്തിലെ ഒരു ദ്വീപ് എന്നും. സൂര്യനുകീഴിൽത്തന്നെ മനുഷ്യവാസമുള്ള ഏറ്റവും ദൂരെയുള്ള സ്ഥലമെന്നുമാണ്. Chryse എന്നിതറിയപ്പെട്ടു. ... ഈ രാജ്യത്തിനപ്പുറത്തായി... തിന എന്നു വിളിക്കപ്പെടുന്ന വളരെ മഹത്തായ ഒരു അന്തർപ്രദേശ പട്ടണം.”.[5] ഡയോണീഷ്യസ് പെരീഗെറ്റസ് Dionysius Periegetes സൂചിപ്പിച്ചു: “ക്രിസെ (സ്വർണ്ണം) യുടെ ദ്വീപ് സൂര്യന്റെ ഉദയത്തിനടുത്താണ്”.[6] ഏവിയേനസ്Avienus സൂചിപ്പിക്കുന്നത്, ഇൻസുല ഐറിയ (സ്വർണ്ണദ്വീപ്) നിൽക്കുന്നത് "സിന്ദിയൻ കടലിൽ പ്രഭാതം പൊട്ടിവിടരുമ്പോൾ" ആണത്രേ.[7] Josephus ജോസെഫസ് പറയുന്നതനുസരിച്ച്, ബൈബിൾ പ്രകാരം ഇസ്രായേലിൽ നിന്നും ജറുസലേമിലെ ദേവാലയത്തിൽനിന്നും സ്വർണ്ണം തിരികെ കപ്പലുകൾ കൊണ്ടുവരുമ്പോൾ ആണ്.[8] [9]
ഇതിൽ പറയുന്ന എല്ലാ രാജാക്കന്മാരും സിന്ധുനദിക്കപ്പുറം ഭരിച്ചിരുന്നവരത്രെ. അതിലെ സ്ഥാലവർണ്ണനകളും അതുമായി ബന്ധപ്പെട്ടതത്രെ. അശോകന്റെ ശാസനങ്ങളുമായി ഇതിനു ബന്ധമില്ല എന്നു ചിലർ പറയുന്നു. അശോകൻ തന്റെ മിഷണറിമാരെ സുവർണ്ണഭൂമിയിലേയ്ക്കയച്ചതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. മഹാവംശത്തിലാണിതുസംബന്ധിച്ച സൂചനകൾ കാണുന്നത്.
സ്ഥാനം
[തിരുത്തുക]സുവർണ്ണഭൂമിയുടെ സ്ഥാനത്തെപ്പറ്റി വലിയ തർക്കങ്ങളുണ്ടായിട്ടുണ്ട്. പണ്ഡിതതലത്തിലും ദേശീയത തലത്തിലും ഇത്തരം തർക്കങ്ങൾ നിലനിൽക്കുന്നു. ഏഷ്യയുടെ ചരിത്രത്തിലെ സ്ഥലനാമപഠനത്തിൽ മിത്തുവത്കരണം ഏറ്റവും കൂടുതൽ നടന്ന സ്ഥലനാമമാണിത്.[10] പണ്ഡിതന്മാർ പ്രാചീനകാലത്തെ സുവർണ്ണഭൂമി എന്നു വിളിക്കപ്പെടാൻ സാദ്ധ്യതയുള്ള രണ്ടു സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്: ഒറ്റപ്പെട്ട ദ്വീപുസമാനമായ തെക്കുകിഴക്കൻ ഏഷ്യയോ തെക്കേ ഇന്ത്യയോ ആണീ രണ്ടു സ്ഥലങ്ങൾ.[11] സുവർണ്ണഭൂമിയുടെ യഥാർഥസ്ഥാനം കണ്ടെത്താനായി സൗ മ്രാ ഔങ് വിവിധ സാഹിത്യസ്രോതസ്സുകൾ പരിശോധിച്ചതിൽനിന്ന് അവർ പറയുന്നത്, ഇതിൽ നിന്നും തനിക്ക് കൃത്യമായ ഒരു തീരുമാനത്തിലെത്താനായിട്ടില്ല എന്നാണ്. ഒരു ശാസ്ത്രീയമായ ഗവേഷണത്തിലൂടെ മാത്രമേ ഏതാണ് യഥാർത്ഥ സുവർണ്ണഭൂമി എന്നു കണ്ടെത്താനാവു എന്നവർ നിർദ്ദേശിക്കുന്നു.[12]
തെക്കനേഷ്യൻ ദ്വീപുകളെപ്പറ്റിയുള്ള വാദം
[തിരുത്തുക]സുവർണ്ണഭൂമി (സ്വർണ്ണദേശം) എന്ന വാക്ക്, ബർമ്മയും മലയൻ ഉപദ്വീപും ഉൾപ്പെട്ട പ്രദേശത്തെ ആണ് പൊതുവേ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും സ്വർണ്ണത്തെ സംബന്ധിക്കുന്ന മറ്റൊരു സദൃശമായ നാമം ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. അത് സുവർണ്ണദ്വീപ (സ്വർണ്ണദ്വീപ് അല്ലെങ്കിൽ സ്വർണ്ണൗപദ്വീപ്),[13] ഇത് ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയ്ക്കു സമമാണ്.[14] ഈ രണ്ടു വിളിപ്പേരുകളും ഇന്നത്തെ മലേഷ്യയും ഇന്തോനേഷ്യയും ഉൾപ്പെട്ട മിക്കവാറും സുമാത്ര അല്ലെങ്കിൽ ജാവാ കേന്ദ്രമാക്കിയ ശക്തമായ ഒരു തീരദേശ രാജ്യത്തെ കുറിക്കുന്നതാകാം. സുമാത്രയിലേയും ബോർണിയോയുടെ ഉൾപ്രദേശങ്ങളിലേയും സ്വർണ്ണം കുഴിച്ചെടുക്കുന്ന ബാരിസാൻ പർവ്വതപ്രദേശത്തെ മിനാങ്‌കാബൗ പ്രദേശത്തെ സൂചിപ്പിക്കാനുമാവാം. എട്ടാം നൂറ്റാണ്ടിലെ "Samaraiccakaha" എന്ന ഇന്ത്യൻ രേഖയിൽ സുവർണ്ണദ്വീപിലേയ്ക്കു നടത്തിയ യാത്രയെപ്പറ്റി വിവരിക്കുന്നുണ്ട്. അവിടത്തെ സ്വർണ്ണം കലർന്ന സമുദ്രതീരത്തെ മണൽകൊണ്ട് ഇഷ്ടികയുണ്ടാക്കിയശേഷം അതിൽ ധാരണ എന്നെഴുതി ചുട്ടെടുക്കുന്നതിനെപ്പറ്റി എഴുതിയിട്ടുണ്ട്.[15] ഇവ തെക്കുകിഴക്കൻ ഏഷ്യയിലെ ദ്വീപുകളിലെ പടിഞ്ഞാറൻ ഭാഗത്തെപ്പറ്റി പ്രത്യെകിച്ച് സുമാത്ര, മലയ ഉപദ്വീപ്, ബോർണിയോ, ജാവ എന്നിവിടങ്ങൾ ആകാം.
മുമ്പ് പ്രസ്താവിച്ച രാജ്യം മലാക്കാ കടലിടുക്കിനോടു ചേർന്നാണു നിലനിന്നിരുന്നത് എന്നും അതിനാൽ ആ രാജ്യം മലാക്കാ കടലിടുക്കുവഴിയുള്ള വാണിജ്യം നിഅയന്ത്രിച്ചിരുന്നുവെന്നും അതുവഴി ആ രാജ്യത്തിനു ലഭ്യമായ കപ്പം മൂലം ആ രാജ്യം അഭിവൃദ്ധിപ്പെട്ടുവെന്നും അങ്ങനെ ആ രാജ്യത്തെ സുവർണ്ണ ദ്വിപ് അല്ലെങ്കിൽ സുവർണ്ണ ഭൂമി എന്നു വിളിച്ചുവെന്നും കാണുന്നു. ഇന്ത്യയിലേയ്ക്കു പോയിരുന്ന ചൈനീസ് തിർത്ഥാടകരുടെ വിവരണങ്ങളിൽ നിന്നാണീ സൂചനകൾ ലഭ്യമായത്. ഇവിടെ പ്രതിപാദിക്കുന്ന ചൈനയും ഇന്ത്യയുമായുള്ള സമുദ്രവാണിജ്യത്തിനു ചുക്കാൻ പിടിച്ച രാജ്യം ശ്രീവിജയ സാമ്രാജ്യം ആയിരുന്നുവെന്ന് രേഖകളുണ്ട്. ഹെന്രിക് കേണിന്റെ അഭിപ്രായത്തിൽ ഹിന്ദു പുരാണങ്ങളിൽ പറയുന്ന സുവർണ്ണദ്വീപ് സുമാത്രയാണത്രെ.[16]
പുരാതനമായ യാത്രാവിവരണങ്ങൾ വ്യാഖ്യാനിക്കുന്നത് എപ്പോഴും എളുപ്പമല്ല. ചൈനയിലെ ജാവാനീസ് എമ്പസികൾ (കോമൺ ഇറ 860 മുതൽ 873 വരെ)ജാവ സ്വണ്ണത്തിന്റെ കാര്യത്തിൽ വളരെ സമ്പന്നമായിരുന്നു എന്നു പ്രസ്താവിക്കുന്നു. പക്ഷെ, അവിടെ സ്വർണ്ണത്തിന്റെ ഖനനം ഇല്ലായിരുന്നു. പ്രാചീനമായി സ്വർണ്ണ ഖനികൾ ഉള്ള അയല്പ്രദേശങ്ങളായ സുമാത്ര, മലയ, ബോർണ്ണിയോ എന്നിവിടങ്ങളിൽനിന്നുമാകാം ഇവിടെ സ്വർണ്ണമെത്തിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ ഇവിടെനിന്നും സ്വർണ്ണം കുഴിച്ചെടുക്കുന്ന ഖനികളുണ്ടായിരുന്നു.[17] പക്ഷെ ജാവയിൽ സമർദ്ധരായ സ്വർണ്ണപ്പണിക്കാർ ഉണ്ടായിരുന്നതായി പുരാവസ്തുഗവേഷണങ്ങളിൽ നിന്നും ഗ്രഹിക്കാനാകും. വൊനൊബൊയൊ ഹൊവാർഡ് ഇതു സംബന്ധിച്ച തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവർക്കു വേണ്ട സ്വർണ്ണം ഇവിടേയ്ക്ക് ഇറക്കുമതിചെയ്തിരുന്നു.[18]
1286ലെ പഡാങ് റോക്കൊ എഴുത്തിൽ ബുദ്ധന്റെ ഒരു വിഗ്രഹമായ അമോഖപസ ലോകേശ്വര അപ്പർ ബഡാങ് ഹരിയിലെ ധർമ്മാശ്രയയിലേയ്ക്ക് (ജംബി നദിയിൽ)ഭൂമി ജാവയിൽ നിന്നും സുവർണ്ണഭൂമിയിലേയ്ക്ക് കൊണ്ടുവന്ന് ജാവൻ രാജാവായ കീർത്തനെഗര യുടെ ആജ്ഞയനുസരിച്ച് ഇവിടെ സ്ഥാപിച്ചുവെന്ന് കാണുന്നു. ഈ എഴുത്തിൽ സുമാത്രയെ സുവർണ്ണഭൂമിയെന്നു വ്യക്തമായി പറയുന്നുണ്ട്.[19]
തെക്കെ ഇന്ത്യൻ വാദം
[തിരുത്തുക]മറ്റു വാദങ്ങൾ അശോകന്റെ മിഷനറിമാർ ശ്രീലങ്ക (താമ്രപർണ്ണി എന്നാണു മഹാവംശത്തിൽ ശ്രീലങ്കയെ വിളിക്കുന്നത്)കടന്ന് കൂടുതൽ കിഴക്കുഭാഗത്തേയ്ക്കു പോയതായി പറയുന്നില്ല.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ “To Suvarnabhumi he [Moggaliputta] sent Sona and Uttara”; Mahānāma, The Mahāvaṃsa, or, The Great Chronicle of Ceylon, translated into English by Wilhelm Geiger, assisted by Mabel Haynes Bode, with an addendum by G.C. Mendis, London, Luzac & Co. for the Pali Text Society, 1964, Chapter XII, “The Converting of Different Countries”, p.86.
- ↑ Sussondi-Jātaka, Sankha-Jātaka, Mahājanaka-Jātaka, in Edward B. Cowell (ed.), The Jātaka: or Stories of the Buddha's Former Births, London, Cambridge University Press, 1897; reprinted Pali Text Society, dist. by Routledge & Kegan Paul, 1969, Vol. III, p.124; Vol. IV, p.10; Vol. VI, p.22
- ↑ J. S. Speyer, The Jatakamala or Garland of Birth-Stories of Aryasura, Sacred Books of the Buddhists, Vol. I, London, Henry Frowde, 1895; reprint: Delhi, Motilal Banarsidass, 1982, No.XIV, Supâragajâtaka, pp.453-462.
- ↑ R.K. Dube, “Southeast Asia as the Indian El-Dorado”, in Chattopadhyaya, D. P. and Project of History of Indian Science, Philosophy, and Culture (eds.), History of Science, Philosophy and Culture in Indian Civilization, New Delhi, Oxford University Press, 1999, Vol.1, Pt.3, C.G. Pande (ed.), India's Interaction with Southeast Asia, Chapter 6, pp.87-109.
- ↑ Lionel Casson (ed.), Periplus of the Erythraean Sea, Princeton University Press, 1989, p.91.
- ↑ Dionysios Oecumenis Periegetes (Orbis Descriptio), lines 589-90; Dionysii Orbis Terrae Descriptio
- ↑ Rufius Festus Avienus, Descriptio orbis terrae, III, v.750-779.Descriptio orbis terrae
- ↑ "Solomon gave this command: That they should go along with his own stewards to the land that was of old called Ophir, but now the Aurea Chersonesus, which belongs to India, to fetch him gold."; Antiquities, 8:6:4.
- ↑ George Coedès, review of Paul Wheatley, The Golden Khersonese (Kuala Lumpur, 1961), in T'oung Pao 通報, vol.49, parts 4/5, 1962, pp.433-439; Claudius Ptolemy, Geography, Book I, chapter 17, paragraph 4; Louis Malleret, L’Archéologie du Delta du Mékong, Tome Troisiéme, La culture du Fu-nan, Paris, 1962, chap.XXV, “Oc-Èo et Kattigara”, pp.421-54; "Mr Caverhill seems very fairly to have proved that the ancient Cattagara [sic] is the same with the present Ponteamass [Banteaymeas], and the modern city Cambodia [Phnom Penh] the ancient metropolis of Sinae, or Thina", The Gentleman’s Magazine, December 1768, "Epitome of Philosophical Transactions", vol.57, p.578; John Caverhill, “Some Attempts to ascertain the utmost Extent of the Knowledge of the Ancients in the East Indies”, Philosophical Transactions, vol.57, 1767, pp.155-174.
- ↑ [പ്രവർത്തിക്കാത്ത കണ്ണി] Nicholas Revire, “Facts and Fiction: The Myth of Suvaṇṇabhūmi through the Thai and Burmese Looking Glass”, Academia, [2016].
- ↑ R. C. Majumdar, Ancient Indian Colonies in the Far East, Vol. II, Suvarnadvipa, Calcutta, Modern Publishing Syndicate, 1937, Chapter IV, Suvarnadvipa, pp.37-47.Suvarnadvipa
- ↑ Saw Mra Aung, “The Accounts of Suvannabhumi from Various Literary Sources”, Suvannabhumi: Multi-Disciplinary Journal of Southeast Asian Studies (Busan University of Foreign Studies, Korea), vol. 3, no.1, June 2011, pp.67-86.
- ↑ Paul Wheatley (1961). The Golden Khersonese: Studies in the Historical Geography of the Malay Peninsula before A.D. 1500. Kuala Lumpur: University of Malaya Press. pp. 177–184. OCLC 504030596.
- ↑ "Gold in early Southeast Asia". Archeosciences.
- ↑ Dube, 2003: 6
- ↑ H. Kern, "Java en het Goudeiland Volgens de Oudste Berichten", Bijdragen tot de Taal-, Land- en Volkenkunde van Nederlandsch-Indië, Volume 16, 1869, pp.638-648.[1]; See also Gabriel Ferrand, "Suvarņadvīpa", in L'empire sumatranais de Crivijaya, Paris, Imprimerie nationale, 1922, p.121-134.
- ↑ Colless, 1975; Miksic, 1999: 19; Manning et al., 1980
- ↑ Wahyono Martowikrido, 1994; 1999
- ↑ Gabriel Ferrand, "Suvarņadvīpa", in L'empire sumatranais de Crivijaya, Paris, Imprimerie nationale, 1922, p.123-125; See also George Coedès, Les états hindouisés d'Indochine et d'Indonésie, Paris, De Boccard, 1948, p.337.