സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉത്തരാഖണ്ഡും
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ ഉത്തരാഖണ്ഡിന്റെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉത്തരാഖണ്ഡും" എന്നതുകൊണ്ട് അർഥമാക്കുന്നു.[1][2] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[3] ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്ന ദേശീയ സൂചികയിൽ ഉത്തരാഖണ്ഡ് നാലാം സഥാനം കൈവരിച്ചു.[4]
2022 ൽ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ദേശീയ സൂചികയിൽ തമിഴ്‌നാട് ഹിമാചൽ പ്രദേശിനൊപ്പം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ 75 പോയിന്റുകൾ നേടി കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ 66 പോയിന്റുകൾ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഗോവ മൂന്നാം സ്ഥാനവും , ഉത്തരാഖഡ്, കർണാടക എന്നിവ നാലും അഞ്ചും സ്ഥാനങ്ങളും കൈവരിച്ചു.[5]
പശ്ചാത്തലം
[തിരുത്തുക]വിദ്യാഭ്യാസ അമേഖലയിൽ ഉത്തരാഖണ്ഡ് കൈവരിച്ച മികവും വികസനവമാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ദേശീയ സൂചികയിൽ ഉത്തരാഖണ്ഡിലെ മുൻനിരയിൽ എത്തിച്ചത്. ഇരുനൂറിലേറെ പുതിയ പൊതുവിദ്യാലയങ്ങൾ ആരംഭിച്ചതും കോവിഡ് മഹാമാരി പോലെയുള്ള പ്രതിസന്ധിഘട്ടങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസം സുഗമമായി നടപ്പിലാക്കാൻ സ്വീകരിച്ച ഓൺലൈൻ വിദ്യാഭ്യാസ പദ്ധതികളും ഉത്തരാഖണ്ഡിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളാണ്. [6] നിയമ ക്രമസമാധാന പരിപാലന മേഖലയിൽ ഉത്തരാഖണ്ഡ് ഒന്നാം സ്ഥാനം കൈവരിച്ചു. [7]
വെല്ലുവിളികളും പ്രതിസന്ധികളും
[തിരുത്തുക]നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) സൂചിക പ്രകാരം ശിച്ചുജനന ലിംഗാനുപാതത്തിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നായി ഉത്തരാഖണ്ഡ് വിലയിരുത്തപ്പെട്ടു. സംസ്ഥാനത്തിന്റെ ലിംഗാനുപാതം 840 ആണ്, ദേശീയ ശരാശരിയായ 899 ൽ നിന്ന് വളരെ കുറവാണിത്.[8]
അവലംബം
[തിരുത്തുക]- ↑ https://www.niti.gov.in/sites/default/files/2019-01/Uttarakhand.pdf
- ↑ https://cppgg.uk.gov.in/?page_id=167#:~:text=To%20ensure%20the%20integration%20of,transformative%20changes%20in%20the%20state.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-08-12. Retrieved 2023-08-12.
- ↑ https://economictimes.indiatimes.com/news/economy/indicators/uttarakhand-ranked-4th-in-niti-aayogs-sdg-india-index-2020-21/articleshow/83367335.cms?from=mdr
- ↑ https://www.outlookindia.com/website/story/india-news-uttarakhand-ranked-fourth-in-niti-aayogs-sdg-india-index-2020-21/384767
- ↑ https://timesofindia.indiatimes.com/city/dehradun/sdg-ukhand-4th-in-quality-education/articleshow/83213026.cms
- ↑ https://timesofindia.indiatimes.com/city/dehradun/niti-aayogs-sdg-index-2020-21-uttarakhand-best-ranked-state-in-law-and-order-situation/articleshow/83243166.cms
- ↑ https://www.hindustantimes.com/india-news/uttarakhand-has-lowest-child-sex-ratio-in-the-country-niti-aayog-s-sdg-index-101623035143233.html